FeaturedSaudi Arabia

സൗദിയിൽവെച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിൽ നിര്യാതനായ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം പൂവച്ചൽ സ്വദേശി ഷജീമാണ് മരിച്ചത്. (43). എയർ ഇന്ത്യയുടെ ജിദ്ദ-ഡൽഹി-തിരുവനന്തപുരം വിമാന സർവീസിൽ വൈകീട്ട് 6.40 ഓടെയാണ് നാട്ടിലെത്തിയത്.

15 വർഷത്തോളമായി അൽബാഹ ഫിഷ് മാർക്കറ്റിൽ ജോലിചെയ്യുകയായിരുന്നു ഷജീം. ജോലിക്ക് പോകുന്നതിനിടിയിൽ മാ‍ർക്കറ്റിൽ കുഴഞ്ഞുവീണ ഷജീമിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് വർഷമായി നാട്ടിൽ പോകാതിരുന്ന ഷജീം ഭാര്യയേയും മക്കളേയും മൂന്ന് മാസത്തെ സന്ദർശന വിസയിൽ കൊണ്ടുവന്നിരുന്നു. രണ്ട് ആഴ്ച മുൻപാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.

മൃതദേഹവുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ നവാസ്, അനസ്, സുധീർ, മഹ്‌റൂഫ് കോൺസുലേറ്റ് കമ്മ്യൂനിറ്റി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ സയ്യിദലി അരീക്കര, യൂസുഫലി എന്നിവരും രംഗത്തുണ്ടായിരുന്നു. മൃതദ്ദേഹത്തെ സഹോദരിയുടെ മകൻ അനസ് അനുഗമിച്ചിരുന്നു.

Shares:

Related Posts

Breaking News

വിമാനത്താവളങ്ങളിൽ ചിത്രീകരണത്തിന് കർശന വിലക്ക്; ഫോണും ക്യാമറയും കണ്ടുകെട്ടാൻ നിർദ്ദേശം

ോഗർമാരും സെൽഫി പ്രേമികളും ഒക്കെ ഒന്ന് ശ്രദ്ധിക്കുക! യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും, വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളിൽ വെച്ച് സെൽഫികളോ, വ്ലോഗുകളോ, റീലുകളോ ചിത്രീകരിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA)
Breaking News

മുഹമ്മദ് ബിൻ റാഷിദിന്റെ സാന്നിധ്യത്തിൽ യുഎഇ ദേശീയ റെയിൽ ശൃംഖല “ഇത്തിഹാദ് റെയിൽ” ഉദ്ഘാടനം ചെയ്തു

മുഹമ്മദ് ബിൻ റാഷിദിന്റെ സാന്നിധ്യത്തിൽ യുഎഇ ദേശീയ റെയിൽ ശൃംഖല ഉദ്ഘാടനം ചെയ്തു, രാജ്യത്തുടനീളം ചരക്ക് ട്രെയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ യുഎഇ നേതൃത്വത്തിലെ അംഗങ്ങളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Breaking News

ദുബായിൽ നടന്ന അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മത്സരത്തിൽ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി ഹാഫിസ് തക്രിം വിജയിച്ചു

ദുബായ് - ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി ഖു​ർ​ആ​ൻ പാ​രാ​യ​ണ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച ദുബായ് അ​ന്താ​രാ​ഷ്ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യാ​യ സാ​ലി​ഹ്​ അ​ഹ്​​മ​ദ്​ ജേ​താ​വാ​യി. ഇ​ത്യോ​പ്യ​ക്കാ​ര​നാ​യ അ​ബ്ബാ​സ്​ ഹാ​ദി ഉ​മ​ർ ര​ണ്ടാ​യ​തും സൗ​ദി സ്വ​ദേ​ശി​യാ​യ ഖാ​ലി​ദ്​ അ​ൽ ബു​ർ​കാ​നി മൂ​ന്നാ​മ​തു​മെ​ത്തി.
Entertainment

അമ്പ് വില്ലിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞു “ടർബോ” ചാർജോടെ മെഗാസ്റ്റാർ മമ്മൂട്ടി

മമ്മൂട്ടി ചിത്രം 'ടർബോ' അടുത്ത വ്യാഴാഴ്‌ചയാണ് തീയേറ്ററുകളിലെത്തുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം വൈശാഖ് കൂട്ടുകെട്ടിലിറങ്ങുന്ന മൂന്നാമത്തെ സിനിമയെന്ന പ്രത്യേകതയും ടർബോയ്‌ക്കുണ്ട്. മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ദുബായ് ദെയ്‌റ സിറ്റി സെന്റർ
Leave a Reply

Your email address will not be published. Required fields are marked *