Breaking NewsNews Kerala/India

പോലീസും ഭീകര വിരുദ്ധ സ്‌ക്വാഡും കേരളത്തിൽ വ്യാപക റെയ്ഡ്; പെരുമ്പാവൂർ അനസിന്റെ അടുത്ത കൂട്ടാളി റിയാസ് തോക്കുകളുമായി പിടിയിൽ.

കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ കൂട്ടാളികളുടെയും ബന്ധുക്കളുടെയും വീടുകളിലാണ് വ്യാപക റെയ്ഡ് നടത്തിയത്. എറണാകുളം മാഞ്ഞാലിയിലെ റിയാസിന്റെ വീട്ടിൽ നടത്തിയ റെയിഡിൽ നാല് തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. റിയാസും പിടിയിലായി. അനസിന്റെ മറ്റൊരു കൂട്ടാളിയും കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതിയുമായ എളമക്കര താന്നിക്കൽ സ്വദേശി അല്‍ത്താഫിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ റിവോൾവർ സൂക്ഷിക്കുന്നതിനുള്ള ഉറയും കൈവിലങ്ങുകളും എയര്‍ പിസ്റ്റലിൽ ഉപയോഗിക്കാവുന്ന ഒരു ബോക്സ് പെല്ലറ്റുകളും കണ്ടെത്തി.

അനസുമായി ബന്ധമുള്ള ഒരാൾ താമസിച്ചിരുന്ന തമിഴ്നാട് ആനമലയിലെ വീട്ടിലും ഗുരുവായൂരിലെ ഫ്ലാറ്റിലും റെയ്ഡ് നടത്തി. ഒരു വടിവാൾ കണ്ടെത്തി. മറ്റൊരു കൂട്ടാളി മഞ്ചേരി സ്വദേശി നിസാറിന്റെ വീട്ടിലും ഇയാൾ ജോലി ചെയ്തിരുന്ന രാജാക്കാടുള്ള വീട്ടിലും റെയ്ഡ് നടത്തി. തമിഴ് നാട് മേട്ടുപാളയത്തെ മറ്റൊരു വീട്ടിലും റെയ്ഡ് നടന്നു. കൽപ്പറ്റയിലെ ഒരു റിസോർട്ടിൽ ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തി. പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാളുടെ വീട്ടിലും ഒരേ സമയം റെയ്ഡ് നടന്നു. റിയാസിന്റെ വീട്ടിലെ റെയ്ഡ് വിവരം പുറത്ത് പോയതോടെ മറ്റ് പ്രതികൾ ഒളിവിൽ പോയതായാണ് സൂചന.

ആലുവ മാവിൻചുവട് മുബാറക്ക് വധകേസിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് റിയാസ്. റെന്റ് എ കാർ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം. അനസിന്റെ സംഘത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ഔറംഗസേബ് എന്നയാൾ അടുത്തിടെ അനസിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അനസ് ഇപ്പോൾ ദുബായി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് എന്നാണ് വിവരം. ഇയാൾ ദുബായിയിൽ സൂപ്പർ മാർക്കെറ്റ് തുടങ്ങിയെന്ന വിവരവും പുറത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ചെറുപ്പക്കാർ അടക്കം നിരവധി ആരാധകരുമുണ്ട് അനസിന്.

Shares:

Related Posts

Breaking News

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍ ഹബ് പുതിയ ആസ്ഥാനം ദുബായ് ഗോള്‍ഡ് സൂഖില്‍

ദുബായ് - ഇന്ത്യ, ജിസിസി, ഫാര്‍ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലെ 10 രാജ്യങ്ങളിലായി 310 ഔട്ട്ലെറ്റുകളുടെ വിപുലമായ റീട്ടെയില്‍ ശൃംഖലയുമായി, ആഗോളതലത്തില്‍ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ബ്രാന്‍ഡായി നിലകൊള്ളുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്, അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ പുതിയ ആഗോള
Breaking News

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയേകി വുഡ്ലം ഒഡാസിയ സീസൺ -2 വിന് തുടക്കം

ദുബായ്: ദുബായ് 30x30 ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി വുഡ്ലം എഡ്യുക്കേഷൻസിന്റെ ഇന്റർ സ്റ്റാഫ് സ്പോർട്സ് മീറ്റ് വുഡ്ലം ഒഡാസിയ സീസൺ -2വിന് ആവേശ്വോജ്വലമായ തുടക്കം കുറിച്ചു. ദുബായ് ഖിസൈസിലുളള വുഡ്ലം പാർക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജിംഗ് ഡയറക്ടർ നൗഫൽ
Breaking News

“അ​ൽ ഷിന്ദഗ” ഇ​ട​നാ​ഴി​; ആദ്യ കരാറിന്റെ 45% പൂർത്തിയാക്കി ദുബായ് ആ​ർ.​ടി.​എ.

ദുബായ്: ദുബായ് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വ​ൻ വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​ൽ ഷി​ന്ദ​ഗ ഇ​ട​നാ​ഴി​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ടം നി​ർ​മാ​ണം 45 ശ​ത​മാ​നം പി​ന്നി​ട്ടതായി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ)അറിയിച്ചു. നാ​ലാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ന​ൽ​കി​യ ആ​ദ്യ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യ
Bahrain

​മൾ​ട്ടി​നാ​ഷ​ണ​ൽ ക​മ്പ​നി​ക​ൾ​ക്ക് ഡൊ​മ​സ്റ്റി​ക് മി​നി​മം ടോ​പ് ​അ​പ് ടാ​ക്സ് ചു​മ​ത്താ​നു​ള്ള തീ​രു​മാ​നം നടപ്പിലാക്കി ബഹ്റൈ​ൻ

മ​നാ​മ: മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​മ്പ​നി​ക​ൾ​ക്ക് (എം​എ​ൻ​ഇ) ഡൊ​മ​സ്റ്റി​ക് മി​നി​മം ടോ​പ്-​അ​പ് ടാ​ക്സ് (ഡിഎംടി​ടി) ചു​മ​ത്താ​നു​ള്ള തീ​രു​മാ​നം ബഹ്റൈ​ൻ പ്ര​ഖ്യാ​പി​ച്ചു. ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഇക്കണോമിക് കോ​​പ​റേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് (ഒ.​ഇ.​സി.​ഡി) മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് പു​തി​യ നി​കു​തി സം​വി​ധാ​നം നടപ്പിലാക്കുന്നത്. അടുത്തവർഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന
Leave a Reply

Your email address will not be published. Required fields are marked *