GulfUAE

സി​റി​യ​യി​ൽ യു.​എ.​ഇ 1000 വീ​ടു​ക​ൾ നിർമാണം പൂർത്തിയാക്കി

ദുബായ് – ഫെ​ബ്രു​വ​രി​യി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ലെ ഇ​ര​ക​ൾ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​റി​യ​യി​ൽ യു.​എ.​ഇ 1000 വീ​ടു​ക​ൾ പ​ണി പൂ​ർ​ത്തി​യാ​ക്കി. 6.5 കോ​ടി ദി​ർ​ഹം ചെ​ല​വ​ഴി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 6000 പേ​ർ​ക്ക്​ താ​മ​സ​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ങ്ങും. വ​ള​രെ വേ​ഗ​ത്തി​ൽ നി​ർ​മി​ക്കാ​ൻ ക​ഴി​യു​ന്ന വീ​ടു​ക​ളാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്​​ത് പ​ണി​തു​യ​ർ​ത്തി​യ​ത്​. സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വീ​ടു​ക​ളി​ൽ ഓ​രോ​ന്നി​നും ര​ണ്ട് കി​ട​പ്പു​മു​റി​ക​ൾ, ഒ​രു സ്വീ​ക​ര​ണ​മു​റി, ഒ​രു അ​ടു​ക്ക​ള, ഒ​രു കു​ളി​മു​റി എ​ന്നി​വ​യു​ണ്ട്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക വി​ക​സ​ന അ​തോ​റി​റ്റി, ല​താ​കി​യ ഗ​വ​ർ​ണ​റേ​റ്റ് കൗ​ൺ​സി​ൽ, സി​റി​യ​ൻ റെ​ഡ് ക്ര​സ​ന്‍റ്, മ​റ്റ് പ്ര​ധാ​ന അ​ധി​കാ​രി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് മാ​നു​ഷി​ക പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്​ യു.​എ.​ഇ​യു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ഭ​വ​ന സ​ഹാ​യ​മെ​ന്ന് ഇ.​ആ​ർ.​സി ചെ​യ​ർ​മാ​ൻ ഡോ. ​ഹം​ദാ​ൻ അ​ൽ മ​സ്റൂ​യി പ​റ​ഞ്ഞു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ സ​മ​യ​ത്ത്​ യു.​എ.​ഇ ന​ൽ​കി​യ സ​ഹാ​യ​ത്തി​ന് ല​താ​കി​യ ഗ​വ​ർ​ണ​ർ അ​മ​ർ ഹി​ലാ​ൽ ന​ന്ദി പ​റ​ഞ്ഞു.

ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​ സി​റി​യ​യി​ലേ​ക്ക്​ 2000 ട​ൺ സ​ഹാ​യ​വ​സ്തു​ക്ക​ൾ യു.​എ.​ഇ എ​ത്തി​ച്ചി​രു​ന്നു. ക​പ്പ​ലി​ൽ അ​യ​ച്ച അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളു​മ​ട​ങ്ങി​യ വ​സ്തു​ക്ക​ൾ സി​റി​യ​യി​ലെ ല​താ​കി​യ തു​റ​മു​ഖ​ത്താ​ണ്​ എ​ത്തി​ച്ച​ത്​. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ആ​രോ​ഗ്യ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും ത​ണു​പ്പു​കാ​ല​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളു​മാ​ണ്​ പ്ര​ധാ​ന​മാ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ സ​ഹാ​യം എ​ത്തി​ച്ച​ത്. 1,040 ട​ൺ ഭ​ക്ഷ​ണം, 600 ട​ൺ ദു​രി​താ​ശ്വാ​സ, വൈ​ദ്യ​സ​ഹാ​യം, 573 ട​ൺ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യാ​ണ്​ ക​പ്പ​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

Shares:

Related Posts

Gulf

ദുബൈയിൽ ആവേശമായ് പട്ടാമ്പി ദേശോത്സവം

യൂ.എ.ഇ യിലെ പട്ടാമ്പി സ്വദേശികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇമാറാത്ത് പട്ടാമ്പിയുടെ ഫാമിലി ഗ്രാന്റ് ഫെസ്റ്റ് 2022 (സീസൺ 4), നവംബർ 13 ഞായറാഴ്ച്ച ദുബൈ മംസാർ ഏരിയയിൽ ശബാബ് അൽ അറബി ക്ലബ്ബിൽ പ്രത്യേകം സാജ്ജ്‌മാക്കിയ വേദിയിൽ വെച്ചു നടന്നു.പാലക്കാട്
Gulf

ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ഊര്‍ജ്ജമെന്ന് ഉഷാ ഉതുപ്പ്

ഷാര്‍ജ - സംഗീത ലോകത്ത് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ജീവിതത്തിലുടനീളമുള്ള ഊര്‍ജ്ജമെന്ന് ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പ് പറഞ്ഞു. പലരും ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാറുണ്ട്. എന്റെ ജീവിതത്തില്‍ സന്തോഷ നിമിഷങ്ങളെക്കുറിച്ച് മാത്രമെ ചിന്തിക്കാറുള്ളൂ. ജീവിതത്തെ ഉദാത്ത സംഗീതം പോലെ
Featured

ഇസ്രായേൽ‍ ആക്രമണം; ​ഗസ്സയിൽ നിന്ന് 210 രോ​ഗികളെ യുഎഇയിലെത്തിച്ചു

ദുബായ്: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ​ഗസ്സയിൽ പരിക്കേറ്റവരെ യുഎഇയിലെത്തിച്ചു. ​ഗുരുതര പരിക്കേറ്റ 86 പേരുൾപ്പെടെ 210 രോ​ഗികളെയാണ് യുഎഇയിൽ എത്തിച്ചിരിക്കുന്നത്. റാമൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം അബുദബി വിമാനത്താവളത്തിലിറങ്ങി. രോ​ഗികളെ വിദ​ഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഗസ്സയിൽ നിന്നുള്ള 22-ാമത്തെ
Breaking News

കുട്ടികൾക്കായി 600ലേറെ പരിപാടികൾ ഒരുക്കി 41മത് ഷാർജ പുസ്തകമേള

ഷാർജ: 41മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കുട്ടികൾക്കായിനിരവധി വിപുലമായ പരിപാടികൾഒരുങ്ങുന്നതായി പുസ്തകമേള സംഘടകർ അറിയിച്ചു. കുട്ടികളെ വായനയുടെയും വിജ്ഞാനത്തിന്‍റെയും ലോകത്ത് മുന്നേറാൻ പ്രചോദിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. എക്സ്പോ സെന്‍ററിൽ നവംബർ 2മുതൽ 13 വരെ നടക്കുന്ന മേളയിൽ 623
Leave a Reply

Your email address will not be published. Required fields are marked *