Breaking NewsFeatured

അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന് (ലോകോത്തര യാ​ത്ര,ടൂ​റി​സം പ്ര​ദ​ർ​ശ​ന മേ​ളക്ക്​) ഇന്ന് ദുബായ് വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ കൊടിയേറി.

ദുബായ്: മുപ്പത്തിയൊന്നാമത് ആഗോളതല ടൂറിസം, യാത്രാമേളക്ക് ദുബായ് ഉണർന്നു കഴിഞ്ഞു.165 രാ​ജ്യ​ങ്ങ​ളിൽ നിന്നും 2300 ലേ​റെ പ്ര​ദ​ർ​ശ​ക​രും 41,000 സന്ദർശകരും ഈ വര്ഷം അണിനിരക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഇതിന്നായി ‘എം​പ​വ​റി​ങ്​ ഇ​ന്നൊ​വേ​ഷ​ൻ: ട്രാ​ൻ​ഫോ​ർ​മി​ങ്​ ട്രാ​വ​ൽ ത്രൂ ​എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്’ എ​ന്ന തീം ആണ് ഇത്തവണ മേള ഉൾക്കൊണ്ടിരിക്കുന്നത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള വ്യ​വ​സാ​യ പ്ര​മു​ക​ർ​ക്കും ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ​ക്കും വ​ള​ർ​ച്ച​ക്കു​ള്ള അ​വ​സ​ര​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന​തും യാ​ത്ര, ടൂ​റി​സം മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കു​ന്നതിന്നും മേ​ള വേ​ദി​യു​മാ​കും. കൃത്യമായി പറഞ്ഞാൽ ലോ​ക​ത്തി​ന്‍റെ യാ​ത്ര-വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ പ​രി​ച്ഛേ​ദം ത​ന്നെ​യാ​കും ഇത്തവണത്തെ അന്താരാഷട്രമേ​ള, ഒപ്പം സ്റ്റാ​ർ​ട്ട​പ്പു​ക​ൾ മു​ത​ൽ മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ൾ വ​രെ അണിനിരക്കുകയും ചെയ്യും. വ്യത്യസ്ത വേദികളിൽ അരങ്ങേറുന്ന കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വിതക്തർ ഗ്ലോ​ബ​ൽ സ്​​റ്റേ​ജ്, ഫ്യൂ​ച​ർ സ്​​റ്റേ​ജ്​ എ​ന്നി​ വി​വി​ധ വി​ഷ​യ​ങ്ങ​ളെയും, ഈ ​മേ​ഖ​ല​യു​ടെ സു​സ്ഥി​ര​ത ല​ക്ഷ്യ​മി​ട്ടു​ള്ള നൂ​ത​ന സം​വി​ധാ​ന​ങ്ങളെയും പറ്റി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചു സം​സാ​രി​ക്കും. ചൈ​ന, മ​ക്കാ​വോ, കെ​നി​യ, ഗ്വാ​ട്ടി​മാ​ല, കൊ​ളം​ബി​യ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി പു​തി​യ യാ​​ത്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ എ.​ടി.​എം 2024ൽ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. ഉ​ദ്​​ഘാ​ട​ന ദി​വ​സം പ്ര​ത്യേ​ക​മാ​യ ഇ​ന്ത്യ ഉ​ച്ച​കോ​ടി ന​ട​ക്കു​ന്നതോടൊപ്പം ടൂ​റി​സം വ​ള​ർ​ച്ച​ക്കു​ള്ള പ്ര​ധാ​ന ഉ​റ​വി​ട വി​പ​ണി​യെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യു​ടെ നി​ല​വി​ലു​ള്ള​തും ഭാ​വി​യി​ലെ​യും അ​വ​സ​ര​ങ്ങ​ളെ ഉ​ച്ച​കോ​ടി പ​രി​ച​യ​പ്പെ​ടു​ത്തും. എന്നാൽ ഈ മേഖലയിൽ ഈ വർഷം പു​തി​യ ട്രാ​വ​ൽ ടെ​ക്നോ​ള​ജി ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ 58 ശ​ത​മാ​നം വ​ർ​ധ​ന​വും ഉണ്ടാകുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. പുതുതായി മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഹോ​ട്ട​ൽ ബ്രാ​ൻ​ഡു​ക​ളു​ടെ എ​ണ്ണം ഈ വർഷം 21 ശ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടുമു​ണ്ട്.

Shares:

Related Posts

Business

പ്രമുഖ ജ്വല്ലറി ബ്രാൻഡ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു

ദുബായ്: അതിവേഗം വളർച്ച നേടിയ താജ്‌വിയുടെ രണ്ട് ഷോറൂമുകൾ ഒരേ ദിവസം പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജ്വല്ലറിയുടെ ആറാമത്തെ ഷോറൂം ദെയ്‌റ ഗോൾഡ് ലാൻഡ് ബിൽഡിങ്ങിലും ഏഴാമത്തെ ഷോറൂം അൽ മുത്തീനയിലും പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോട്
Gulf

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ പുസ്തകം ‘ആറ്റപ്പൂ’ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ - പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി സുപ്രഭാതം പ്രസിദ്ധീകരിച്ച ഓര്‍മപുസ്തകം 'ആറ്റപ്പൂ' ഷാര്‍ജയില്‍ പ്രകാശനം ചെയ്തു.ഷാര്‍ജ സഫാരി മാള്‍ പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീര ചടങ്ങില്‍ സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ്
Breaking News

ലോ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഈ ​വ​ർ​ഷം നി​ർ​ണാ​യ​കം; ഐ.​എം.​എ​ഫ് മേ​ധാ​വി​

ദുബായ് - ലോ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഈ ​വ​ർ​ഷം നി​ർ​ണാ​യ​ക​മാ​ണെ​ന്നും സാ​മ്പ​ത്തി​ക മേ​ഖ​ല​ കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മോ​ണി​റ്റ​റി ഫ​ണ്ട്​ (ഐ.​എം.​എ​ഫ്) മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ലീ​ന​ ജോ​ർ​ജി​വ. ദുബായിൽ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്ക്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ
Breaking News

ഡോക്ടർ വന്ദന കൊലക്കേസ് സന്ദീപ് അഞ്ച് ദിവസം കസ്റ്റഡിയിൽ, പ്രതിക്കായി ഹാജരായത് അഡ്വക്കേറ്റ് ആളൂർ

കൊട്ടാരക്കര: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് വേണ്ടി അഭിഭാഷകൻ ബി എ ആളൂർ ഹാജരായി. സന്ദീപിനെ ശനിയാഴ്ച വരെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്ട്രേ‌റ്റ് കോടതിയാണ് ഉത്തരവിട്ടത്. വന്ദനയെ കുത്താൻ ഉപയോഗിച്ച കത്രിക സംഭവ
Leave a Reply

Your email address will not be published. Required fields are marked *