BusinessFeatured

ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് പത്താം വാർഷിക ക്യാമ്പയിൻ: നിസാൻ പട്രോൾ സമ്മാനിച്ചു

ദുബായ്: യു എ ഇ യിൽ പ്രവർത്തനം തുടങ്ങിയതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് നടത്തിയ ഒരു മാസത്തെ ‘ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ ക്യാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയിച്ച രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ സമ്മാനിച്ചു.
ഒപ്പം കാമ്പെയ്‌നിന്റെ ഭാഗമായി, ഭീമ ജ്വല്ലേഴ്‌സ് ഉപയോക്താക്കൾക്ക് സ്വർണ്ണ നാണയങ്ങളും പ്രത്യേക ഓഫറുകളും നൽകിയിരുന്നു.

ഒരു മാസം നീണ്ടുനിന്ന കാമ്പയിനിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും യു എ ഇ നിവാസികൾക്കിടയിൽ ഭീമ ജ്വല്ലേഴ്‌സിന്റെ അടിത്തറ വിപുലമാക്കാൻ സാധിച്ചുവെന്നും ഭീമ മിഡിലീസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.നാഗരാജ റാവു പറഞ്ഞു. ദുബായ് സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി.) നടത്തിയ നറുക്കെടുപ്പിലാണ് വിജയിയെ തിരഞ്ഞെടുത്തത്. ഷാർജയിലെ അൽ നഹ്ദയിലുള്ള ഭീമ ഷോറൂമിൽ നടന്ന ആഘോഷ പരിപാടികളുടെ സമാപനച്ചടങ്ങിലാണ് നിസാൻ പട്രോൾ രശ്മി ദേജപ്പയ്ക്ക് സമ്മാനിച്ചത്. ഭീമ എക്കാലവും തനിക്കും തന്റെ കുടുംബത്തിനും വിശ്വാസ്യതയുള്ള ജ്വല്ലറിയാണെന്നും നിസ്സാൻ പട്രോൾ ലഭിക്കുന്നത് ആവേശകരമായ അനുഭവമാണെന്നും രശ്മി ദേജപ്പ പറഞ്ഞു.

ഭീമ ജ്വല്ലേഴ്‌സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎഇയിൽ 15 സ്റ്റോറുകൾ തുറക്കുകയും ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് യു.നാഗരാജ റാവു അറിയിച്ചു. ജിസിസിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി അടുത്തയിടെ ദുബായിൽ 6,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഹെഡ് ഓഫീസ് പ്രവർത്തനം തുടങ്ങിയിരുന്നു.

Shares:

Related Posts

Breaking News

ദുബായ് പൊ​ലീ​സ് മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു

ദുബായ്: അത്യാധൂനിക സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദുബായ് പൊ​ലീ​സ്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക്​ അ​ൽ ശി​ന്ദ​ഗ ഏ​രി​യ​യി​ലാ​യി​രു​ന്നു മോ​ക്​ ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. ദുബായ് പോലീസിന്റെ പക്കലുള്ള അതി നൂതന സംവിധാനങ്ങളും അവയുടെ ഉപയോഗരീതികളും ജങ്ങൾക്കും മറ്റും കാണുവാനും മനസിലാക്കുവാനും
Gulf

യൂ​സു​ഫ്​ ഫ​ദ്​​ൽ ഹ​സ​ൻ; ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വത്തിലെ ഈ വർഷത്തെ ‘സാം​സ്കാ​രി​ക വ്യ​ക്തി​ത്വം’

ഷാ​ർ​ജ - 41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഈ വർഷത്തെസാം​സ്കാ​രി​ക വ്യ​ക്തി​ത്വ​മാ​യി സു​ഡാ​നീ​സ്​ ച​രി​ത്ര​കാ​ര​നാ​യ യൂ​സു​ഫ്​ ഫ​ദ്​​ൽ ഹ​സ​നെ തെ​ര​ഞ്ഞെ​ടു​ക്കപെട്ടു. ആ​ഫ്രി​ക്ക, ഏ​ഷ്യ മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണ​വും ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ പ്ര​സ്ഥാ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നതിൽ പ്രധാനിയും, വ്യത്യസ്ത വിഷയങ്ങളിൽ 30 ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ര​ചി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്​
Gulf

ദുബായ് താമസ-കുടിയേറ്റ വകുപ്പ് പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു

ദുബായ് : ദുബായിലെ താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) 2024 വർഷത്തെ തങ്ങളുടെ പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു. വിത്ത് യു, വി എക്സൽ ഫോറം എന്ന പേരിൽ ദുബായ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ജി ഡി ആർ എഫ് എ
Breaking News

അബുദാബി – സോഹാർ ദൂരം വെറും മുക്കാൽ മണിക്കൂർ.

അബുദാബി – സോഹാർ ദൂരം വെറും മുക്കാൽ മണിക്കൂർ. അബുദാബി - യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കാൻ പുതിയ റെയിൽ പദ്ധതി വരുന്നു.മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന ട്രെയിനുകൾ 47 മിനിറ്റുകൊണ്ട് 303 കി.മീപിന്നിട്ട് അബുദാബിയിൽനിന്ന് സോഹാറിലെത്താവുന്ന, അതിവേഗ യാത്രാ ട്രെയിൻസജ്ജമാക്കാന്നാണ് ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഒമാൻസന്ദർശനത്തോടനുബന്ധിച്ചാണ് ഇത്തരം സുപ്രധാന കരാറിൽ  ഇരുരാജ്യങ്ങളും ഒപ്പിട്ടത്. യാത്രാ, ചരക്ക് ട്രെയിനുകളിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ചരക്കു, യാത്ര ഗതാഗതംസുഗമമാകും. പദ്ധതി നടത്തിപ്പിനു യുഎഇയും ഒമാനും ചേർന്ന് സംയുക്ത കമ്പനി സ്ഥാപിക്കും. അടിസ്ഥാനസൗകര്യവികസനത്തിന് 1100 കോടി ദിർഹമാണ് ചെലവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധംകൂടുതൽ ദൃഢമാക്കാൻ റെയിൽ പദ്ധതി സഹായകമാകുമെന്ന് ഇത്തിഹാദ് റെയിൽ ചീഫ്എക്‌സിക്യൂട്ടിവ് ഷാദി മലക് പറഞ്ഞു.   ഊർജം, ഗതാഗതം, ചരക്കുനീക്കം, ജലഗതാഗതം, നിക്ഷേപം, വ്യവസായം തുടങ്ങി 16 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. യുഎഇയും ഒമാനും ട്രെയിൻ വഴിബന്ധിപ്പിക്കുന്നതോടെ നിർദിഷ്ട ജിസിസി റെയിലിനു സാധ്യതയേറും. 6 ഗൾഫ് രാജ്യങ്ങളുംബന്ധിപ്പിക്കുന്നതാണ് ജിസിസി റെയിൽ ലക്ഷ്യമിടുന്നത്.
Leave a Reply

Your email address will not be published. Required fields are marked *