ദുബായ് – മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന വിഭാഗത്തിലാണ് ദുബായ് സാംസ്‌കാരിക വകുപ്പ് ശിഹാബ് തങ്ങള്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്. ദുബായിലെ മുന്‍നിര ബിസിനെസ് സെറ്റപ്പ് സ്ഥാപനമായ ഇസിഎച്ചിന്റെ ഡിജിറ്റല്‍ സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണി മുഖേനയായിരുന്നു വിസക്കായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കപ്പെട്ട കലാസാംസ്‌കാരിക, വിനോദ മാധ്യമ മേഖലകളിലെ ബഹുമുഖ പ്രതിഭകള്‍ക്ക് ദുബായ് ഗവർമെന്റ് അനുവദിച്ച ഗോൾഡൻ വിസകൾ നിരവധി പ്രമുഖർക്ക് ഇസിഎച്ചിന്റെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലഭിച്ചിട്ടുണ്ട്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പികെ ഫിറോസ്, പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, യുഎഇ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ എന്നിവര്‍ക്കൊപ്പം ചടങ്ങില്‍ യുഎഇയിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ
Related Posts
ദുബായ് - ഇന്റര്‍നാഷണല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ 2021ല്‍ പ്രഖ്യാപിച്ച ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐകോണ്‍ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലിക്ക് സമ്മാനിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി
ദുബായ് - യു.എ.ഇയുടെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായി അൽഖുദ്റ പ്രദേശത്തിന് മുകളിലൂടെ നിർമിച്ച ഏറ്റവും വലിയ പാലം നിർമാണം പൂർത്തിയായി. പാലത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. യു.എ.ഇയിലുടനീളം ചരക്കുനീക്കത്തിനും, യാത്രക്കാരുടെ സഞ്ചാരത്തിനും
ദുബായ് - സുസ്ഥിരതാ വര്‍ഷമായി ആചരിക്കുന്ന യു.എ.ഇയുടെ ആശയങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് ദുബായ് പ്രൊജക്ഷന്‍ ഹൗസ് പുതിയ സംരംഭങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷമുടനീളം ഓരോ മാസവും ഓരോ മികച്ച ജീവിതശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് പ്രൊജക്ഷന്‍ ഹൗസ് ലക്ഷ്യമിടുന്നത്. പ്രധാനമായും തൊഴിലിടങ്ങളിലെ അനാരോഗ്യകരമായ ശീലങ്ങള്‍ക്ക് പരിഹാരം
ദുബായ് - നിലവിൽ യു.എ.ഇ വിപണിയിൽ കണ്ടുവരുന്ന 'കിങ് മൂഡ്', 'മോൺസ്റ്റർ റാബിറ്റ് ഹണി', എന്നീ ഉൽപന്നങ്ങൾക്ക് നിരോധം ഏർപ്പെടുത്തിയതായി അബൂദബി ആരോഗ്യവകുപ്പ് അറിയിച്ചു. പോഷകവർധക വസ്തു എന്ന പേരിൽ വിറ്റഴിച്ചിരുന്ന ഇവ ആരോഗ്യത്തിന് ഭീഷണിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.





