ദുബായ്: എമിറേറ്റിലെ വൻ പദ്ധതികളിലൊന്നായ പാം ജബൽ അലിയിലേക്ക് നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽനിന്ന് പ്രവേശിക്കാൻ ആറു കിലോമീറ്റർ നീളത്തിൽ പുതിയ റോഡ് നിർമിക്കുന്നു. പദ്ധതി നിർമാതാക്കളായ ‘നഖീൽ’ കരാർ നൽകിയതായി ഞായറാഴ്ചയാണ് വെളിപ്പെടുത്തിയത്. പാം ജുമൈറയുടെ ഇരട്ടി വലുപ്പമുള്ള ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപായ പാം ജബൽ അലിയിൽ ഏകദേശം 35,000 കുടുംബങ്ങൾക്ക് താമസ സൗകര്യമുണ്ടാകുമെന്ന് ദുബായ് ഹോൾഡിങ് റിയൽ എസ്റ്റേറ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഖാലിദ് അൽ മാലിക് പറഞ്ഞു.10.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപിൽ മൊത്തം 110 കിലോമീറ്റർ തീരപ്രദേശവും 91 കിലോമീറ്റർ ബീച്ചുമുണ്ട്. വിനോദത്തിനും മറ്റുമായി 80ലധികം ഹോട്ടലുകളും റിസോർട്ടുകളും ഇവിടെയുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നഖീൽ വില്ലകളുടെ ആദ്യ സെറ്റ് വിൽപനക്ക് വെച്ചപ്പോൾ മണിക്കൂറുകൾക്കകം അവ വിറ്റുതീരുകയുണ്ടായി. ഒപ്പം ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വളരെ പ്രതീക്ഷാപൂർവം കാത്തിരിക്കുന്ന പദ്ധതിയാണ് പാം ജബൽ അലി.
- Home
- Breaking News
- ശൈഖ് സായിദ് റോഡിൽനിന്ന് പാം ജബൽ അലിയിലേക്ക് റോഡ്
ശൈഖ് സായിദ് റോഡിൽനിന്ന് പാം ജബൽ അലിയിലേക്ക് റോഡ്
Related Posts
ദുബായ് - നിലവിലെ പുതുക്കിയ വിസ, എമിറേറ്റ്സ് ഐഡി നിർദേശമനുസരിച്ച് നിർദേശിച്ച രീതിയിലുള്ള ചിത്രമില്ലെങ്കിൽ വീസ അപേക്ഷ തള്ളും. ഒപ്പം വീസ പുതുക്കുന്നവരും പുതിയ വീസയ്ക്കും എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കുന്നവരും സ്വന്തം ചിത്രത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. വീസയ്ക്ക് അപേക്ഷിക്കുന്നവർ ഐഡന്റിറ്റി, സിറ്റിസൻഷിപ്,
കൊച്ചി: നടനും എംഎൽയുമായ എം മുകേഷിനതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച നടി രഹസ്യമൊഴി നൽകി. തെളിവ് സഹിതം വിശദീകരിച്ചാണ് നടി മൊഴി നൽകിയത്. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും നടി പറഞ്ഞു. ഇന്ന് മുകേഷിനെതിരെ മാത്രമാണ് നടി മൊഴി നൽകിയത്.വരും ദിവസങ്ങളിൽ ആരോപണം ഉന്നയിച്ച
ദുബായ് - ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയിൽ ഒന്നായ ദുബായ് ഇന്റർനാഷനൽ ബോട്ട് ഷോ മാർച്ച് ഒന്നു മുതൽ അഞ്ചു വരെ നടക്കും. 175 യാട്ടുകളും ജലയാനങ്ങളുമാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഷോയിൽ പങ്കെടുക്കാൻ ദുബായ് ഹാർബറിൽ എത്തുന്നത്. ഏകദേശം
ദുബായ്: ഇനി സ്റ്റോപ്പുകളിൽ ബസ് കാത്തുനിന്ന് സമയം കളയേണ്ടി വരില്ല. പൊതുഗതാഗതം കൂടുതൽ സ്മാർട്ടാക്കാനും ബസുകളുടെ സമയനിഷ്ഠ ഉറപ്പാക്കാനും എ.ഐ സാങ്കേതികവിദ്യയുമായി കൈകോർത്തിരിക്കുകയാണ് ദുബായ് ആർ.ടി.എ. ബസ് സർവീസുകളുടെ കൃത്യത ഉറപ്പാക്കാൻ ദുബായ് ആർ.ടി.എ തങ്ങളുടെ കൺട്രോൾ സെന്ററിൽ പുതിയ സ്മാർട്ട്





