Breaking NewsFeatured

സമ്പത്തിന്റെയും തൊഴിലവസരങ്ങളുടെയും പുതിയ നിധികുംഭവുമായി ഷാർജയിലെ “അൽ ഹദീബ” വീഡിയോ കാണാം.

ഷാർജ: യുഎഇയുടെ സമ്പത്ത് വർദ്ധനവിന് മുതൽക്കൂട്ടായി പുതിയൊരു വാതക ശേഖരം കണ്ടെത്തിയതായി പ്രഖ്യാപനം. ഷാർജയിലെ അൽ സജാ വ്യാവസായിക മേഖലയിലെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽ ഹദീബ പാടത്തായാണ് വാതക ശേഖരം കണ്ടെത്തിയത്. ഷാർജ സർക്കാരിന് കീഴിൽ പ്രവ‌ർത്തിക്കുന്ന ഷാർജ പെട്രോളിയം കൗൺസിൽ ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷാർജ ദേശീയ ഓയിൽ കോ‌ർപ്പറേഷൻ പ്രദേശത്ത് കിണർ കുഴിച്ച് പരിശോധനകൾ നടത്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വാതകശേഖരം കണ്ടെത്തിയത്. വാതക ശേഖരത്തിന്റെ വികസന സാദ്ധ്യതകൾ പരിശോധിക്കുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കുന്നു. അൽ-സജാ, കഹിഫ്, മഹാനി, മുയീദ് എന്നിവയ്ക്ക് പുറമെയുള്ള ഷാർജയിലെ അഞ്ചാമത്തെ വാതകശേഖരമാണ് അൽ ഹദീബ.ഷാർജയിലെ പുതിയ വാതക ശേഖരം പ്രവാസികൾക്ക് അടക്കമുള്ളവർക്ക് പുതിയ തൊഴിൽ സാദ്ധ്യതകൾക്കാണ് വഴിതുറക്കുന്നത്. പ്രദേശത്ത് കൂടുതൽ പരിശോധനകൾക്ക് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് വിവരം.

Shares:

Related Posts

Gulf

ഗവേഷകരെ മാടിവിളിക്കുന്നു; അ​ബൂ​ദ​ബി.

അബുദാബി - ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യ ജീ​വ​നു ത​ന്നെ വെ​ല്ലു​വി​ളി​യാ​വു​ന്ന ഗു​രു​ത​ര രോ​ഗ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള പ​രി​ഹാ​ര​ങ്ങ​ള്‍ക്കാ​യി അബുദാബിആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പു​തി​യ പ​ദ്ധ​തി. ഗ​വേ​ഷ​ണം ന​ട​ത്താ​ന്‍ ത​യാറാ​വു​ന്നവർക്ക് വേണ്ട സം​വി​ധാ​ന​ങ്ങ ള്‍ക്ക് ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍.
Gulf

ജീവിതശൈലികൾ മാറ്റാൻ ഇനി ‘മെ​റ്റാ​വേ​ഴ്സ്’; പുതിയ പദ്ധതിയുമായി ലി​മോ​വേ​ഴ്സ്

ദുബായ് - ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത്​ ഏ​റ്റ​വും നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​യാ​യ 'മെ​റ്റാ​വേ​ഴ്സ്' ഉ​പ​യോ​ഗി​ക്കു​ന്ന നിരവധി പ​ദ്ധ​തി​ക​ളു​മാ​യി 'ലി​മോ​വേ​ഴ്സ്' എ​ന്ന മലയാളി നേതൃത്വത്തിലുള്ള ക​മ്പ​നി. മനുഷ്യരാശിയുടെ ആരോഗ്യരംഗത്തെ ഗതിവിഗതികൾ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള വെർച്വൽ ലോകമെന്ന നിലയിൽ ഇന്റർനെറ്റിന്റെ സാങ്കൽപ്പിക ലോകമായ മെറ്റാവേർസ്
Entertainment

ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ദുബായിൽ സ്വയംഭരണ പൈലറ്റിംഗ് ഡെലിവറി “ത​ല​ബോ​ട്ടു​ക​ൾ”

ദുബായ് - ഇനിമുതൽ ദുബായിലെ ഭക്ഷണ വിതരണ ആ​പ്പി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത്​ കാ​ത്തി​രി​ക്കു​ന്ന​വ​രെ വാ​തി​ലി​ൽ മു​ട്ടി​വി​ളി​ക്കു​ന്ന​ത്​ ഇ​നി റോ​ബോ​ട്ടു​ക​ളാ​യി​രി​ക്കും. ദുബായിലാണ് ഇത്തരം വി​പ്ല​വ​ക​ര​മാ​യ നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പി​ലാ​ക്കാ​ൻ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (​ആ​ർ.​ടി.​എ) യാ​ണ്​ ഇ​ക്കാ​ര്യം അറിയിച്ചത്. ന​ഗ​ര​ത്തി​ലെ
Leave a Reply

Your email address will not be published. Required fields are marked *