News Kerala/IndiaThe Media Toc

മുകേഷിനെതിരായ അന്വേഷണത്തിന് എസ്. പി പൂങ്കുഴലി നേതൃത്വം നൽകുന്ന പ്രത്യേക സംഘം

തിരുവനന്തപുരം: നടനും എം.എൽ.എയുമായ മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്.പി പൂങ്കുഴലിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ചേർത്തല ഡിവൈ.എസ്.പി ബെന്നിയാണ് മുകേഷ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിൽ നടൻ ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്റെയും അന്വേഷണ മേൽനോട്ടം എസ്.പി പൂങ്കുഴലിക്കാണ്. അതേസമയം തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ പരാതിക്കാരിക്ക് ഗൂഢലക്ഷ്യമെന്ന് മുകേഷ് മുൻകൂ‌ർ ജാമ്യഹർജിയിൽ പറയുന്നു. തന്റെ സിനിമാ രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്നും ആരോപണം തെറ്റെന്ന് തെളിയിക്കാൻ 2009 മാർച്ച് 7ന് അയച്ച മെയിൽ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി. തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാൻഡിലായാൽ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാമെന്നും മുകേഷ് ഹ‌ർജിയിൽ പറയുന്നു.

Shares:

Related Posts

Breaking News

കേരളത്തിൽ അഞ്ചുദിവസം മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇന്ന് (ഒക്ടോബർ 21) തിരുവനന്തപുരം,
Business

ദുബായ് ടാ​ക്സിയിൽ പു​തി​യ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ആ​ർ.​ടി.​എ; തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ നി​ര​ക്കുകൾ മാറും

ദുബായ്: സ്മാ​ർ​ട്ട്​ ആ​പ്പു​ക​ൾ വ​ഴി ബു​ക്ക്​ ചെ​യ്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ക്സി നി​ര​ക്കു​ക​ൾ പു​തു​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ട്​ റോ​ഡി​ൽ​നി​ന്ന് വി​ളി​ക്കു​ന്ന ടാ​ക്സി​ക​ൾ​ക്ക്​ പു​തി​യ മാ​റ്റ​ങ്ങ​ൾ ബാ​ധ​ക​മ​ല്ല. ​പു​തി​യ ഘ​ട​ന​യ​നു​സ​രി​ച്ച്​ ആ​പ്​ വ​ഴി ബു​ക്ക്​ ചെ​യ്യു​ന്ന​ ടാ​ക്സി​ക​ളു​ടെ
News Kerala/India

കങ്കണയുടെ കരണത്തടിച്ച വനിത കോൺസ്റ്റബിളിന് ജോലി നൽകും – വിശാൽ ദാദ്‍ലാനി പക്ഷെ അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല

മുംബൈ: ബോളിവുഡ് നടിയും ബി.ജെ.പിയുടെ നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കുൽവിന്ദർ കൗറിന് ജോലി നൽകുമെന്ന് സംഗീത സംവിധായകനും ഗായകനുമായ വിശാൽ ദാദ്‍ലാനി. ഇൻസ്റ്റഗ്രാം വഴിയാണ് വിശാൽ കോൺസ്റ്റബിളിന് പിന്തുണ അറിയിച്ചത്. ''ഞാനൊരിക്കലും അക്രമത്തെ പിന്തുണക്കുന്നില്ല.
Business

ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി നിത അംബാനി; വില 100 കോടി, ആകെയുള്ളത് 11 എണ്ണം മാത്രം

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി 'ഓഡി എ9 കെമിലിയോണ്‍' എന്ന ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി. ഇന്ത്യൻ നിരത്തുകളില്‍ ഓടുന്ന കാറുകളില്‍ ഏറ്റവും വിലകൂടിയ മോഡലുകളില്‍ ഒന്നാണിത്. ഒരു സ്വിച്ച് അമര്‍ത്തിയാല്‍
Leave a Reply

Your email address will not be published. Required fields are marked *