കുട്ടികൾ സമൂഹമാധ്യമങ്ങളിലും ചാറ്റുകളിലും ഉപയോഗിക്കുന്ന പുതിയ വാക്കുകളും ഇമോജികളും രക്ഷിതാക്കൾ മനസ്സിലാക്കണമെന്ന് യുഎഇ ബാലസുരക്ഷാ സംഘടന.
‘ഗ്യാത്ത്’, ‘സ്കിബിഡി’ തുടങ്ങിയ പ്രയോഗങ്ങൾ സന്ദർഭത്തിനനുസരിച്ച് വ്യത്യസ്ത അർഥങ്ങളിൽ ഉപയോഗിക്കാം. ചില ഓൺലൈൻ പ്രയോഗങ്ങൾ അധിക്ഷേപത്തിനും സൈബർ ബുള്ളിയിങ്ങിനും വഴിയൊരുക്കുമെന്നും മുന്നറിയിപ്പുണ്ട്.
യുഎഇയിൽ ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികളിൽ 97 ശതമാനം പേരും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണ്. കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകളുടെ പ്രായപരിധി പരിശോധിക്കാനും സംശയകരമായ സന്ദേശങ്ങളെക്കുറിച്ച് അവരുമായി തുറന്ന് സംസാരിക്കാനും രക്ഷിതാക്കൾക്ക് നിർദേശം.
കുട്ടികളുടെ ഓൺലൈൻ ലോകത്തെ മനസ്സിലാക്കുന്നതും അവരുമായി വിശ്വാസപൂർവമായ ആശയവിനിമയം നിലനിർത്തുന്നതും സുരക്ഷയ്ക്ക് നിർണായകമാണ്.





