BusinessFeatured

ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് പത്താം വാർഷിക ക്യാമ്പയിൻ: നിസാൻ പട്രോൾ സമ്മാനിച്ചു

ദുബായ്: യു എ ഇ യിൽ പ്രവർത്തനം തുടങ്ങിയതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് നടത്തിയ ഒരു മാസത്തെ ‘ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ ക്യാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയിച്ച രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ സമ്മാനിച്ചു.
ഒപ്പം കാമ്പെയ്‌നിന്റെ ഭാഗമായി, ഭീമ ജ്വല്ലേഴ്‌സ് ഉപയോക്താക്കൾക്ക് സ്വർണ്ണ നാണയങ്ങളും പ്രത്യേക ഓഫറുകളും നൽകിയിരുന്നു.

ഒരു മാസം നീണ്ടുനിന്ന കാമ്പയിനിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും യു എ ഇ നിവാസികൾക്കിടയിൽ ഭീമ ജ്വല്ലേഴ്‌സിന്റെ അടിത്തറ വിപുലമാക്കാൻ സാധിച്ചുവെന്നും ഭീമ മിഡിലീസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.നാഗരാജ റാവു പറഞ്ഞു. ദുബായ് സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി.) നടത്തിയ നറുക്കെടുപ്പിലാണ് വിജയിയെ തിരഞ്ഞെടുത്തത്. ഷാർജയിലെ അൽ നഹ്ദയിലുള്ള ഭീമ ഷോറൂമിൽ നടന്ന ആഘോഷ പരിപാടികളുടെ സമാപനച്ചടങ്ങിലാണ് നിസാൻ പട്രോൾ രശ്മി ദേജപ്പയ്ക്ക് സമ്മാനിച്ചത്. ഭീമ എക്കാലവും തനിക്കും തന്റെ കുടുംബത്തിനും വിശ്വാസ്യതയുള്ള ജ്വല്ലറിയാണെന്നും നിസ്സാൻ പട്രോൾ ലഭിക്കുന്നത് ആവേശകരമായ അനുഭവമാണെന്നും രശ്മി ദേജപ്പ പറഞ്ഞു.

ഭീമ ജ്വല്ലേഴ്‌സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎഇയിൽ 15 സ്റ്റോറുകൾ തുറക്കുകയും ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് യു.നാഗരാജ റാവു അറിയിച്ചു. ജിസിസിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി അടുത്തയിടെ ദുബായിൽ 6,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഹെഡ് ഓഫീസ് പ്രവർത്തനം തുടങ്ങിയിരുന്നു.

Shares:

Related Posts

Breaking News

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ(79) അന്തരിച്ചു. എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വർധഖ്യസാഹചമാർന്ന രോഗങ്ങളെ തുടർന്ന്ദീർഘനാളായി ചികിത്സയിലായിരുന്നു.
Breaking News

നൂതന സ്മാ​ർ​ട്ട്​ ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ സം​വി​ധാ​നം; ദു​ബൈ റോ​ഡു​ക​ളി​ൽ യാ​ത്രാ​വേ​ഗം കൂ​ടി

ദുബായ് - റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) പുതുതായി ന​വീ​ന ഡി​ജി​റ്റ​ൽ ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ റോ​ഡ്​ യാ​ത്രാ​വേ​ഗം 20 ശ​ത​മാ​നം വ​ർ​ധി​ച്ചതായും, ആ​ർ.​ടി.​എ​യു​ടെ ഇ​ന്‍റ​ലി​ജ​ന്‍റ്​ ട്രാ​ഫി​ക് സി​സ്റ്റം​സ്(​ഐ.​ടി.​എ​സ്) എ​ന്ന സം​വി​ധാ​ന​മാ​ണ്​ നി​രീ​ക്ഷ​ണം 63 ശ​ത​മാ​നം മെ​ച്ച​പ്പെടുത്തി യാ​ത്രാ​സ​മ​യം കു​റ​ക്കാ​നും സ​ഹാ​യി​ച്ച​തായും.
Gulf

മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലെ തൊഴില്‍ പ്രശ്‌നം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചർച്ചനടത്തി

നിലവിലെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദുബായ് യൂണിറ്റിലെ ജീവനക്കാരുടെ തൊഴില്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മിഡില്‍ ഈസ്റ്റ് (ദുബായ്) യൂണിറ്റും ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി ദുബായ് ഘടകവും സംയുക്തമായി യുഎഇ സന്ദര്‍ശനത്തിലുള്ള മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും
Featured

ഷാർജ കുട്ടികളുടെ വായനോത്സവം മെയ് മൂന്നിന് കൊടിയേറും

ഷാർജ - ട്രെയിന്‍ യുവർ ബ്രെയിന്‍ (നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക) എന്ന ശീർഷകത്തിൽ14 മത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന് മെയ് മൂന്നിന് ഷാർജയില്‍ തുടക്കമാകും. മെയ് 14 വരെ നടക്കുന്ന വായനോത്സവത്തില്‍ 1658 വർക് ഷോപ്പുകളും സെഷനുകളും 66 രാജ്യങ്ങളില്‍ നിന്നുളള
Leave a Reply

Your email address will not be published. Required fields are marked *