News Kerala/India

ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്ന നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം; സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി – ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട്ട് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. 2013 ലെ ലില്ലി തോമസ് കേസിൽ സുപ്രീംകോടതി ഉടനടി അംഗത്വം റദ്ദാക്കണമെന്ന് വിധിച്ചിട്ടില്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവർത്തക ആഭാ മുരളീധകനാണ് ഹർജി നൽകിയത്.

ഹീനമായ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുകയാണ് വേണ്ടെതെന്നും മേൽകോടതിയിൽ അപ്പീൽ അടക്കം നൽകാൻ അവസരമുണ്ടെന്ന് ഇരിക്കെ അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടികാണിക്കുണ്ട്. രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ നടപടിക്കിടെയാണ് ഹർജി കോടതിയിലെത്തിയത്. കോടതി വിധി രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Shares:

Related Posts

Breaking News

പെയ്തൊഴിയാതെ ഇന്നും; കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒപ്പം പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ,
News Kerala/India

സംസ്ഥാനത്ത് ഇനി ഹയർസെക്കന്ററി പരീക്ഷ പാസാകുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസിന് ലേണേഴ്സ് ഒഴിവാകും.

കേന്ദ്ര മോട്ടോർ വാഹനവകുപ്പ് നിലവിലെ വാഹന നിയമ നിയമഭേദഗതി വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇനി ഹയർസെക്കന്ററി പരീക്ഷ പാസാകുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസിന് ലേണേഴ്സ് നൽകുകയുളൂ. ഇതിനായി സെക്കന്ററി സിലബസിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പാഠപുസ്തകം വരുന്നു. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് മുമ്പ്
News Kerala/India

മൂന്നു വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു

തൃശൂർ വരവൂരിൽ മൂന്നു വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. വരവൂർ ചാത്തൻകോട്ടിൽ വീട്ടിൽ ഉമ്മറിന്റെ മകൾ ആദിലയ്ക്കാണ് കടിയേറ്റത്. വീട്ടിൽ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കടിയേറ്റത്. സരോജിനി എന്നയാളെയും തെരുവുനായ ആക്രമിച്ചു പരിക്കേറ്റവർ തൃശൂർ മെഡി. കോളജിൽ ചികിൽസ തേടി.
News Kerala/India

ജര്‍മ്മന്‍ ആരോഗ്യമേഖലയിലേയ്ക്കുളള റിക്രൂട്ട്മെന്റ്; നോര്‍ക്ക റൂട്ട്സ് ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സി DeFa യും ധാരണാപത്രം ഒപ്പിട്ടു

തിരിവനന്തപുരം: കേരളത്തില്‍ നിന്നുളള പ്രൊഫഷണലുകളെ ജര്‍മ്മനിയിലെയും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ ഹെൽത്ത്‌കെയർ പ്രൊഫഷണൽസ് (DeFa-Deutsche Fachkräfteagentur
Leave a Reply

Your email address will not be published. Required fields are marked *