Breaking NewsFeatured

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ മലയാളികള്‍ ഉള്‍പ്പെടെ പതിനാലായിരത്തോളം വിദേശികള്‍ അറസ്റ്റിലായി.

റിയാദ് – ജൂലൈ ഇരുപത്തിയേഴ് മുതല്‍ ഈ മാസം രണ്ട് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് മലയാളികള്‍ ഉള്‍പ്പെടെ പതിനാലായിരത്തോളം ആളുള്‍ അറസ്റ്റിലായത്. താമസ നിയമ ലംഘനത്തിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ പിടിയിലായത്. 7894 പേരെയാണ് ഇത്തരം നിയമ ലംഘനത്തിന്റെ പേരില്‍ സുരക്ഷാ സേന പിടികൂടിയത്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രിച്ചതിന്റെ പേരില്‍ 3893 പേരും മതിയായ രേഖകളില്ലാതെ ജോലി ചെയ്തതിന്റെ പേരില്‍ 2206 പേരും അറസ്റ്റിലായി. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 933 പേരെയും സുരക്ഷാ സേന പിടികൂടി. ഇതില്‍ നാല്‍പ്പത്തി ഒന്ന് ശതമാനം യെമനികളും അന്‍പത്തി ഒന്ന് ശതമാനം എത്യോപ്യക്കാരും ഒരു ശതനാനം മറ്റ് രാജ്യക്കാരാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘകര്‍ക്ക് ഒരു തരത്തിലുളള സഹായും ചെയ്ത് കൊടുക്കരുതെന്ന് താമസക്കാരോട് സൗദി ഭരണകൂടം മുന്നറിയിപ്പ് നല്‍കി.അത്തരക്കാരെ കാത്തിരിക്കുന്നത് 15 വര്‍ഷം വരെ ജയില്‍ വാസവും ഒരു ലക്ഷം റിയാല്‍ പിഴയുമാണെന്നും ഭരണകൂടം ഓര്‍മിപ്പിച്ചു.

Shares:

Related Posts

THE MEDIA TOC
Entertainment

‘റോഷാക്ക്’ വേറിട്ട സിനിമ; പുതിയ നിർമ്മാണ, അവതരണ, പരീക്ഷണരീതി ജനങ്ങൾ സ്വീകരിച്ചു; മമ്മൂട്ടി.

ദുബായ് - സമീർ അബ്ദുൾ എഴുതി നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനിയിലൂടെ നിർമ്മിച്ച റോഷാക്ക് ഒരു പരീക്ഷണ സിനിമയാണെന്ന് മമ്മൂട്ടി. ഇന്ത്യയിൽ മലയാളം ഭാഷയിലുള്ള നിയോ നോയർ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം കൂടിയാണ് റോഷാക്ക്.എല്ലാ സിനിമകളും ഒരു തരത്തില്‍
Breaking News

ജി20 ​ഉ​ച്ച​കോ​ടിയുടെ ഭാഗമായി യു.​എ.​ഇ-​ഇ​ന്ത്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദുബായ് - ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 ​ഉ​ച്ച​കോ​ടിയിൽ യു.​എ.​ഇ-​ഇ​ന്ത്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നി​ട​യി​ലാ​ണ്​ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും എ​സ്. ജ​യ്​​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ അ​തി​ഥി രാ​ജ്യ​മാ​യി
Breaking News

യു.എ.ഇ കോർപറേറ്റ്​ നികുതിയിൽ ഇളവ്​ പ്രഖ്യാപിച്ചു

ദുബായ് - നിർദിഷ്ട കോർപറേറ്റ്​ നികുതി വ്യവസ്ഥയിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച്​ യു.എ.ഇ ധനമന്ത്രാലയം. പാപ്പർ നടപടി ആരംഭിച്ചതോ പ്രവർത്തനം നിർത്താൻ ഒരുങ്ങുന്നതോ ആയ കമ്പനികൾക്കാണ്​ നികുതി ഇളവ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ബുധനാഴ്ചയാണ്​ ഇതു സംബന്ധിച്ച മന്ത്രിതല തീരുമാനം ധനമന്ത്രാലയം പുറത്തുവിട്ടത്​. ചില
Featured

പുതിയ വർക്ക്‌ ​പെർമിറ്റ്​ സംവിധാനം ​പ്രഖ്യാപിച്ച് ദുബായ്; ഫ്രീസോൺ കമ്പനികൾക്ക്​ പുറത്തും പ്രവർത്തിക്കാം

ദുബായ്: ഇനിമുതൽ എമിറേറ്റിലെ ഫ്രീസോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്​ സുപ്രധാന മേഖലകളിലേക്കും വാണിജ്യ, പ്രവർത്തനം വ്യാപിപ്പിക്കാൻ അനുമതി നൽകുന്ന പുതിയ പെർമിറ്റ്​ സംവിധാനം ​പ്രഖ്യാപിച്ച്​ സാമ്പത്തിക, ടൂറിസം ഡിപാർട്ട്​മെന്‍റ്​ (ഡി.ഇ.ടി). ഇതനുസരിച്ച് ഇനിമുതൽ ചെറുകിട സംരംഭങ്ങൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും ഒരുപോലെ വളർച്ച കൈവരിക്കാൻ
Leave a Reply

Your email address will not be published. Required fields are marked *