Breaking News Featured Gulf UAE

സുരക്ഷയിൽ കൂടുതൽ കരുതലുമായി ഷാർജ പോലീസ്; നടപടികൾ ജനകീയം

Written by themediatoc

ഷാ​ർ​ജ – “സു​സ്ഥി​ര വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക്” എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഷാർജ പോലീസ്​ ആ​സ്ഥാ​ന​ത്ത്​ സം​ഘ​ടി​പ്പി​ച്ച ഏഴാമ​ത് വാ​ർ​ഷി​ക മീ​ഡി​യ ഫോ​റ​ത്തി​ൽ ഷാർജ പോലീസ് 2022 ​വ​ർ​ഷം നി​ശ്ച​യി​ച്ച ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ അ​തോ​റി​റ്റി വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി യതായും, പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വ​ളി​ക​ളെ മു​ന്നി​ൽ​ക​ണ്ട്​ പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ്​ വ​രും കാ​ല​ത്തെ ദൗ​ത്യം അതുകൊണ്ടുതന്നെ ഭാ​വി​ത​ല​മു​റ​യു​ടെ നി​ല​നി​ൽ​പ്പി​ന്​ തന്നെ അ​ത്​ അ​നി​വാ​ര്യ​മാ​ണെന്നും, എന്നാൽ ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ശ​രാ​ശ​രി നി​ര​ക്ക് 1,00,000 ആ​ളു​ക​ൾ​ക്ക് 37.12 എ​ന്ന അനുപാതത്തിലാണിപ്പോഴുള്ളതെന്നും, ഇ​ത്​ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ ഏ​ഴു ശ​ത​മാ​നം കു​റ​ഞ്ഞു​വെ​ന്ന​ത്​ പോലീസ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഫ​ല​പ്ര​ദ​മാ​യ​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും ഷാ​ർ​ജ പോലീസ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഹിസ് എക്സലൻസി മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി വ്യക്തമാക്കി. ഒപ്പം ഷാർജ എ​മി​റേ​​റ്റി​ലെ 98 ശ​ത​മാ​നം പൊ​തു​ജ​ന​ങ്ങ​ളും സു​ര​ക്ഷി​ത​ത്വം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാ​ർ​ജ പോലീസിന് കീ​ഴി​ലെ വി​വി​ധ വ​കു​പ്പ്​ മേ​ധാ​വി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച്​ സം​സാ​രി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന കു​റ്റ​കൃ​ത്യം മോ​ഷ​ണ​മാ​ണെ​ന്നും അ​ട​ച്ചി​ട്ട വീ​ടു​ക​ളി​ലും നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​താ​ണ്​ ഇ​ക്കൂ​ട്ട​ത്തി​ൽ കൂ​ടു​ത​ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മു​ൻ​വ​ർ​ഷം റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​നേ​ക്കാ​ൾ 2022ൽ ​മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 7.1ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും 125 ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ല​ഫ്. കേ​ണ​ൽ അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ബി​അ പ​റ​ഞ്ഞു.

നിലവിലെ റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ ശ​രാ​ശ​രി എ​ണ്ണം 10,000 വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​ഴ് അ​പ​ക​ട​ങ്ങ​ൾ എന്ന അനുപാതത്തിലെത്തുകയും ഈ കണക്കുകൾ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 22 ശ​ത​മാ​നം കു​റ​വാ​ണി​തി​ലു​ണ്ടാ​യ​ത്​. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്​ 65,799 ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്​ പൂ​ർ​ത്തി​യായായതായും ഇ​ല​ക്‌​ട്രോ​ണി​ക് സ​ർ​വി​സ​സ് ആ​ൻ​ഡ് ക്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ നാ​സ​ർ ബി​ൻ അ​ഫ്​​സാ​ൻ പ​റ​ഞ്ഞു. നി​ല​വി​ൽ ഷാ​ർ​ജ​യു​ടെ 85 ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളും കാ​മ​റ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Sharjah Police Seventh Media Forum 2023.

എ​ന്നാ​ൽ, ഇ​വ​യൊ​ന്നും സം​ഘ​ടി​ത കു​റ്റ​കൃ​​ത്യ​ങ്ങ​ളെ​ല്ല​ന്നും ചില ഒ​റ്റ​പ്പെ​ട്ട വ്യ​ക്​​തി​ക​ൾ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യാ​യി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ നി​ര​ക്ക്​ 4.58 മി​നി​റ്റ് എ​ന്ന നി​ല​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 15 ശ​ത​മാ​നം കു​റ​വാ​ണി​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം 10 ല​ക്ഷ​ത്തി​ലേ​റെ ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​യി​ൽ കൂ​ടു​ത​ലും അ​മി​ത​വേ​ഗ​ത​യാ​ണെ​ന്നും ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ല​ഫ്. കേ​ണ​ൽ മു​ഹ​മ്മ​ദ്​ അ​ലി അ​ൽ ന​ഖ്​​ബി പ​റ​ഞ്ഞു. ഒപ്പം മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ എം​ബാം ചെ​യ്യു​വുന്ന പുതിയ സംവിധാനം​ ഷാ​ർ​ജ പൊ​ലീ​സ്​ ഒരുക്കുന്നയതായും അ​ധി​കൃ​ത​ർ​ പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ്ര​ത്യേ​ക പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ലൂ​ടെ യോ​ഗ്യ​ത നേ​ടി​യ ഇ​മാ​റാ​ത്തി കേ​ഡ​ർ​മാ​രാ​ണ് എം​ബാ​മി​ങ്​ ന​ട​ത്തു​ക. സാ​ധാ​ര​ണ മ​ര​ണ​ങ്ങ​ൾ​ക്കും അ​സാ​ധാ​ര​ണ മ​ര​ണ​ങ്ങ​ൾ​ക്കും ഇത്തരം സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാനാകും. അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് സേ​വ​നം നി​ർ​വ​ഹി​ക്കു​ക​. എ​മി​റേ​റ്റി​ലെ പ്ര​വാ​സി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും സേ​വ​നം ല​ഭി​ക്കും. അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ, ദുബായ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എം​ബാ​മി​ങ്​ സെ​ന്‍റ​റു​ക​ളെ​യാ​ണ്​ നി​ല​വി​ൽ പ്ര​വാ​സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഷാ​ർ​ജ പോലീസ് ഒരുക്കുന്ന പ​ദ്ധ​തികൾ വി​ദേ​ശി​ക​ൾ​ക്ക്​ എ​ല്ലാ​വ​ർ​ക്കും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും രീതിയിലാണ് ഒരുക്കിയതെന്നും. മ​റ്റു വ​കു​പ്പു മേ​ധാ​വി​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽകി.

About the author

themediatoc

Leave a Comment