Breaking NewsFeatured

ദുബായ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ 27 മത് സീസണിന് കൊടിയിറങ്ങി

ദുബായ് – ഒ​ക്​​ടോ​ബ​ർ 27ന്​ ​ആ​രം​ഭി​ച്ച ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ​ 27മത് സീ​സ​ണി​ന്​ ഞാ​യ​റാ​ഴ്ച സ​മാ​പ​ന​മാ​യി. ഇ​ത്ത​വ​ണ​ ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ദ​ർ​ശ​ക​ർ ഒ​ഴു​കി​യെ​ത്തി​യ സീ​സ​ൺ റെ​ക്കോ​ർ​ഡ്​ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ച്ചാ​ണ്​ വി​ട​വാ​ങ്ങി​യ​ത്. അ​വ​സാ​ന​ദി​വ​സം വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി ര​ണ്ടു​വ​രെ പ്ര​വ​ർ​ത്തി​ച്ച മേ​ള​യി​ൽ വ​ൻ വൻതി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്രത്യേകിച്ച് ഉ​ഷ്ണ കാ​ലാ​വ​സ്ഥ ശ​ക്തി​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ സു​ഖ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വ​ന്നു​പോ​കാ​ൻ സാ​ധി​ച്ചു​വെ​ന്ന​ത്​ ഇ​ത്ത​വ​ണ​ത്തെ അ​നു​കൂ​ല ഘ​ട​ക​മാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഗ്ലോ​ബ​ൽ വി​ല്ലേ​ജ് 27 പ​വി​ലി​യ​നു​ക​ൾ, 3,500ല​ധി​കം ഷോ​പ്പി​ങ്​ ഔ​ട്ട്‌​ലെ​റ്റു​ക​ൾ, 250ല​ധി​കം റ​സ്റ്റാ​റ​ന്‍റു​ക​ൾ, ക​ഫേ​ക​ൾ, തെ​രു​വ് ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​യെ​ല്ലാം​ ഒ​രു​ക്കി​യി​രു​ന്നു.

സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാ​ൻ 175ല​ധി​കം റൈ​ഡു​ക​ളും ഗെ​യി​മു​ക​ളും ല​ഭ്യ​മാ​ക്കിയിരുന്നു. ഒപ്പം ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ലാ​കാ​ര​ൻ​മാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ, ലോ​കോ​ത്ത​ര സം​ഗീ​ത ക​ച്ചേ​രി​ക​ൾ, തെ​രു​വ് ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ വാ​ട്ട​ർ സ്റ്റ​ണ്ട് ഷോ ​എ​ന്നി​വ​യ​ട​ക്കം 40,000 ഷോ​ക​ൾ എ​ന്നി​വ​യും ആസ്വദിക്കാൻ അവസരം ലഭിച്ചു. സാ​ധാ​ര​ണ ര​ണ്ട്​ ക​വാ​ട​ങ്ങ​ളി​ലൂ​ടെ സ​ന്ദ​ർ​ശ​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന അ​ധി​കൃ​ത​ർ ഇ​ത്ത​വ​ണ മൂ​ന്ന്​ ഗേ​റ്റു​ക​ളാ​ണ്​ ഒ​രു​ക്കി​യി​രു​ന്ന​ത്. അ​ടു​ത്ത സീ​സ​ൺ ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​മൂ​ലം ചി​ല ദി​വ​സ​ങ്ങ​ളി​ൽ മു​ട​ങ്ങി​യ​ത്​ ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം മേ​ള സ​ജീ​വ​മാ​യി​രു​ന്നു.

Shares:

Related Posts

Breaking News

ജി20 ​ഉ​ച്ച​കോ​ടിയുടെ ഭാഗമായി യു.​എ.​ഇ-​ഇ​ന്ത്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദുബായ് - ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 ​ഉ​ച്ച​കോ​ടിയിൽ യു.​എ.​ഇ-​ഇ​ന്ത്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നി​ട​യി​ലാ​ണ്​ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും എ​സ്. ജ​യ്​​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ അ​തി​ഥി രാ​ജ്യ​മാ​യി
Gulf

ഉണ്ണിമുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞു ഷെയ്ൻ നിഗം; ‘ലി​റ്റി​ൽ ഹാ​ർ​ട്ട്’ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ജൂ​ൺ ഏഴിന്​

ദുബായ്: ഉണ്ണിമുകുന്ദന്റെ നിർമ്മാണ കമ്പനിയെ കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ അടക്കമുള്ള വിമർശനം. എന്നാൽ താൻ തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും നടൻ ഷെയ്ൻ നി​ഗം. ലിറ്റിൽ ഹാർട്ട് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന
Breaking News

അണുനശീകരണ പ്രവർത്തനം സജീവമാക്കി ദുബായ് മുനിസ്സിപാലിറ്റി.

ദുബായ്: ക​ന​ത്ത മ​ഴ​​ക്ക്​ ശേ​ഷം വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും മ​റ്റും കൊ​തു​കു​ക​ളും അ​ണു​ക്ക​ളും പെ​രു​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി ദുബായ് മു​നി​സി​പ്പാ​ലി​റ്റി. കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ച്ച്​ പാ​ർ​ക്കു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ഡ്രെ​യി​നേ​ജ് ഏ​രി​യ​ക​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ, വാ​ണി​ജ്യ, വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ൾ പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.കൊ​തു​കു​ക​ളു​ടെ
Gulf

യു.എ.ഇ മലയാളി ക്രീയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയുടെ ആദ്യ സംഗമം “വരവേൽപ്പ് – 2022” ഷാർജ അൽ ബത്തായ കാരവൻ പാർക്കിൽ വെച്ച് നടന്നു.

ഷാർജ - 1000 മുകളിൽ മെമ്പർമാരുള്ള യു എ ഇ മലയാളി ക്രീയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയുടെ ആദ്യ സംഗമം "വരവേൽപ്പ് - 2022" ഷാർജ അൽ ബത്തായ കാരവൻ പാർക്കിൽ വെച്ച് നടന്നു. സജീർ ഗ്രീൻ ഡോട്ട്, വര എന്ന കൂട്ടായ്മയുടെ
Leave a Reply

Your email address will not be published. Required fields are marked *