ദുബായ്: മുപ്പത്തിയൊന്നാമത് ആഗോളതല ടൂറിസം, യാത്രാമേളക്ക് ദുബായ് ഉണർന്നു കഴിഞ്ഞു.165 രാജ്യങ്ങളിൽ നിന്നും 2300 ലേറെ പ്രദർശകരും 41,000 സന്ദർശകരും ഈ വര്ഷം അണിനിരക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഇതിന്നായി ‘എംപവറിങ് ഇന്നൊവേഷൻ: ട്രാൻഫോർമിങ് ട്രാവൽ ത്രൂ എന്റർപ്രണർഷിപ്’ എന്ന തീം ആണ് ഇത്തവണ മേള ഉൾക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള വ്യവസായ പ്രമുകർക്കും നയരൂപകർത്താക്കൾക്കും വളർച്ചക്കുള്ള അവസരങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതും യാത്ര, ടൂറിസം മേഖലയെ ശാക്തീകരിക്കുന്നതിന്നും മേള വേദിയുമാകും. കൃത്യമായി പറഞ്ഞാൽ ലോകത്തിന്റെ യാത്ര-വ്യവസായ മേഖലയുടെ പരിച്ഛേദം തന്നെയാകും ഇത്തവണത്തെ അന്താരാഷട്രമേള, ഒപ്പം സ്റ്റാർട്ടപ്പുകൾ മുതൽ മുൻനിര ബ്രാൻഡുകൾ വരെ അണിനിരക്കുകയും ചെയ്യും. വ്യത്യസ്ത വേദികളിൽ അരങ്ങേറുന്ന കോൺഫറൻസുകളിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിതക്തർ ഗ്ലോബൽ സ്റ്റേജ്, ഫ്യൂചർ സ്റ്റേജ് എന്നി വിവിധ വിഷയങ്ങളെയും, ഈ മേഖലയുടെ സുസ്ഥിരത ലക്ഷ്യമിട്ടുള്ള നൂതന സംവിധാനങ്ങളെയും പറ്റി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചു സംസാരിക്കും. ചൈന, മക്കാവോ, കെനിയ, ഗ്വാട്ടിമാല, കൊളംബിയ എന്നിവയുൾപ്പെടെ നിരവധി പുതിയ യാത്ര ലക്ഷ്യസ്ഥാനങ്ങൾ എ.ടി.എം 2024ൽ അവതരിപ്പിക്കപ്പെടും. ഉദ്ഘാടന ദിവസം പ്രത്യേകമായ ഇന്ത്യ ഉച്ചകോടി നടക്കുന്നതോടൊപ്പം ടൂറിസം വളർച്ചക്കുള്ള പ്രധാന ഉറവിട വിപണിയെന്ന നിലയിൽ ഇന്ത്യയുടെ നിലവിലുള്ളതും ഭാവിയിലെയും അവസരങ്ങളെ ഉച്ചകോടി പരിചയപ്പെടുത്തും. എന്നാൽ ഈ മേഖലയിൽ ഈ വർഷം പുതിയ ട്രാവൽ ടെക്നോളജി ഉൽപന്നങ്ങളിൽ 58 ശതമാനം വർധനവും ഉണ്ടാകുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. പുതുതായി മേളയിൽ പങ്കെടുക്കുന്ന ഹോട്ടൽ ബ്രാൻഡുകളുടെ എണ്ണം ഈ വർഷം 21 ശതമായി വർധിച്ചിട്ടുമുണ്ട്.
- Home
- Breaking News
- അറേബ്യൻ ട്രാവൽ മാർക്കറ്റിന് (ലോകോത്തര യാത്ര,ടൂറിസം പ്രദർശന മേളക്ക്) ഇന്ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ കൊടിയേറി.
അറേബ്യൻ ട്രാവൽ മാർക്കറ്റിന് (ലോകോത്തര യാത്ര,ടൂറിസം പ്രദർശന മേളക്ക്) ഇന്ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ കൊടിയേറി.
Related Posts
കുവൈത്ത് - കുവൈത്തിൽനിന്ന് നുവൈസീബ് തുറമുഖം വഴി പോകുന്നതിനിടെ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 80 ട്രമഡോൾ ഗുളികകളുമായി രണ്ടുപേർ നുവൈസീബ് തുറമുഖത്ത് പിടിയിലായി. പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതിനിടെ, ചെരിപ്പിനുള്ളിൽ ലഹരി ഗുളികകൾ ഒളിപ്പിച്ച പാർസൽ സ്വീകരിക്കുന്നതിനിടെ എയർ കാർഗോ
അബുദാബി – സോഹാർ ദൂരം വെറും മുക്കാൽ മണിക്കൂർ. അബുദാബി - യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കാൻ പുതിയ റെയിൽ പദ്ധതി വരുന്നു.മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന ട്രെയിനുകൾ 47 മിനിറ്റുകൊണ്ട് 303 കി.മീപിന്നിട്ട് അബുദാബിയിൽനിന്ന് സോഹാറിലെത്താവുന്ന, അതിവേഗ യാത്രാ ട്രെയിൻസജ്ജമാക്കാന്നാണ് ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഒമാൻസന്ദർശനത്തോടനുബന്ധിച്ചാണ് ഇത്തരം സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. യാത്രാ, ചരക്ക് ട്രെയിനുകളിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ചരക്കു, യാത്ര ഗതാഗതംസുഗമമാകും. പദ്ധതി നടത്തിപ്പിനു യുഎഇയും ഒമാനും ചേർന്ന് സംയുക്ത കമ്പനി സ്ഥാപിക്കും. അടിസ്ഥാനസൗകര്യവികസനത്തിന് 1100 കോടി ദിർഹമാണ് ചെലവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധംകൂടുതൽ ദൃഢമാക്കാൻ റെയിൽ പദ്ധതി സഹായകമാകുമെന്ന് ഇത്തിഹാദ് റെയിൽ ചീഫ്എക്‌സിക്യൂട്ടിവ് ഷാദി മലക് പറഞ്ഞു. ഊർജം, ഗതാഗതം, ചരക്കുനീക്കം, ജലഗതാഗതം, നിക്ഷേപം, വ്യവസായം തുടങ്ങി 16 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. യുഎഇയും ഒമാനും ട്രെയിൻ വഴിബന്ധിപ്പിക്കുന്നതോടെ നിർദിഷ്ട ജിസിസി റെയിലിനു സാധ്യതയേറും. 6 ഗൾഫ് രാജ്യങ്ങളുംബന്ധിപ്പിക്കുന്നതാണ് ജിസിസി റെയിൽ ലക്ഷ്യമിടുന്നത്.
ദുബായ് - മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന വിഭാഗത്തിലാണ് ദുബായ് സാംസ്‌കാരിക വകുപ്പ് ശിഹാബ് തങ്ങള്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്. ദുബായിലെ മുന്‍നിര ബിസിനെസ്
ഷാര്‍ജ - ലോകമെമ്പാടുമുള്ള മനുഷ്യര്‍ രുചി ആസ്വാദിക്കുന്നതില്‍ വ്യത്യാസമില്ലെന്നും ഭക്ഷണത്തില്‍ മസാലക്കൂട്ടുകള്‍ പ്രയോഗിക്കുന്നതിലാണ് മാറ്റമെന്നും പ്രമുഖ പാചകവിദഗ്ധന്‍ വിക്കി രത്‌നാനി അഭിപ്രായപ്പെട്ടു. ഇന്ത്യയിലും അറേബ്യയിലും ചൈനയിലും പാചക വേളയില്‍ വ്യത്യസ്ത രീതിയിലാണ് മസാലക്കൂട്ടുകള്‍ പ്രയോഗിക്കുന്നത്. ഇതില്‍ വരുന്ന മാറ്റങ്ങളിലൂടെയാണ് ഭക്ഷണത്തെ ഹോട്ട്,





