കൊച്ചി: എറണാകുളം മുവാറ്റുപുഴയിൽ വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) ആണ് വീടിനുള്ളിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൗസല്യയെ ഞായറാഴ്‌ച രാത്രി ഏഴരയോടെയാണു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളായ സിജോയും ജോജോയും ആണ് നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും അറിയിക്കുന്നത്. ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്ന സോബിൻ കല്ലൂർക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തി കൗസല്യയെ പരിശോധിച്ച ഡോക്‌ടറാണ് മരണം സ്വാഭാവിക മരണമല്ലെന്ന് പൊലീസിനെ അറിയിച്ചത്. കഴുത്തിലെ പാടുകളും രക്‌തം കട്ടപിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നു. തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ജോജോ കുറ്റം സമ്മതിക്കുകയായിരുന്നു.കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയാണ് കൊല നടത്തിയത്. ഷാളും കണ്ടെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി. വീടിൻ്റെ ശുചിമുറിയിൽ നിന്നും മാല പ്രതി പോലീസിന് എടുത്ത് നൽകി. വലിയ പ്രതിഷേധമാണ് പ്രതിക്കെതിരെ നാട്ടുകാർ ഉയർത്തിയത്. അമ്മ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്കു വേണ്ടിയായിരുന്നു കൊലപാതകം എന്നാണു ജോജോ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. കൗസല്യയുടെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. യുകെയിലുള്ള മകൾ മഞ്ജു നാട്ടിൽ എത്തിയതിനു ശേഷമാകും സംസ്‌കാരം.
- Home
- News Kerala/India
- മാലയ്ക്കു വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി.
മാലയ്ക്കു വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി.
Related Posts
ന്യൂഡൽഹി: ദേശീയ പാതകളിൽ യാത്ര ചെയ്യുന്നതിന് നമ്മൾ പൊതുവെ ടോൾ നൽകേണ്ടതുണ്ട്. ദീർഘദൂരം പോയാലും വളരെകുറച്ച് ദൂരം പോയാലും വാഹനത്തിന്റെ കാറ്റഗറിയനുസരിച്ച് നിശ്ചിത തുക ഈടാക്കുന്നതാണ് ഇപ്പോൾ പതിവ്. എന്നാലിനി ആ പതിവ് മെല്ലെ മാറുകയാണ്. ഡൽഹി-ഗുരുഗ്രാം എക്‌സ്‌പ്രസ് വേയിലാണ് പുതിയ
തിരുവനന്തപുരം -കേരളത്തിലെ കെഎസ്ആർടിസി ജീവനക്കാർ 2023 ജനുവരി മുതൽ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. 2015ലാണ് മൂന്ന് പതിറ്റാണ്ട് തുടർന്ന് പോന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍
തൊഴിലാളികളുടെ പ്രതിനിധികളുമായി കെഎസ്ആർടിസിയിൽ ആഴ്ചയിൽ ആറു ദിവസംസിംഗിൾ ഡ്യൂട്ടി ശനിയാഴ്ച മുതൽ നടപ്പിലാക്കും. മാനേജ്മെമെന്റ് നടത്തിയ രണ്ടാംവട്ട ചർച്ചയിലാണ് ഇത്തരം ഒരു പുതിയ തീരുമാനം. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. ഈ പുതിയ തീരുമാനം സിഐടിയു അംഗീകരിച്ചു എങ്കിലും എട്ട് ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തു തയാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. എന്നാൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് കോണ്ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും വ്യക്തമാക്കി.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധിച്ച് കോടതി. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിക്ക് ഐടി ആക്‌ട്





