Breaking NewsFeatured

പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​വുമായി മറ്റൊരു​ ജ​ല​ദി​നാ​ച​ര​ണം; പ്ലാ​സ്റ്റി​ക്കി​ൽ​ തീർത്ത കൂ​റ്റ​ൻ തി​മിം​ഗ​ലം അഥിതിയായി

ദുബായ് – 2023 മാ​ർ​ച്ച്​ 22ലെ ​ലോ​ക ജ​ല​ദി​നതോടനുബന്ധിച്ച് ദുബായ് അ​ൽ മം​സാ​ർ കോ​ർ​ണി​ഷ്​ ബീ​ച്ചി​ൽ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച്​ ദുബായ് മു​നി​സി​പ്പാ​ലി​റ്റി മാതൃകയായി. എ​മി​റേ​റ്റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ റീ​സൈ​ക്കി​ൾ ചെ​യ്ത പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളും കു​പ്പി​ക​ളും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കൂറ്റൻ തി​മിം​ഗ​ല​മായിരുന്നു പരിപാടിയിലെ മുഖ്യ അതിഥി. ഈ നിർമാണത്തിന് 17.8 മീ​റ്റ​ർ നീ​ള​വും 6.5 മീ​റ്റ​ർ വീ​തി​യും 8 മീ​റ്റ​ർ ഉ​യ​ര​വുമു​ണ്ട്. ‘ലോ​ക​ത്ത് നി​ങ്ങ​ൾ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മാ​റ്റ​മു​ണ്ടാ​ക്കൂ’ എ​ന്ന ശീർഷകത്തിലൂന്നിയായിരുന്നു​ പ​രി​പാ​ടി​ സംഘടിപ്പിച്ചത്. ഒപ്പം പ​രി​സ്ഥി​തി സു​സ്ഥി​ര​ത പാ​ലി​ക്കു​ന്ന​തി​ന്​ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളും വ​സ്തു​ക്ക​ളും സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മറ്റുള്ളവരെ കൂടി പ്രബുദ്ധരാക്കുക എന്ന ലക്ഷ്യം വെച്ചിരുന്നു മുനിസിപ്പാലിറ്റി പരിപാടി സംഘടിപ്പിച്ചത്. ഇതിന്നായി താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഉ​യ​ർ​ന്ന ജീ​വി​ത നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ സം​രം​ഭ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പരിപാടി ഒ​രു​ക്കിയിരുന്നത്.

Giant whale with a size of 17.8 meters long, 6.5 meters wide, and 8 meters tall, which was built using recycled plastic bags and bottles.

ക​ട​ൽ മ​ലി​നീ​ക​ര​ണം കാ​ര​ണ​മാ​യി തി​മിം​ഗ​ല​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ​മു​ദ്ര​ജീ​വി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ വ​ലി​യ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. പ്ലാ​സ്റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ൾ ക​ട​ലി​ലും ക​ര​യി​ലും സൃ​​ഷ്ടി​ക്കു​ന്ന ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ്​ ജ​ല​ദി​ന​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ത്ത്. ഒപ്പം നിലവിലെ പ്രാ​ദേ​ശി​ക​മാ​യും ആ​ഗോ​ള​ത​ല​ത്തി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ധാ​ന പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കാ​നാ​ണ്​ ഇ​ത്ത​രം ഒ​രാ​ശ​യം രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ എന്നും അ​ധി​കൃ​ത​ർവ്യക്തമാക്കി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ രൂ​പ​പ്പെ​ടു​ത്തി​യ 2023ലെ ​ലോ​ക ജ​ല​ദി​നം ജ​ല-​ശു​ചി​ത്വ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ മുൻതൂക്കം നൽകുന്നത്. പരിപാടിൽ ദുബായ് മു​നി​സി​പ്പാ​ലി​റ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റും പങ്കെടുത്തു.

Shares:

Related Posts

Business

ഫ്ലോറ ഗ്രൂപ്പ് ‘ഫ്ലോറ ഐലി’നു വേണ്ടി യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയിൽ 2.5 ബില്യൺ രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

ദുബായ്: യു എ ഇ യിലെ ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്തെ പ്രമുഖരായ ഫ്ലോറാഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് ഐലൻഡ്സിൽ ബീച്ചിനോട് ചേർന്ന് ‘ഫ്ലോറ ഐൽ’എന്ന പേരിലാണ് പുതിയ താമസസമുച്ചയം നിർമിക്കുക. നാല് റിയൽ എസ്റ്റേറ്റ് പദ്ധതികൾ
Business

കർണാടകയിലേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കുന്നു

ദുബായ്: കർണാടക സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ കർണാടക സർക്കാരിന്‍റെ നേതൃത്തില്‍ ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടാം വാരം ബംഗലൂരുവിലാണ് ഉച്ചകോടി നടക്കുക. നിക്ഷേപകരെ ആകർഷിക്കുന്നതിനായി യുഎഇയില്‍ എന്‍ ആർ ഐ ഇന്‍ വെസ്റ്റ് സമ്മിറ്റ് ആന്‍റ് ബയേഴ്സ് മീറ്റ്
Breaking News

പ്രവാസത്തിന്‍റെ കരുതലിൽ ദുബായ്; തൊഴിലാളികൾക്കായി വമ്പിച്ച ഈദ് ആഘോഷം

ദുബായുടെ വളർച്ചയ്ക്കും വികസനത്തിനുമായി രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ആദരവും സ്നേഹവും പകർന്ന് ഇത്തവണത്തെ ബലിപെരുന്നാൾ ആഘോഷങ്ങൾ ഏറെ ശ്രദ്ധേയമായി. ദുബായ് അൽ ഖൂസ് വേദിയായ ഈ വിപുലമായ സംഗമം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും, ദുബായ് പെർമനന്റ്
Breaking News

യു.എ.ഇ യിലെ ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ മിഴി തുറന്നു

ഷാർജ - സ്വർണ്ണ വ്യാപാരരംഗത്തെ പ്രമുഖരായ ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ ഉള്ള മിയ മാളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും, ആർ ജെയുമായ ശ്രീമതി നൈല ഉഷയും,
Leave a Reply

Your email address will not be published. Required fields are marked *