BusinessGulf

അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച്‌ ‘യൂണിവേഴ്‌സൽ ഐഡൽ’ മ്യൂസിക് റിയാലിറ്റി ഷോ ദുബായിൽ

ദുബായ് : ലോകപ്രശസ്ത അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജന്മ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള സംഗീത റിയാലിറ്റി ഷോ ‘യൂണിവേഴ്‌സൽ ഐഡൽ’ ദുബായിൽ നടത്തും. ഒരുലക്ഷത്തി പതിനൊന്നായിരം ദിർഹമാണ് ജേതാവിന് ലഭിക്കുന്നത്. അജ്മാൻ രാജകുടുംബാഗം ഷെയ്ഖ് അൽ ഹസൻ ബിൻ അലി അൽ നുഐമിയുടെ രക്ഷകർതൃത്വത്തിൽ ദുബായിലെ മുഹമ്മദ് റഫി ഫാൻസ് ക്ലബും, എച്ച്.എം.സി ഇവന്‍റ്സും ചേർന്നാണ് റിയാലിറ്റി ഷോ നടത്തുന്നത്. യൂനിവേഴ്സൽ ഐഡലിന്‍റെ ആദ്യ ഓഡിഷൻ ഈമാസം 28,29 തിയതികളിൽ ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കും. ഇന്ത്യയിൽ നടക്കുന്ന ഓഡിഷനിൽ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേരടക്കം നൂറുപേർ ഫെബ്രുവരി 22 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലേയിൽ മാറ്റുരക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹിന്ദി ഗാനങ്ങൾ ആലപിക്കാൻ കഴിയുന്ന ഏത് രാജ്യത്തുനിന്നുള്ളവർക്കും പ്രായ, ലിഗ ഭേദമന്യേ മൽസരത്തിൽ പങ്കെടുക്കാം.

ഗായകരായ അലി കുലി മിർസ, ആരവ് ഖാൻ, സംഘാടകരായ ഷക്കീൽ ഹസൻ, ജോദസിങ്, ജിതേന്ദർ സിങ്ല, മിസ് പ്ലാനറ്റ് ഇന്‍റർനാഷണലായി തെരഞ്ഞെടുക്കപ്പെട്ട ഇമറാത്തി മോഡൽ ഡോ. മെഹ്റ ലുത്ഫി, സന്ദീപ് കോമേഡിയൻ, സന്തോഷ് ഗുപ്ത തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Breaking News

ഷാർജയിൽ 50 ശതമാനം ഇളവോടുകൂടി ട്രാഫിക് പിഴയടക്കാം

ഷാർജ - 2023 മാർച്ച് 31ന് മുൻപുള്ള പിഴയൊടുക്കാൻ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്‌ ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്‍റ്​. ഇതിന്​ പുറമേ വാഹനം പിടിച്ചെടുക്കൽ, ബ്ലാക്ക്​ പൊയന്‍റ്​ എന്നിവയും റദ്ധാക്കുമെന്നും​ ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ
Business

ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം; മുഖ്യാതിഥിയായി യു.എ.ഇയിലെ ബ്രിട്ടീഷ് സ്ഥാനപതി

അജ്മാൻ: അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ടൺ അക്കാദമി’ പത്താം വാർഷികം ആഘോഷിച്ചു. യുഎഇയിലെ ബ്രിട്ടീഷ് സ്ഥാനപതി എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്‍റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസറും ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്യുകയും വൃക്ഷത്തൈ നടുകയും
Business

ഫ്ലോറ ഗ്രൂപ്പ് ‘ഫ്ലോറ ഐലി’നു വേണ്ടി യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയിൽ 2.5 ബില്യൺ രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

ദുബായ്: യു എ ഇ യിലെ ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്തെ പ്രമുഖരായ ഫ്ലോറാഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് ഐലൻഡ്സിൽ ബീച്ചിനോട് ചേർന്ന് ‘ഫ്ലോറ ഐൽ’എന്ന പേരിലാണ് പുതിയ താമസസമുച്ചയം നിർമിക്കുക. നാല് റിയൽ എസ്റ്റേറ്റ് പദ്ധതികൾ
Entertainment

അമ്പ് വില്ലിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞു “ടർബോ” ചാർജോടെ മെഗാസ്റ്റാർ മമ്മൂട്ടി

മമ്മൂട്ടി ചിത്രം 'ടർബോ' അടുത്ത വ്യാഴാഴ്‌ചയാണ് തീയേറ്ററുകളിലെത്തുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം വൈശാഖ് കൂട്ടുകെട്ടിലിറങ്ങുന്ന മൂന്നാമത്തെ സിനിമയെന്ന പ്രത്യേകതയും ടർബോയ്‌ക്കുണ്ട്. മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ദുബായ് ദെയ്‌റ സിറ്റി സെന്റർ
Leave a Reply

Your email address will not be published. Required fields are marked *