Gulf Saudi Arabia

സൗദി കിരീടാവകാശിയുടെ പുതിയ നയപ്രഖ്യാപനം; ‘ഡൗൺടൗൺ കമ്പനി’ 12 നഗരങ്ങളിൽ വൻ വികസനം വരുന്നു.

Written by themediatoc

റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പുതിയ നയപ്രഖ്യാപനം നടത്തി. സൗദിയിലെ 12 നഗരങ്ങളിൽ വൻ വികസനം സാധ്യമാക്കുന്ന ‘സൗദി ഡൗൺടൗൺ കമ്പനി’ പദ്ധതിക്കാണ് രൂപം നൽകിയത്. വിഷൻ-2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സമ്പദ്‌ വ്യവസ്ഥയുടെ വൈവിധ്യവത്കരണം ത്വരിതപ്പെടുത്താനും, എണ്ണയിതര വരുമാന സ്രോതസ്സുകൾ വർധിപ്പിക്കാനും കൂടി ലക്ഷ്യം വെക്കുന്നതാണ് തെരഞ്ഞെടുത്ത 12 നഗരങ്ങളുടെ വികസന പദ്ധതി നടപ്പാക്കുന്നത്.

നജ്‌റാൻ, ജിസാൻ, ഹാഇൽ, അൽബാഹ, അറാർ, താഇഫ്, ദൗമത്തുൽ ജൻദൽ, തബൂക്ക്, മദീന, അൽ ഖോബാർ, അൽ അഹ്‌സ, ബുറൈദ, എന്നിവിടങ്ങളിൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം ചതുരശ്ര മീറ്ററിൽ നഗര വികസനം നടപ്പാക്കുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം.ഒപ്പം സ്വകാര്യ മേഖലക്കും നിക്ഷേപകർക്കും പങ്കാളിത്തം നൽകി ചില്ലറ വ്യാപാര സമുച്ചയങ്ങൾ, വിനോദ കേന്ദ്രങ്ങൾ, പാർപ്പിട പദ്ധതികൾ തുടങ്ങിയവയുടെ നിർമാണത്തിന് എസ്.ഡി.സി നേതൃത്വം നൽകും.

ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും വിധമായിരിക്കും നഗര വികസനം നടപ്പാക്കുക. സൗദിയുടെ വൈവിധ്യമാർന്ന പ്രാദേശിക സംസ്കാരങ്ങളിൽനിന്നും പരമ്പരാഗത വാസ്തു രീതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്

സ്വകാര്യമേഖലക്ക് പുതിയ അവസരങ്ങൾ ലഭ്യമാക്കുന്നതിനും തദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ‘സൗദി ഡൗൺടൗൺ കമ്പനി’ പദ്ധതികൾ സഹായകമാകും. വ്യാപാര, നിക്ഷേപ അവസരങ്ങളൊരുക്കി സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിക്കൊണ്ടുള്ള ഈ നഗര വികസനം. പ്രാദേശിക, തദ്ധേശീയ സംരംഭകരുടെ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തും വിധമായിരിക്കും കാര്യങ്ങൾ രൂപപ്പെടുത്തുക.

About the author

themediatoc

Leave a Comment