BusinessFeatured

നിസ്‌വയുടെ മുഖച്ഛായ മാറുന്നു; 1.5 കോടി റിയാലിലധികത്തിന്റെ വികസന പദ്ധതികൾ

നിസ്‌വ: ഒമാനിലെ സാംസ്കാരിക നഗരമായ നിസ്‌വയുടെ മുഖച്ഛായ മാറ്റാൻ രണ്ട് വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പുരോഗമിക്കുന്നു. ദാഖിലിയ ഗവർണറേറ്റിൽ നടപ്പാക്കുന്ന ‘മൈദാൻ അൽ ദാഖിലിയ’ പദ്ധതിയുടെ 71 ശതമാനം ജോലികളും സംയോജിത പൊതുഗതാഗത ടെർമിനലിന്റെ 20 ശതമാനം ജോലികളും പൂർത്തിയായി. രണ്ട് പദ്ധതികൾക്കുമായി 1.5 കോടി ഒമാനി റിയാലിലധികമാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്.

എട്ട് ദശലക്ഷത്തി 370,000 റിയാൽ ചെലവിൽ 1,45,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന മൈദാൻ അൽ ദാഖിലിയ പദ്ധതി 2027 മാർച്ചോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. വിനോദസഞ്ചാരം, സംസ്കാരം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളെ സംയോജിപ്പിച്ചാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.

പദ്ധതിയുടെ അടിപ്പാതയുടെ 97.1 ശതമാനം ജോലികളും സർവീസ് ടണലിന്റെ 90 ശതമാനം ജോലികളും പൂർത്തിയായി. നാല് കിലോമീറ്റർ നീളത്തിലുള്ള നടപ്പാതകളും സൈക്കിൾ ട്രാക്കുകളും ഇവിടെ ഒരുക്കുന്നുണ്ട്. പദ്ധതി യാഥാർഥ്യമാകുന്നതോടെ 380 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വദേശി കുടുംബങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാൻ പ്രത്യേക വിപണി ഒരുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, സ്വകാര്യ മേഖലയുമായി സഹകരിച്ച് 70 ലക്ഷം റിയാൽ ചെലവിലാണ് സംയോജിത പൊതുഗതാഗത ടെർമിനൽ നിർമിക്കുന്നത്. നിസ്‌വ കോട്ടയുടെ കവാടത്തിന്റെ മാതൃകയിലുള്ള വാസ്തുവിദ്യയാണ് ടെർമിനലിന്റെ പ്രത്യേകത. ആറ് നിലകളുള്ള രണ്ട് വൃത്താകൃതിയിലുള്ള ബിസിനസ് സെന്ററുകളും അവയെ ബന്ധിപ്പിക്കുന്ന വലിയ വാണിജ്യ മാളും പദ്ധതിയുടെ ഭാഗമായി നിർമിക്കും. കാർഗോ മേഖലയിലെ നിർമാണ ജോലികൾ 82 ശതമാനം പൂർത്തിയായി.

പദ്ധതി പൂർത്തിയാകുന്നതോടെ ഒമാന്റെ ഔദ്യോഗിക ഗതാഗത കമ്പനിയായ മവാസലാത്ത് ടെർമിനലിന്റെ നടത്തിപ്പും ബസ് സർവീസുകളുടെ നിയന്ത്രണവും ഏറ്റെടുക്കും. ഇതോടെ ഒമാനിലെ വിവിധ ഗവർണറേറ്റുകൾ തമ്മിലുള്ള പൊതുഗതാഗത ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Shares:

Related Posts

Featured

ഇന്ന് ദുഃഖവെള്ളി പ്രവാസലോകവും പ്രാർത്ഥനാനിർഭരം

യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മ ദിവസം.കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. യേശു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിക്കുകയും, അവരുടെ
Breaking News

ദുബായിൽ സ്വ​ര്‍ണ വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ത്തി

ദുബായ് - യു.​എ.​ഇ​യി​ൽ സ്വ​ര്‍ണ​വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി. ഒ​രു ഗ്രാം 22 കാ​ര​റ്റ് ​സ്വ​ര്‍ണ​ത്തി​ന് വ്യാ​ഴാ​ഴ്ച 185.75 ദി​ര്‍ഹ​മാ​യി​രു​ന്ന സ്വർണവില വെ​ള്ളി​യാ​ഴ്ചയോടെ184.50 ദി​ര്‍ഹത്തിലെത്തി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യു.​എ.​ഇ​യി​ലെ ഒട്ടുമിക്ക ജ്വ​ല്ല​റി​ക​ളും വി​ല​ക്കു​റ​വി​നൊ​പ്പം വി​വി​ധ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Breaking News

സുൽത്താൻ ഹൈതം ബിൻ താരിഖ് നാളെ ബ്രിട്ടനിൽ; ഔദ്യോഗിക സന്ദർശനം

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ബ്രിട്ടനിൽ ഔദ്യോഗിക സന്ദർശനം നടത്തും. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഒമാനും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമാണ് സന്ദർശനമെന്ന്
Business

ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി നിത അംബാനി; വില 100 കോടി, ആകെയുള്ളത് 11 എണ്ണം മാത്രം

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി 'ഓഡി എ9 കെമിലിയോണ്‍' എന്ന ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി. ഇന്ത്യൻ നിരത്തുകളില്‍ ഓടുന്ന കാറുകളില്‍ ഏറ്റവും വിലകൂടിയ മോഡലുകളില്‍ ഒന്നാണിത്. ഒരു സ്വിച്ച് അമര്‍ത്തിയാല്‍
Leave a Reply

Your email address will not be published. Required fields are marked *