Breaking NewsFeatured

റമദാനിൽ 2,800ഓളം തടവുകാർക്ക്​ മോചനം നൽകി യു.എ.ഇ

ദുബായ് – പരിശുദ്ധ റമദാന്​ മുന്നോടിയായി യു.എ.ഇയിൽ വിവിധ എമിറേറ്റുകളിലായി 2800ഓളം തടവുകാർക്ക്​ മോചനം നൽകാൻ ഉത്തരവ്​. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ 1025 തടവുകാരെ മോചിപ്പിക്കാൻ നിർദേശം നൽകിയതിന്​ പിന്നാലെ മറ്റ്​ എമിറേറ്റുകളിലും മോചന ഉത്തരവിറങ്ങി. ദുബായിൽ 971 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഉത്തരവിട്ടു. ഒപ്പം ഷാർജയിൽ 399 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി ഉത്തരവിട്ടു.

റാസൽഖൈമയിൽ 338 തടവുകാർക്കാണ്​ സുപ്രീം കൗൺസിൽ അംഗവും റാക്​ ഭരണാധികാരിയുമായ ശൈഖ്​ സഊദ്​ ബിൻ സഖ്​ർ അൽ ഖാസിമി മോചിപ്പിക്കാൻ ഉത്തരവിട്ടത്‌. ഫുജൈറയിൽ 151 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി നിർദേശം നൽകി. തടവുകാരെ മോചിപ്പിക്കാൻ​ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ്​ സഊദ്​ ബിൻ റാശിദ്​ ആൽ മുഅല്ല നിർദേശം നൽകിയെങ്കിലും എത്ര പേരെയാണെന്ന്​ പുറത്തുവിട്ടിട്ടില്ല.

യു.എ.ഇ ജയിലുകളിൽ കഴിയുന്ന വിവിധ രാജ്യക്കാരായ തടവുകാർക്കാണ്​ മോചനം ലഭിക്കുക. തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ചേരാനും തെറ്റുകളിൽ നിന്ന് തിരിച്ചുവരാനുമുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ മോചനം നൽകുന്നത്​. എല്ലാ റമദാനിലും യു.എ.ഇ ഭരണാധികാരികൾ ഇത്തരത്തിൽ തടവുകാ​രെ മോചിപ്പിക്കാറുണ്ട്​.

Shares:

Related Posts

Gulf

ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവതിയക്ക് 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിയ്ക്ക് 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു. കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനി റഹ്‌മത്ത് ബി മമ്മദ് സാലിക്കാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. 2023 ഏപ്രില്‍ 24ന് അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപത്ത് വെച്ചുണ്ടായ
Featured

അധ്യാപകർ സൂക്ഷിക്കുക! പെരുമാറ്റച്ചട്ടവുമായി അബൂദബി; ചട്ടം ലംഘിച്ചാൽ കർശന അച്ചടക്ക നടപടി

അബൂദബി: സ്കൂളുകളിൽ അധ്യാപകർ പാലിക്കേണ്ട പെരുമാറ്റച്ചട്ടവുമായി അബൂദബി. എല്ലാ വിദ്യാഭ്യാസ സജ്ജീകരണങ്ങളിലും ബഹുമാനം, സമഗ്രത, പ്രഫഷനലിസം എന്നിവ വളർത്തിയെടുക്കുന്നതിനൊപ്പം വിദ്യാർഥികളെയും ജീവനക്കാരെയും വിശാലമായ സ്കൂൾ സമൂഹത്തെയും സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചാൽ ഗുരുതരമായ നിയമനടപടികൾക്ക് വിധേയരാവേണ്ടിവരുമെന്ന് അധികൃതർ താക്കീത് നൽകി.
Business

ഉമ-ലുലു പൊന്നോണാഘോഷം13- ന് അൽ നാസർ ലിഷർ ലാൻഡിൽ

ദുബായ്: യുഎഇയിലെ എട്ട് സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷൻ) ഈ വർഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരിൽ ഒക്‌ടോബർ 13 ന് നടത്തും. രാവിലെ 7.30 മുതൽ രാത്രി 10.30 വരെ ദുബായ് അൽ നാസർ
Breaking News

യു.എ.ഇയിൽ ഇന്ധന വില കഴിഞ്ഞമാസത്തേക്കാൾ കൂടി

അബുദാബി - നവംബർ മാസത്തിലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ലീറ്ററിന് 38 ഫിൽസ് വരെ വില കുറച്ചിരുന്ന പെട്രോളിന് ഈ മാസം ലീറ്ററിന് 29 ഫിൽസ് വരെ വർധിച്ചു. മൂന്നു മാസത്തിനിടെ ഇതാദ്യമായാണ് യുഎഇ ചില്ലറ പെട്രോൾ
Leave a Reply

Your email address will not be published. Required fields are marked *