Breaking NewsFeatured

ഉപഭോക്തൃ സംരക്ഷണ നിയമം കർശനമാക്കി യു.എ.ഇ സാമ്പത്തിക മന്ത്രാലയം

ദുബായ് – ഉപഭോക്​താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്​ ഏർപ്പെടുത്തിയ ഫെഡറൽ നിയമം കർശനമാക്കുന്നതിന്​ യു.എ.ഇ സാമ്പത്തിക മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുതുക്കിയ നിയമ വ്യവസ്ഥ അനുസരിച്ച് ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്ന ഏതൊരു ചില്ലറ വ്യാപാരികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രത്യേക പിഴകൾ ഉൾപ്പെടുത്തി. എന്നാൽ പുതുക്കിയ നിയമവ്യവസ്ഥ പ്രാദേശിക, ഫെഡറൽ തലങ്ങളിലും സ്വകാര്യ മേഖലയിലും കൂടിയാലോചിച്ച് ഈ വർഷം ആദ്യ പകുതിയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ശംസി പറഞ്ഞു. നിലവിലെ നിയമത്തിലെ അവ്യക്​തതകൾ പരിഹരിച്ചു കൂടുതൽ വിശദാംശങ്ങ​ളോടെ പുതുക്കിയ നിർദേശങ്ങൾ ഉൾപ്പെടുത്തി നിയമം പരിഷ്കരിക്കാനാണ്​ ഒരുങ്ങുന്നത്​. ഉപഭോക്​താവ്​ വാങ്ങിയ ഒരു സാധനത്തിൽ തകരാർ ഉണ്ടാവുകയും പരാതിപ്പെട്ടിട്ടും വിൽപനക്കാരനിൽ നിന്ന് പ്രതികരണമുണ്ടാവുകയും ചെയ്തില്ലെങ്കിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്നത്​ അടക്കം നിയമത്തിൽ ഉൾപ്പെടുത്തും -അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മന്ത്രാലയം വിവിധ തലങ്ങളിൽ 94,123 പരിശോധനകൾ നടത്തുകയും 4,227 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്​. ഈ വർഷം ആദ്യമാസങ്ങളിൽ മാത്രം 8,170 പരിശോധനകൾ നടത്തുകയും 1030 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്​. പരിശോധനകളിലൂടെ കൃത്യമായ വിലവിവരങ്ങൾ രേഖപ്പെടുത്തി പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ്​ നൽകുന്നതെന്നും ഉറപ്പുവരുത്താന കഴിഞ്ഞതായും അധികൃതർ കൂട്ടിച്ചേർത്തു. ഒപ്പം നിലവിൽ ഉപഭോക്​താക്കൾ വളരെ വേഗത്തിൽ നിയമലംഘനങ്ങൾ മന്ത്രാലയത്തിൽ അറിയിക്കുന്ന സാഹചര്യമാണുള്ളതെന്നും അതിനാൽ തന്നെ കച്ചവടത്തിൽ വഞ്ചിക്കപ്പെടുന്നത്​ കുറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

അരി, മാവ്, പഞ്ചസാര, മാംസം, കോഴി, മത്സ്യം, പാലുൽപ്പന്നങ്ങൾ, ജ്യൂസുകൾ തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിതരണക്കാരുമായി സാമ്പത്തിക മന്ത്രാലയം 26യോഗങ്ങൾ ചേരുകയും റമദാനിലേക്ക്​ മതിയായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുതുകയും ചെയ്തു​. ദുബായിലെ നിത്യോപയോഗത്തിനുള്ള പഴങ്ങളും, പച്ചക്കറികളും19,000 ടണും അബുദാബിയിൽ 6,000 ടണും എത്തിയിട്ടുണ്ട്​. നിലവിൽ ലഭ്യമായ പഴങ്ങളുടെയും പച്ചക്കറികളുടെയും സ്റ്റോക്ക് 143,000 ടൺ ആണ് എന്നും അധികൃതർ വെളിപ്പെടുത്തി.

Shares:

Related Posts

Breaking News

ലോകോത്തര സൂ​പ്പ​ർ യാ​ന​ങ്ങ​ളു​ടെ നിറവിൽ ദുബായ് ബോ​ട്ട്​ ഷോ പൊടിപൊടിക്കുന്നു

ദുബായ് - ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ബോ​ട്ട്​ പ്ര​ദ​ർ​ശ​ന മേ​ള​ക​ളി​ലൊ​ന്നാ​യ ദുബായ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബോ​ട്ട്​ ഷോ​ക്ക്​ മാർച്ച് ഒന്നാംതീയതി പ്രൗ​ഢഗംഭീര തുടക്കം കുറിച്ചു. 250 കോ​ടി ദി​ർ​ഹ​മി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള ജ​ല​യാ​ന​ങ്ങ​ളാ​ണ് ഈവർഷം​ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള​ത്. ഒപ്പം 175ല​ധി​കം യോ​ട്ടു​ക​ളും, മ​റ്റ്
Business

ഷൈഖ് മുഹമ്മദിന്റെ വണ്‍ ബില്യണ്‍ മീല്‍സ്; 11 കോടി രൂപ സംഭാവന പ്രഖ്യാപിച്ച്​ ഡോ. ആസാദ് മൂപ്പന്‍

ദുബായ് - ലോകത്തിന്‍റെ വിശപ്പകറ്റാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച വൺ ബില്യൺ മീൽസ്​ പദ്ധതിയിലേക്ക്​ ആസ്റ്റർ ഡി.എം. ഹെൽത്ത്​കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ്
Featured

സൈബർ പ്രതിരോധത്തിൽ യു.എ.ഇയുടെ വൻ ചുവടുവെപ്പ്; ‘യു.എ.ഇ സൈബർ ഫാക്ടറി’ പ്രവർത്തനമാരംഭിച്ചു

ദുബായ്: രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിനും സൈബർ സുരക്ഷാ രംഗത്ത് ആഗോള നേതൃത്വത്തിലേക്ക് ഉയരുന്നതിനുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും സിപിഎക്സ് (CPX) ഹോൾഡിംഗും സഹകരിച്ച് 'യുഎഇ സൈബർ ഫാക്ടറി' ആരംഭിച്ചു. പ്രതിദിനം ശരാശരി 8 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തുന്ന
Breaking News

പരിശുദ്ധ റ​മ​ദാ​ന്​ പ്രാത്ഥനക്കായി 15 പുതിയപള്ളികൾ സമ്മാനിച്ച് ഷാർജ

ഷാർജ - പരിശുദ്ധ റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യി ഷാ​ർ​ജ​യി​ൽ 15 പ​ള്ളി​ക​ൾ കൂ​ടി തു​റ​ന്നു. ഷാ​ർ​ജ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ല വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലു​മാ​ണ്​ പ​ള്ളി​ക​ൾ തു​റ​ന്ന​ത്. എന്നാൽ അവസാന മിനുക്കു പണികൾ കൂടി നടന്നുകൊണ്ടിരിക്കുന്ന അ​ഞ്ച്​ പ​ള്ളി​ക​ൾ കൂ​ടി റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​മ്പ്​
Leave a Reply

Your email address will not be published. Required fields are marked *