FeaturedGulf

ദുബൈയിലെ സ്വകാര്യ മേഖലയിൽ ‘ഏജന്റ് എ.ഐ’ വിപ്ലവം: പുതിയ സംരംഭത്തിന് ശൈഖ് ഹംദാൻ തുടക്കം കുറിച്ചു

ദുബായ്: എമിറേറ്റിലെ സ്വകാര്യ മേഖലയില്‍ നിർമിത ബുദ്ധി സാങ്കേതിക വിദ്യ (ഏജന്‍റ് എ.ഐ) സംരംഭത്തിന് തുടക്കം കുറിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ബിസിനസ് സ്ഥാപനങ്ങളിൽ നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കാനാണ് രണ്ട് വര്‍ഷത്തെ ഏജന്‍റ് എ.ഐ. സംരംഭത്തിന്‍റെ ലക്ഷ്യം. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ നിർദേശങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.

സാമ്പത്തികപരമായും വാണിജ്യപരമായും ഇത്തരം സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലെ ദുബൈയുടെ ആഗോള പദവി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങള്‍ക്കും സംരംഭത്തിന്‍റെ ഭാഗമായി പ്രത്യേക പരിശീലനങ്ങള്‍ നല്‍കും. ഈ മേഖലയില്‍ പുതിയ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കാനും മാറ്റങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ ഫണ്ടുകള്‍ സ്ഥാപിക്കാനും ചേമ്പറിന് ശൈഖ് ഹംദാൻ നിർദേശം നല്‍കി. ഉൽപാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വ്യവസായ മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിനും നിര്‍മിത ബുദ്ധി സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ സ്ഥാപനങ്ങളെ പ്രാപ്തരാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തന ചെലവുകള്‍ കുറയ്ക്കുന്നതിലും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വേഗമേറിയതും കാര്യക്ഷമവുമായ സേവനങ്ങള്‍ നല്‍കുന്നതിലും നിര്‍മിത ബുദ്ധി മികച്ച സംഭാവനകള്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ സർക്കാർ സേവനങ്ങളിൽ 50 ശതമാനവും നിർമിത ബുദ്ധി സാങ്കേതിക വിദ്യകളിലേക്ക് മാറുന്നതിനായി രണ്ട് വർഷത്തെ പദ്ധതി ശൈഖ് മുഹമ്മദ് ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു.

Shares:

Related Posts

Gulf

ഗൾഫ് എഴുത്തുകാർക്ക് ശിൽപശാലകൾ നടത്തും; ഐവറി ബുക്ക്സ്

ദുബായ് - മലയാളികളായ ഗൾഫ് എഴുത്തുകാർക്കായി സാഹിത്യ ക്യാമ്പുകൾ, ഏക ദിനശിൽപ ശാലകൾ, പ്രസിദ്ധരായ എഴുത്തുകാരുമായുള്ളു മുഖാമുഖ ചർച്ചകൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഐവറി ബുക്ക്സ് അധികൃതർ അറിയിച്ചു. കേരളത്തിലെ പ്രസാധനത്തിന് പുറമേ ഐവറി യു എ ഇ ലേക്കും ചുവടു വെക്കുകയാണ്.
Gulf

മാസ്ക് നിയത്രണം; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇ. 

അബുദാബി - യുഎഇയിൽ മാസ്ക് നിബന്ധന പിൻവലിച്ചെങ്കിലും ഭക്ഷണം കൈകാര്യംചെയ്യുന്നവരും ആശുപത്രി, മസ്ജിദ്, പൊതുഗതാഗതം തുടങ്ങിയ ചില സ്ഥലങ്ങളിലും മാസ്ക്ധരിക്കണമെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി)  ആവശ്യപ്പെട്ടു. എന്നാൽഅബുദാബിയിൽ ഗ്രീൻ പാസ് നിയമം തുടരും. മാസ്ക് ധരിക്കേണ്ടവർ:- കോവിഡ് പോസിറ്റീവ് ആയവർ, രോഗലക്ഷണമുള്ളവർ, വയോധികരും ഗുരുതരആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ. മസ്ജിദ്, ആശുപത്രി, പൊതുഗതാഗത ബസ്എന്നിവിടങ്ങളിലും മാസ്ക് വേണം. മാസ്ക് വേണ്ട:- പൊതുസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ വിദ്യാലയങ്ങൾ, അടച്ചിട്ട മുറികൾ, യുഎഇ ദേശീയ വിമാന കമ്പനികളായഇത്തിഹാദ് എയർവെയ്സ്, എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ് എന്നിവിടങ്ങളിലുംവിമാനത്താവളങ്ങളിലും മാസ്ക് വേണ്ട. ഇന്ത്യ, ചൈന, ജപ്പാൻ, ഇന്തൊനീഷ്യ, മാലിദ്വീപ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, സെയ്ഷെൽസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കുപോകുന്നവർ മാസ്ക് ധരിക്കണം ഒപ്പം  യാത്ര പോകുന്ന രാജ്യത്ത് നിർബന്ധമാണെങ്കിൽധരിക്കാം. അൽഹൊസൻ ആപ്:- അബുദാബി സന്ദർശിക്കുന്നവർക്ക് അൽഹൊസനിൽ ഗ്രീൻപാസ് കാണിക്കണം. ഇത്തിഹാദ് എയർവെയ്സ്:- കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്രയ്ക്കു മുൻപ് പിസിആർ പരിശോധനവേണ്ടെന്ന് ഇത്തിഹാദ് എയർവെയ്സ്. വാക്സീൻ സർട്ടിഫിക്കറ്റും ആവശ്യമില്ല. എന്നാൽ വാക്സീൻ എടുക്കാത്തവർ യാത്രയ്ക്ക് 48 മണിക്കൂറിനു മുൻപ് എടുത്ത പിസിആർപരിശോധന നിർബന്ധം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല. എമിറേറ്റ്സ് എയർലൈൻ:- ദുബായിലേക്കു വരുന്ന യാത്രക്കാർ ക്യൂആർ കോഡുള്ള വാക്സീൻ സർട്ടിഫിക്കറ്റോ, 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാ നെഗറ്റീവ് ഫലമോ, കോവിഡിൽനിന്ന്മുക്തനായിട്ട് ഒരു മാസമായി എന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ ഇവയിൽ ഏതെങ്കിലും ഒന്ന്കരുതണം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല. സ്കൂൾ:- ഷാർജ സ്കൂൾ സന്ദർശിക്കുന്ന രക്ഷിതാക്കൾക്ക് ഗ്രീൻ പാസ് നിർബന്ധമാണെന്ന് ഷാർജസ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഇതോടൊപ്പം സ്കൂളിൽ ശുചീകരണ, അണുനശീകരണ പ്രവർത്തനം തുടരണം. ക്വാറന്റീൻ:- കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റീൻ 5 ദിവസം . സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുക്വാറന്റീനില്ല. രോഗലക്ഷണമുള്ളവർ പിസിആർ നിർബന്ധമായും പരിശോധന നടത്തണം.
Breaking News

പ്രവാസത്തിന്‍റെ കരുതലിൽ ദുബായ്; തൊഴിലാളികൾക്കായി വമ്പിച്ച ഈദ് ആഘോഷം

ദുബായുടെ വളർച്ചയ്ക്കും വികസനത്തിനുമായി രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ആദരവും സ്നേഹവും പകർന്ന് ഇത്തവണത്തെ ബലിപെരുന്നാൾ ആഘോഷങ്ങൾ ഏറെ ശ്രദ്ധേയമായി. ദുബായ് അൽ ഖൂസ് വേദിയായ ഈ വിപുലമായ സംഗമം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും, ദുബായ് പെർമനന്റ്
Leave a Reply

Your email address will not be published. Required fields are marked *