Breaking NewsFeatured

ആഗസ്റ്റിൽ അൽ നിയാദി ഭൂ​മി​യി​ലേ​ക്ക്​ മ​ട​ങ്ങുമെന്ന്​ നാസ

ദുബായ് – ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ക​ഴി​യു​ന്ന യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ആ​ഗ​സ്റ്റ്​ അ​വ​സാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന്​ നാ​സ. ആ​റു​​മാ​സ​ത്തോ​ളം നി​ല​യ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ മൂ​ന്നു​ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം അ​ൽ നി​യാ​ദി ഭൂ​മി​യി​ലേ​ക്ക്​ മ​ട​ങ്ങു​ക. നാ​സ​യു​ടെ മി​ഷ​ൻ ക​മാ​ൻ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​വ​ൻ, പൈ​ല​റ്റ് വാ​റ​ൻ ഹോ​ബ​ർ​ഗ്, റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ആ​ൻ​ഡ്രേ ഫെ​ഡ് യാ​വേ​വ് എ​ന്നി​വ​ർ​ക്കൊ​പ്പം അ​ദ്ദേ​ഹം മാ​ർ​ച്ച്​ മൂ​ന്നി​നാ​ണ്​ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

മ​നു​ഷ്യ​നെ വ​ഹി​ച്ചു​ള്ള ചാ​ന്ദ്ര​യാ​ത്ര​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത​ട​ക്കം 250 ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ സം​ഘം ഈ ​കാ​ല​യ​ള​വി​ൽ പൂ​ർ​ത്തി​യാ​ക്കും. ഇ​വ​യി​ൽ 20 പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​ൽ നി​യാ​ദി ത​ന്നെ​യാ​ണ്​ നി​ർ​വ​ഹി​ക്കു​ന്ന​ത്. ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ നി​ല​വി​ൽ ത​ന്നെ അ​ദ്ദേ​ഹം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നു​പു​റ​മെ, ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും പൂ​ർ​ത്തി​യാ​ക്കി​യ​ത്​ അ​ൽ നി​യാ​ദി​യു​ടെ സു​പ്ര​ധാ​ന നേ​ട്ട​മാ​ണ്. സ്‌​പേ​സ് എ​ക്‌​സ് ക്രൂ-6 ​അം​ഗ​ങ്ങ​ൾ ആ​ഗ​സ്റ്റ്​ അ​വ​സാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന്​ നാ​സ​യു​ടെ ഗ്രൗ​ണ്ട് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​മാ​ണ്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. അ​തി​നി​ടെ ശ​നി​യാ​ഴ്ച ക്രൂ​വി​ന്‍റെ ഡ്രാ​ഗ​ൺ ക്യാ​പ്‌​സ്യൂ​ൾ റീ​ലോ​ക്കേ​ഷ​ൻ ദൗ​ത്യം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

Shares:

Related Posts

Gulf

ചിരന്തനയുടെ ‘അൽ റയ്യാൻ’ റമദാൻ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

ദുബായ് - ചിരന്തന പ്രസിദ്ധീകരിച്ച പ്രത്യേക റമദാൻ പതിപ്പ് ദുബായ് സംസം മന്തി റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. ചിരന്തന വൈസ് പ്രസിഡന്റും യാബ് ലീഗൽ സർവീസസ് സ്ഥാപക സിഇഒയുമായ സലാം പാപ്പിനിശ്ശേരി പെർഫെക്ട് ഗ്രൂപ് മാനേജിംഗ് ഡയറക്ടർ
Bahrain

സിംഗപ്പൂരും ബഹ്​റൈനും നിയമരംഗത്ത്​ കൈകോർക്കാൻ ഒരുങ്ങുന്നു

മനാമ - നിലവിലെ ആഭ്യന്തരനി​യ​മ​മേ​ഖ​ല​യി​ൽ നിന്നും വ്യത്യസ്തമായി വ്യാ​പാ​ര സം​ബ​ന്ധ​മാ​യ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര കോ​ട​തി സ്ഥാ​പി​ക്കാ​നാ​ണ്​ ധാ​ര​ണയുമായി ബ​ഹ്​​റൈ​നും സിം​ഗ​പ്പൂ​രും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ലി
Business

ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് പത്താം വാർഷിക ക്യാമ്പയിൻ: നിസാൻ പട്രോൾ സമ്മാനിച്ചു

ദുബായ്: യു എ ഇ യിൽ പ്രവർത്തനം തുടങ്ങിയതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് നടത്തിയ ഒരു മാസത്തെ 'ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' ക്യാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയിച്ച രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ
Featured

ദുബായിലെ വിസാ സേവനങ്ങളുടെ നിലവാരം ഉയർത്താൻ ജി ഡി ആർ എഫ് എ ദുബായ് ഫോറം സംഘടിപ്പിച്ചു

ദുബായ്: ദുബായിലെ വിസ സേവനങ്ങളുടെ നിലവാരം ഉയർത്തുവാനും, സേവനരംഗത്തെ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉപയോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേകം ഫോറം സംഘടിപ്പിച്ചു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് 'ഗസ്റ്റ് ഓഫ് ദ ഡയറക്ടർ കസ്റ്റമർ ഫോറം' എന്ന പേരിൽ
Leave a Reply

Your email address will not be published. Required fields are marked *