Breaking NewsGulf

ആഗോള ജൈവ,പ്രകൃതി ഉത്പന്ന പ്രദർശനത്തിന് ഉജ്വല തുടക്കം

ദുബായ്: ആഗോള ജൈവ ഉത്പ്പന്ന പ്രദർശനം ദുബൈ വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കും .മിഡിൽ ഈസ്റ്റ് ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രൊഡക്‌ട് എക്‌സ്‌പോയുടെ 22-ാമത് പതിപ്പാണിത് .ലോകമെമ്പാടുമുള്ള മികച്ച ജൈവ , പ്രകൃതിദത്ത ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നു. ഓർഗാനിക് എക്‌സ്‌പോക്കു 550-ലധികം പ്രദർശകർ എത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം 300 പ്രദർശകരായിരുന്നു . എണ്ണത്തിൽ 83% വർദ്ധനവ് രേഖപ്പെടുത്തി .12,000ലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ മലേഷ്യ ഇൻ്റർനാഷണൽ ഹലാൽ ഷോകേസിൻ്റെ (മിഹാസ് ) ആഗോള അരങ്ങേറ്റത്തിന് കൂടി പ്രദർശനം സാക്ഷ്യം വഹിക്കുന്നു. മിഡിൽ ഈസ്റ്റ് ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രൊഡക്റ്റ് എക്‌സ്‌പോയുടെ ഭാഗമായി, ലോകത്തിലെ ഏറ്റവും വലിയ ഹലാൽ ഉത്പന്ന പ്രദർശനമാണിത് .യു എ ഇയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഉപപ്രധാനമന്ത്രിയും മലേഷ്യയിലെ ഗ്രാമ-പ്രാദേശിക വികസന മന്ത്രിയുമായ ദത്തോ സെരി ഡോ. അഹ്മദ് സാഹിദ് ഹമീദി മിഹാസ് ഉദ്ഘാടനം ചെയ്തു.

“മിഡിൽ ഈസ്റ്റിലെ ജൈവ , പ്രകൃതി ഉൽപ്പന്നങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ പ്രദർശനമാണിത്. സുസ്ഥിരതയ്ക്കും അത്യാധുനിക ഉൽപ്പന്നങ്ങൾക്കുമുള്ള മേളയാണിത് .വ്യവസായ പ്രമുഖരുമായി ബന്ധപ്പെടാനും ഏറ്റവും പുതിയ ട്രെൻഡുകൾ കണ്ടെത്താനും ജൈവ, പ്രകൃതി ഉൽപ്പന്നങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന ഉൾക്കാഴ്ചയുള്ള ചർച്ചകളിൽ പങ്കെടുക്കാനും അവസരമുണ്ട്, ”മിഡിൽ ഈസ്റ്റ് ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രൊഡക്ട് എക്‌സ്‌പോ ജനറൽ മാനേജർ ഷിനു പിള്ള പറഞ്ഞു. ഓർഗാനിക് സൂപ്പർ കിച്ചൺ, ഓർഗാനിക് ബ്യൂട്ടി കോർണർ, ചായയ്ക്കും കാപ്പിക്കുമുള്ള പ്രത്യേക പവലിയൻ, ഫ്രഷ് പ്രൊഡ്യൂസ് പവലിയൻ, സൂപ്പർഫുഡ്‌സ് പവലിയനുകൾ, സ്റ്റാർട്ടപ്പ്, നിരവധി പുതിയ ഉൽപ്പന്ന ലോഞ്ചുകൾ എന്നിവയും എക്‌സ്‌പോയിൽ ഉണ്ടായിരിക്കും. ജൈവ വ്യവസായ സമ്മേളനവും നടക്കും.

“മിഡിൽ ഈസ്റ്റിലേക്കുള്ള ഒരു ഗേറ്റ്‌വേ എന്ന നിലയിൽ ദുബായ് പദവി പ്രയോജനപ്പെടുത്താൻ മലേഷ്യൻ നിർമ്മാതാക്കളെയും വിതരണക്കാരെയും മിഹാസ് സഹായിക്കും. ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഗ്രീൻ ടെക്നോളജികൾ എന്നിവയുൾപ്പെടെ ഹലാൽ ഭക്ഷണത്തിനപ്പുറം അവസരങ്ങൾ മുതലെടുക്കാൻ അന്താരാഷ്ട്ര, പ്രാദേശിക ഇടപാടുകാരെ സഹായിക്കും “മിഹാസ് അധികൃതർ പറഞ്ഞു. അഫ്ഗാനിസ്ഥാൻ, ഗ്രീസ്, ഇന്ത്യ, ഇറാൻ, ഇറ്റലി, കൊറിയ, ലെസോത്തോ, മലേഷ്യ, മെക്സിക്കോ, നേപ്പാൾ, ഫിലിപ്പീൻസ്, പോളണ്ട്, റഷ്യ, റുവാണ്ട, സ്പെയിൻ, ശ്രീലങ്ക, തായ്‌ലൻഡ്, തുർക്കിയെ, ഉക്രെയിൻ , യു കെ , മെക്സിക്കോ, നേപ്പാൾ, ഇക്വഡോർ, ലെസോത്തോ തുടങ്ങി 21 രാജ്യ പവലിയനുകളുണ്ട്. എക്‌സ്‌പോ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുറന്നിരിക്കും.

Shares:

Related Posts

Featured

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും; പ്രതികരിക്കാതെ ഇസ്രയേല്‍

തെഹ്‌റാൻ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നതായി സൂചന. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ മാധ്യമങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് അറിയിച്ചിട്ടില്ല. നിലവിൽ
Breaking News

പാർക്കിംഗ് നിയമലംഘനങ്ങൾ പിടികൂടാൻ ‘പാർക്കിൻ’; 500-ലധികം അത്യാധുനിക ക്യാമറകൾ പ്രവർത്തനസജ്ജം

ദുബായ്: ദുബായിലെ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർക്കിൻ 500-ലധികം അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചു. റോഡരികിലും, പോസ്റ്റുകളിലും ഘടിപ്പിച്ചിട്ടുള്ള ഈ ഡിജിറ്റൽ സംവിധാനം, വാഹനങ്ങൾ കൃത്യമായ രീതിയിൽ പാർക്ക് ചെയ്തിട്ടുണ്ടോ എന്നും പാർക്കിംഗ് ഫീസ് അടച്ചിട്ടുണ്ടോ എന്നും
Featured

യുദ്ധക്കെടുതികളെ മനുഷ്യത്വപരമായി സമീപിക്കണം: ഷഹാന്‍ കരുണതിലക

ഷാര്‍ജ - യുദ്ധങ്ങള്‍ താങ്ങാന്‍ കഴിയാത്ത വിധം മനുഷ്യ സമൂഹത്തിന് ദുരന്തങ്ങള്‍ സമ്മാനിക്കുന്നതായും യുദ്ധക്കെടുതികളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷഹാന്‍ കരുണതിലക പറഞ്ഞു. ശ്രീലങ്കന്‍ യുദ്ധത്തിന്റെ കെടുതികള്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും പിന്നീട് എഴുത്തുകാരന്‍ എന്ന നിലയില്‍
Leave a Reply

Your email address will not be published. Required fields are marked *