BahrainGulf

ബഹ്റൈൻ ദേശീയ ദിനം; ന​ഗരങ്ങളും തെരുവുകളും ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി

മനാമ: ദേശീയ ദിനാഘോഷത്തിനായി രാജ്യത്തെ ന​ഗരങ്ങളും തെരുവുകളും അണിഞ്ഞൊരുങ്ങി. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടേയും ചിത്രങ്ങളും പതാകകളും കൊണ്ടാണ് പാതയോരങ്ങൾ അലങ്കരിച്ചിരിക്കുന്നത്. ദേശീയ പതാകയെ പ്രതിനനിധാനം ചെയ്യുന്ന വെള്ളയും ചുവപ്പും കല‍ർന്ന വർണങ്ങളിലുള്ള കൊടി തോരണങ്ങളും അലങ്കാര വിളക്കുകളുമാണ് പ്രധാന ആകർഷണം.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന സെലിബ്രേറ്റ് ബഹ്‌റൈൻ, മുഹറഖ് നൈറ്റ്‌സ് എന്നീ പരിപാടികളും പുരോഗമിക്കുകയാണ്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സ്വദേശികളുടേയും വിദേശികളുടേയും ഒഴുക്ക് രാജ്യത്തെങ്ങും പ്രകടമാണ്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി വേള കൂടിയാണിത്. മന്ത്രാലയങ്ങൾ, ഗവർണറേറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വൈവിധ്യമാർന്ന ദേശീയ ദിനാഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

ബഹ്റൈൻ ദേശീയദിനത്തോട് അനുബന്ധിച്ച് ഡിസംബർ 16,17 ദിവസങ്ങളിൽ പൊതു അവധിയായിരിക്കും. സ്വദേശികളും വിദേശികളും വിപുലമായിട്ടാണ് ദേശീയദിനം ആഘോഷിക്കുക.

Shares:

Related Posts

Breaking News

നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ അജ്മാനിൽ പ്രവർത്തനം ആരംഭിക്കുന്നു

അജ്‌മാൻ: യുഎഇയിലെ വിദ്യാഭ്യാസ രംഗത്ത് പുതുമാറ്റം സൃഷ്ടിച്ച ഹാബിറ്റാറ്റ് സ്കൂളുകള്‍ സ്ഥാപിച്ച നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ അജ്മാനില്‍ പ്രവർത്തനം ആരംഭിക്കുന്നു. 2024-25 അധ്യയന വർഷത്തോടെയാണ് സ്കൂളുകള്‍ പ്രവർത്തനം ആരംഭിക്കുന്നത്.ഹാബിറ്റാറ്റ് സ്കൂളുകൾ അവതരിപ്പിച്ച നൂതന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി അക്കാദമിക് മികവും
Breaking News

ഇറാനിലെ ഭൂചലനം; യു.എ.ഇയിൽ നേരിയ പ്രകമ്പനം അനുഭവപെട്ടു

ദുബായ് - തെ​ക്ക​ൻ ഇ​റാ​നി​ൽ വ്യാ​ഴാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം യു.​എ.​ഇ​യി​ലെ പല സ്ഥലങ്ങളിലും ഇന്നലെ നേരിയ തോതി അനുഭവപെട്ടു. വൈ​കു​ന്നേ​രം 5.59നാ​ണ് ഇറാന്റെ തെ​ക്ക​ൻ പ്രവശ്യയിൽ റി​ക്ട​ർ സ്​​കെ​യി​ലി​ൽ 5.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ദു​ബൈ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ല​ർ​ക്കും പ്ര​ക​മ്പ​നം
Israel launch major attack on Iran
Bahrain

ഇറാനിൽ ഇസ്രയേൽ ആക്രമണം; 200റിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാനിൽ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 200 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ 700റിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടന്ന മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Breaking News

മ​സ്ജി​ദു​ൽ അ​ഖ്​​സ ആ​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യ ശ്ര​മ​ത്തെ ഒ​മാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു

മ​സ്ക​ത്ത്​: ജ​റൂസ​ലേ​മി​ലെ മ​സ്ജി​ദു​ൽ അ​ഖ്​​സ ആ​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യ ശ്ര​മ​ത്തെ ഒ​മാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നിലവിലെ മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന എ​ല്ലാ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണി​തെ​ന്ന്​ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യതെന്ന് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​ടി​യേ​റ്റ​ക്കാ​ർ, നെ​സെ​റ്റ്
Leave a Reply

Your email address will not be published. Required fields are marked *