FeaturedGulf

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശി​ച്ചു: മേ​ളക്ക് നാ​ളെ തിരശീലവീഴും

ദുബായ് – യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ദു​ബൈ അ​ന്താ​രാ​ഷ്​​​ട്ര ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശി​ച്ചു. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​ഗ​താ​ഗ​ത പ്ര​ദ​ർ​ശ​ന​മാ​യ ബോ​ട്ട്​ ഷോ​യു​ടെ 29മത്​ എ​ഡി​ഷ​നാ​ണ്​ ദുബായ് ഹാ​ർ​ബ​റി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ഏ​റ്റ​വും പു​തി​യ​തും പ്ര​ധാ​ന​വു​മാ​യ ബോ​ട്ടു​ക​ൾ, യോ​ട്ടു​ക​ൾ, ക​പ്പ​ലു​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ്ര​ത്യേ​ക​ത​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച മേ​ള ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും.

ഇ​ത്ത​വ​ണ ബോ​ട്ട്​ ഷോ​യി​ൽ 175 ജ​ല​യാ​ന​ങ്ങ​ൾ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ 30,000 സ​ന്ദ​ർ​ശ​ക​ർ എ​ത്തു​മെ​ന്നാ​ണ്​ സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളാ​യ അ​സി​മു​ത്, ഫെ​റാ​റ്റി, ഗ​ൾ​ഫ്​ ക്രാ​ഫ്​​റ്റ്, പ്രി​ൻ​സ​സ്, സാ​ൻ ലെ​റെ​ൻ​സോ, സ​ൺ​റീ​ഫ്, സ​ൺ​സീ​ക​ർ ഗ​ൾ​ഫ്​ തു​ട​ങ്ങി​യ​വ​യു​ടെ ജ​ല​യാ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്. പു​തി​യ യാ​ന​ങ്ങ​ളു​ടെ ലോ​ഞ്ചി​ങ്ങും ബോ​ട്ട് ഷോ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. ജ​ല​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ളും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ ദുബായ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് ആ​ൽ മ​ക്​​തൂം, ദുബായ് മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ഹ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ര​ട​ക്കം പ്ര​മു​ഖ​ർ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​നു​ഗ​മി ച്ചിരുന്നു.

Shares:

Related Posts

Featured

മൊബൈൽ തിരിച്ചേൽപിച്ച് മാതൃകയായ ടാക്സി ഡ്രൈവർക്ക്​ ആദരം നൽകി ഷാർജ പോലീസ്

ഷാർജ: ടാക്സി യാത്രക്കാരി മറന്നുവെച്ച മൊബൈൽ ഫോൺ തിരി​ച്ചേൽപിച്ച ടാക്സി ഡ്രൈവർക്ക്​ ആദരമൊരുക്കി ഷാർജ പൊലീസ്​. ജോസഫ്​ ബെൻസൻ എന്ന ​ഡ്രൈവർക്കാണ്​ സത്യസന്ധതക്ക്​ അംഗീകാരം ലഭിച്ചത്​. ഒരു കോൺഫറൻസിനായി പോവുകയായിരുന്ന സ്ത്രീയാണ്​ ടാക്സിയിൽ ഫോൺ മറന്നത്​. തുടർന്ന്​ കോൺഫറൻസ്​ സ്ഥലത്തെ പൊലീസിനെ
Breaking News

പരിസ്ഥിതി സൗഹൃദ പാക്കേജിങ് രംഗത്തെ മികവ്; ഹോട്ട്പാക്കിനെ ആദരിച്ച് യു.എ.ഇ സർക്കാർ

അബൂദബി: അബൂദബിയിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026’ എക്സിബിഷനിൽ ദുബൈ ആസ്ഥാനമായ പ്രമുഖ പാക്കേജിങ് കമ്പനിയായ ഹോട്ട്പാക്കിന് യു.എ.ഇ സർക്കാറിന്റെ ഔദ്യോഗിക അംഗീകാരം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സുസ്ഥിര നിർമാണം, നവീകരണം, യു.എ.ഇയുടെ വ്യാവസായിക വളർച്ച എന്നീ
Breaking News

ഷാ​ർ​ജ​യി​ലെ ബ​സു​ക​ളി​ൽ ഇനി വൈ​ഫൈ സൗജന്യം

ഷാ​ർ​ജ - ഷാ​ർ​ജയിലെ ടൂറിസ്റ്റുകളുടെയും സാധാരണക്കാരുടെയും യാ​ത്ര​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ഷാ​ർ​ജ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ​അ​തോ​റി​റ്റി​ (എ​സ്.​ആ​ർ.​ടി.​എ) ന​ട​ത്തു​ന്ന സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ​യി​ലെ ബ​സു​ക​ളി​ൽ ഇനിമുതൽ സൗ​ജ​ന്യ വൈ​ഫൈ ഏ​ർ​പ്പെ​ടു​ത്തി. ഇതിന്നായി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ യൂ​സ​ർ നെ​യി​മോ പാ​സ്​​വേ​ഡോ
Gulf

ഗിന്നസ് റഷീദിന്റെ പുസ്തകം പ്രകാശനം ചെയ്തു

ഷാർജ - 73 മണിക്കൂർ തുടർച്ചയായി പ്രചോദന പ്രഭാഷണം നടത്തി ഗിന്നസ് റിക്കോർഡ് നേടിയ എം എ റഷീദിന്റെ കനൽ വഴികൾ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഗിന്നസ് റിക്കോർഡിലേക്കു എത്തിപ്പെട്ട സാഹചര്യമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആത്‌മകഥാംശമുള്ള
Leave a Reply

Your email address will not be published. Required fields are marked *