Breaking NewsEntertainment

ഷാർജ പൈതൃകദിനങ്ങൾ നെഞ്ചിലേറ്റിയതു നാലു ലക്ഷം സന്ദർശകർ

ഷാ​ർ​ജ – 2023 ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ച്ച ഷാ​ർ​ജ ഹെ​റി​റ്റേ​ജ് ഡേ​യ്‌​സി​ന്‍റെ ഇ​രു​പ​താ​മ​ത്തെ പ​തി​പ്പി​ന് നാ​ലു ല​ക്ഷം പേരാണ് കാ​ണാ​നെ​ത്തി​യ​ത്​. ‘പൈ​തൃ​ക​വും സ​ർ​ഗാ​ത്മ​ക​ത​യും’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഷാ​ർ​ജ ഹെ​റി​റ്റേ​ജ് ഡേ​യ്‌​സി​ന്‍റെ ഇ​രു​പ​താ​മ​ത്തെ പ​തി​പ്പി​ന് തി​ങ്ക​ളാ​ഴ്ച​യാ​ണ്​ സ​മാ​പ​ന​മാ​യ​ത്. ഷാ​ർ​ജ​യി​ലെ വ്യത്യസ്ത ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യ​ത്. വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളും പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ളി​ൽ 42 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​തി​നി​ധി​ക​ൾ പങ്കാളികളായിരുന്നു.

എ​മി​റേ​റ്റി​ലെ നാ​ല്​ പാ​രി​സ്ഥി​തി​ക മേ​ഖ​ല​ക​ളാ​യ പ​ർ​വ​ത​പ്ര​ദേ​ശം, കാ​ർ​ഷി​കം, മ​രു​ഭൂ​മി, സ​മു​ദ്രം എ​ന്നി​വ​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഹെ​റി​റ്റേ​ജ് ഡേ​യ്‌​സി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. പ​ര​മ്പ​രാ​ഗ​ത പൈ​തൃ​ക​ത്തെ തി​രി​ച്ചു​കൊ​ണ്ടു വ​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര​വ​ധി വി​നോ​ദ​ങ്ങ​ളും സം​ഗീ​ത പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കൂ​ടാ​തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ജ​ന​പ്രി​യ​വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത സം​സ്കാ​ര​ത്തെ പു​തു​ത​ല​മു​റ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കു​ട്ടി​ക​ൾ​ക്ക് ക​ഥ​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, നാ​ട​ക​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​രു​ന്നു.

ഹെ​റി​റ്റേ​ജ്​ ഡെ​യ്​​സ്​ ഇ​ത്ത​വ​ണ​യും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചു​വെ​ന്ന്​ ഹെ​റി​റ്റേ​ജ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ചെ​യ​ർ​മാ​നും സം​ഘാ​ട​ക​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ മു​സ​ല്ലം പ​റ​ഞ്ഞു. പൈ​തൃ​ക​ങ്ങ​ളും സം​സ്കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ സ​ർ​വ പി​ന്തു​ണ​യും ന​ൽ​കി​വ​രു​ന്ന സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ക്ക്​ ന​ന്ദി​യ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Shares:

Related Posts

Breaking News

അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി: വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി. റോസ് അവന്യൂ കോടതി സ്​പെഷ്യൽ ജഡ്ജി കാവേരി ബാജ്‍വയാണ് വിധി പ്രസ്താവിച്ചത്. കെജ്രിവാളിന്‍റെ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി
Breaking News

യു.എ.ഇയിൽ ഇന്ധന വില കഴിഞ്ഞമാസത്തേക്കാൾ കൂടി

അബുദാബി - നവംബർ മാസത്തിലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ലീറ്ററിന് 38 ഫിൽസ് വരെ വില കുറച്ചിരുന്ന പെട്രോളിന് ഈ മാസം ലീറ്ററിന് 29 ഫിൽസ് വരെ വർധിച്ചു. മൂന്നു മാസത്തിനിടെ ഇതാദ്യമായാണ് യുഎഇ ചില്ലറ പെട്രോൾ
Featured

ലഹരി പാനീയ വില്‍പന; അബുദാബിയില്‍ പുതിയ നിയമങ്ങള്‍.

അബുദാബി - അബൂദബി ടൂറിസം വകുപ്പാണ് ലഹരി പാനീയങ്ങളുടെ വില്‍പന സംബന്ധിച്ച് പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചത്.ചില്ലറ വില്‍പന ശാലകളിലെ മാനേജര്‍മാരും, വിതരണ കമ്പനികളും, പ്രത്യേകം പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് ടൂറിസം അധികൃതര്‍ പുറത്തിറക്കിയത്. ലഹരി പാനീയങ്ങളില്‍ ഉണ്ടാകേണ്ട അസംസ്‌കൃത വസ്തുക്കളെക്കുറിച്ചും മാര്‍ഗനിര്‍ദേശത്തില്‍ കൃത്യമായി
Entertainment

അജ്‌മാനിൽ ഫൈ​സ​ലു​മാ​ർ ഒ​ത്തു​ചേ​ർ​ന്നു ആഘോഷരാവാക്കി

അ​ജ്​​മാ​ൻ: - യു.​എ.​ഇ​യി​ലെ ഫൈ​സ​ലു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫൈ​സ​ൽ​സി’​ന്‍റെ വി​ന്‍റ​ർ ഫെ​സ്‌​റ്റ് മൂ​ന്നാം സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ കു​ടും​ബ കൂ​ട്ടാ​യ്മ അജ്മാനിലെ ഗ്രീൻ എർത്ത് ഫാമിൽ വെച്ച് സം​ഘ​ടി​പ്പി​​ച്ചു. വി​വി​ധ എ​മി​റേ​റ്റ്സി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​യി​ലെ
Leave a Reply

Your email address will not be published. Required fields are marked *