ദുബായ് – 1000 ദിർഹത്തിന്റെ പുതിയ പോളിമർ കറൻസി നോട്ട് പുറത്തിറക്കി യു.എ.ഇ സെൻട്രൽ ബാങ്ക്. പുതിയ നോട്ടുകൾ ഏപ്രിൽ 10 മുതൽ ബാങ്കുകളിലും എക്സ്ചേഞ്ച് ഹൗസുകളിലും ലഭ്യമായിത്തുടങ്ങും. യു.എ.ഇയുടെ ആഗോള നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക, വികസന ചിഹ്നങ്ങളുടെ ചിത്രങ്ങൾ നോട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിന്റെയും അൽബറക ആണവ നിലയത്തിന്റെയും ചിത്രങ്ങൾ ഇരു ഭാഗങ്ങളിലുമായി ചേർത്തിട്ടുണ്ട്. ഒപ്പം യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ 1974ൽ നാസ അധികൃതരുമായി ചർച്ച നടത്തുന്ന ചിത്രത്തിന് സമീപത്തായാണ് ബഹിരാകാശ പര്യവേക്ഷണത്തെ സൂചിപ്പിക്കുന്ന ചിത്രം ഉൾപ്പെടുത്തിയത്. നേരത്തേ പ്രചാരത്തിലുള്ള 1000 ദിർഹം നോട്ടിന്റെ നിറം തന്നെയാണ് പുതിയതിനും നൽകിയിട്ടുള്ളത്. ആളുകൾക്ക് തിരിച്ചറിയാൻ എളുപ്പമാകുന്നതിനാണ് നിറം നിലനിർത്തിയത്.
- Home
- Breaking News
- പുതിയ 1000 ദിർഹം കറൻസി പുറത്തിറക്കി യു.എ.ഇ.
പുതിയ 1000 ദിർഹം കറൻസി പുറത്തിറക്കി യു.എ.ഇ.
Related Posts
ദുബായ് - ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റി (ദീവ) ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച വെറ്റെക്സില്‍ ആസാ ഗ്രൂപ്പിന്റെ നിറസാന്നിധ്യം ഈ വര്‍ഷവും. പുനരുപയുക്ത ഊര്‍ജ മേഖലയില്‍ ഒമാന്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്ട്രാക്ടിംഗ്, യുഎസ്ജെ ടര്‍ബോ, യുഎഇയില്‍
Dubai: Dubai’s reputation as a hub for luxury real estate continues to grow, attracting global icons like Brazilian football star Neymar Jr. who recently acquired an AED 200 million high-end
മസ്കത്ത്: ദുൽഹജ്ജ് മാസപിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളയാഴ്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് വ്യാഴാഴ്ച ദുൽഖഅദ് 29 ആയിരുന്നു. ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ പൗരൻമാരോടും താമസക്കാരോടും എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.
ദുബായ് - സാമ്പത്തിക നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 29 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് സാമ്പത്തികകാര്യ മന്ത്രാലയം. കള്ളപ്പണ വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് തടയൽ നിയമത്തിലെ നിർദേശങ്ങൾ പാലിക്കാത്തതിനാണ് നടപടിയെടുത്തിരിക്കുന്നത്. 2.2 കോടി ദിർഹം പിഴയാണ് മന്ത്രാലയം കമ്പനികൾക്ക് ചുമത്തിയിരിക്കുന്നതെന്ന് അധികൃതർ സാമൂഹിക





