Breaking NewsFeatured

ഇൻഡിഗോ ഇന്ത്യ-അബൂദബി പ്രതിദിന പുതിയ സർവിസ്സിനൊരുങ്ങുന്നു

അബൂദബി: ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മൂ​ന്ന്​ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ​ പ്ര​ഖ്യാ​പി​ച്ച്​ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. പു​തി​യ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട്​ ​സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വെ​പ്പാ​ണ്​ ഇ​ൻ​ഡി​ഗോ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ എ​ലീ​ന സൊ​ർ​ളി​നി പ​റ​ഞ്ഞു. ഇ​ൻ​ഡി​ഗോ​യു​ടെ പ്ര​ഖ്യാ​പ​നം പ്രാ​ദേ​ശി​ക ഹ​ബ്​ എ​ന്ന നി​ല​യി​ലു​ള്ള അ​ബൂ​ദ​ബി​യു​ടെ സ്ഥാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സ്​ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നും സാ​ധി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നിലവിൽ അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് സ​ർ​വി​സ്​ ശൃം​ഖ​ല വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 21 പ്ര​തി​വാ​ര സ​ർ​വി​സു​ക​ളും പുതുതായി കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ​യു​ടെ ആ​കെ സ​ർ​വി​സു​ക​ൾ 63 ആ​യി​. അ​തേ​സ​മ​യം, ഇ​ൻ​ഡി​ഗോ പു​തി​യ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ആ​കെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം 120 ക​ട​ന്നു. ഇതോടുകൂടി അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​വു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന്​ ഇ​ൻ​ഡി​ഗോ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ പീ​റ്റ​ർ എ​ൽ​ബേ​ഴ്​​സ്​ പ​റ​ഞ്ഞു.

Shares:

Related Posts

Breaking News

ച​ര​ക്കു​ഗ​താ​ഗ​തം പൂ​ർ​ണ​തോ​തി​ൽ സജ്ജമാക്കി ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ൽ

ദുബായ് - രാ​ജ്യ​ത്തി​ന​ക​ത്ത്​ ഏ​തു​ത​ര​ത്തി​ലു​ള്ള ച​ര​ക്കും കൊ​ണ്ടു​പോ​കാ​ൻ സാദിക്കും വിധം പൂ​ർ​ത്തി​യാ​യതായി ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ത്യാ​ധു​നി​ക സം​വി​ധാ​നതോടുകൂടിയുള്ള എ​ല്ലാ ബി​സി​ന​സ്​ ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത​സൗ​ക​ര്യ​മാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും രാ​ജ്യ​ത്തെ നാ​ല് പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളെ​യും ഏ​ഴ് ലോ​ജി​സ്റ്റി​ക്ക​ൽ മേ​ഖ​ല​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്നതാണ്‌
Featured

ഷാര്‍ജ പുസ്തകോത്സവത്തിന് ഉത്സവഛായ പകര്‍ന്ന് കിംങ് ഖാൻ

ഷാര്‍ജ - ദീപ്തവും സുന്ദരവുമായ ജീവിത വിജയത്തിന് ഹൃദയത്തില്‍ സത്യസന്ധതയും പെരുമാറ്റത്തില്‍ സൗമ്യവും കാത്തുസൂക്ഷിക്കണമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞു. ഈ രണ്ട് ഗുണങ്ങളും ഹൃദയത്തില്‍ സൂക്ഷിക്കാനും ജീവിതത്തില്‍ പകര്‍ത്താനും കഴിഞ്ഞാല്‍ വിജയകരമായ ജീവിതം തേടി എവിടെയും പോവേണ്ടതില്ല. പതിനായിരക്കണക്കിന്
Breaking News

ഹിജ്‌റ വർഷാരംഭം: ദുബായിലെ സർക്കാർ ജീവനക്കാർക്ക് ജൂൺ 15 ന് ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു

ദുബായ്: ഹിജ്‌റ വർഷാരംഭത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് 2026 ജൂൺ 15 തിങ്കളാഴ്ച ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു. ദുബായ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്മെന്റാണ് (DGHR) ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ശനി, ഞായർ വാരാന്ത്യ അവധികൾക്കൊപ്പം തിങ്കളാഴ്ചയും കൂടി ലഭിക്കുന്നതോടെ സർക്കാർ മേഖലയിലുള്ളവർക്ക്
Breaking News

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ മലയാളികള്‍ ഉള്‍പ്പെടെ പതിനാലായിരത്തോളം വിദേശികള്‍ അറസ്റ്റിലായി.

റിയാദ് - ജൂലൈ ഇരുപത്തിയേഴ് മുതല്‍ ഈ മാസം രണ്ട് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് മലയാളികള്‍ ഉള്‍പ്പെടെ പതിനാലായിരത്തോളം ആളുള്‍ അറസ്റ്റിലായത്. താമസ നിയമ ലംഘനത്തിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ പിടിയിലായത്. 7894
Leave a Reply

Your email address will not be published. Required fields are marked *