Business Gulf UAE

മൊത്ത വ്യാപാര മേഖലയിലെ അന്വർത്ഥ നാമധേയം ‘ബി​സ്മി’ സേവനം ഇനി ദുബായ് സൂ​ഖ് അ​ല്‍ മ​ര്‍ഫ​യി​ലും

Written by themediatoc

ദുബായ് – അ​തി​വേ​ഗം വ​ള​രു​ന്ന എ​ഫ്.​എം.​സി.​ജി ക​മ്പ​നി​യാ​യ ബി​സ്മി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഹോ​ള്‍സെ​യി​ല്‍ സ്‌​റ്റോ​ര്‍ തു​റ​ന്നു. ബിസ്മി ഹോൾസെയിൽ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഔട്ട്ലെറ്റ് ദുബായ് ദേര സൂക്ക് അൽ മർഫയിൽ എമിറേറ്റ്സ് ഇന്റർനാഷണൽ ബിസിനസ് ക്ലബ്‌ പ്രസിഡന്റ് ഷെയ്ഖ ഡോ: ഹിന്ദ് ബിൻത് അബ്ദുൽ അസീസ് അൽ ഖാസിമി, മുൻ എക്കണോമിക് ഡിപ്പാർട്മെന്റ് ഡയരക്ടർ വലീദ് അബ്ദുൽ മാലിക്, ദുബായ് മുനിസിപ്പാലിറ്റിയിലെ ഫൈസൽ അബ്ദുള്ള, സൂക്ക് അൽ മർഫാ ജനറൽ മാനേജർ (നഖീൽ ഗ്രൂപ്പ്‌) മുവാത് അൽ റയീസ്, അലി അൽ നിയാദി, അനൂപ് ഗോപാൽ, ബിസ്മി ഗ്രൂപ്പ്‌ മാനേജിങ് ഡയരക്ടർ പിഎം ഹാരിസ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫൈസൽ ഹാരിസ്, ഫഹീം ഹാരിസ് തുടങ്ങിയവർ ചേർന്ന് ഉത്ഘാടനം ചെയ്തത്.

സൂ​ഖ് അ​ല്‍ മ​ര്‍ഫ​യി​ലെ ബി​സ്മി ഹോ​ള്‍സെ​യി​ലി​ല്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ള്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്നി​വ​യു​ള്‍പ്പെ​ടെ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും മൊ​ത്ത വി​ല​ക്കാ​ണ്​ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഹോ​ൾ​സെ​യി​ൽ വി​ല​യി​ൽ റീ​ട്ടെ​യി​ലാ​യും ക​ച്ച​വ​ട​ക്കാ​ർ​ക്ക് മി​ക​ച്ച വി​ല​യി​ൽ ഓ​ഫ​റു​ക​ളോ​ടെ​യും സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ബി​സ്മി ഹോ​ള്‍സെ​യി​ല്‍ വി​പ്ല​വ​ക​ര​മാ​യ ഷോ​പ്പി​ങ്​ അ​നു​ഭ​വ​മാ​ണ്​ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തെ​ന്നും ഉ​പ​യോ​ക്താ​വി​ന് എ​ല്ലാ ഉ​ല്‍പ​ന്ന​ങ്ങ​ളും പീ​സു​ക​ളാ​യോ ഔ​ട്ട​റാ​യോ കാ​ര്‍ട്ട​ണാ​യോ വാ​ങ്ങാ​മെ​ന്നും ഗ്രൂ​പ് സ്ഥാ​പ​ക​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ പി.​എം. ഹാ​രി​സ് പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്തൃ സാ​ധ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള മേ​ഖ​ല​യി​ലെ ഏ​തൊ​രു ബി​സി​ന​സി​നും ഏ​ക​ജാ​ല​ക പ​രി​ഹാ​ര ദാ​താ​വാ​ണ്​ ബി​സ്മി. മേ​ഖ​ല​യി​ലു​ട​നീ​ള​മു​ള്ള 7,000ത്തി​ല​ധി​കം ബി​സി​ന​സു​ക​ള്‍ക്ക് ബി​സ്മി പ്ര​തി​ദി​നം സേ​വ​നം ന​ല്‍കു​ക​യും ചെ​യ്യു​ന്നു. ആ​ഗോ​ള ബ്രാ​ന്‍ഡു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് എ​ല്ലാ ഉ​പ​ഭോ​ക്തൃ ഉ​ല്‍പ​ന്ന​ങ്ങ​ളി​ലും വാ​ല്യൂ പാ​ക്കു​ക​ളു​ടെ വ​ലി​യ നി​ര​ത​ന്നെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ ഓ​രോ ഉ​പ​ഭോ​ക്താ​വി​നും കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​താ​ണ്. നി​ത്യേ​ന​യു​ള്ള ഗാ​ര്‍ഹി​ക പ​ര്‍ച്ചേ​സു​ക​ളി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ൾ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല ന​ല്‍കു​ന്ന​തി​ലൂ​ടെ പ്ര​തി​മാ​സ ബ​ജ​റ്റി​ല്‍ 20-25 ശ​ത​മാ​നം വ​രെ ലാ​ഭി​ക്കാ​ന്‍ സ​ഹാ​യി​ക്കും എന്നും പി.​എം. ഹാ​രി​സ് വ്യ​ക്ത​മാ​ക്കി.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കുക എന്ന ഗവണ്മെന്റിന്റെ പ്രഖ്യാപിത നയം പിന്തുടർന്ന് ഏറ്റവും മികച്ച വിലയിൽ ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ ബിസ്മി എന്നും ഒരുപടി മുന്നിൽ തന്നെയാണ്. ഒപ്പം വലിയ കുടുംബങ്ങള്‍ക്കായി  വലിയ പാക്കിങ്ങിൽ  കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്യുന്ന രീതിയും ബിസ്മിയുടെ മാത്രം പ്രത്യേകത കൂടിയാണ്. അതുകൊണ്ടുതന്നെ നൂ​റു​ക​ണ​ക്കി​ന് റീ​ട്ടെ​യി​ല്‍ ഔ​ട്‌​ലെ​റ്റു​ക​ള്‍, സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍, പ​ല​ച​ര​ക്ക് ഷോ​പ്പു​ക​ള്‍, റ​സ്റ്റാ​റ​ന്‍റു​ക​ള്‍ എ​ന്നി​വ ബി​സ്മി​യി​ല്‍നി​ന്നാ​ണ്​ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത്. ഇ​തി​ലൂ​ടെ റീ​ട്ടെ​യി​ല്‍ രം​ഗ​ത്ത് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ മു​ദ്ര​പ​തി​പ്പി​ക്കാ​ന്‍ ഗ്രൂ​പ്പി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒപ്പം യുഎഇയിലുടനീളം നൂറിലധികം ഡോര്‍ ടു ഡോര്‍ ഡെലിവറി വാഹനങ്ങള്‍ ബിസ്മി ഗ്രൂപ്പിനുണ്ട്.

എന്നാൽ പുതിയ ദുബായ് ഐലൻഡിലെ ബിസ്മി സൂഖ് അല്‍ മര്‍ഫ കുടുംബങ്ങള്‍ക്ക് മികച്ച വാരാന്ത്യ അനുഭവം സമ്മാനിക്കുന്ന തരത്തിലുള്ള അന്തരീക്ഷവും, ഒപ്പം വിപുലമായ പാർക്കിങ്ങ് സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

About the author

themediatoc

Leave a Comment