ദോഹ – ഖത്തറിലെ ജനസംഖ്യ 30 ലക്ഷം കടന്നതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപ്പോർട്ട്. മാർച്ച് മാസം അവസാനത്തോടെയുള്ള കണക്കുകൾ പ്രകാരമാണിത്. 21.62 ലക്ഷം പുരുഷന്മാരും 8.42 ലക്ഷം സ്ത്രീകളും എന്നതാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. കഴിഞ്ഞവർഷം മാർച്ചിനെ അപേക്ഷിച്ച് ഇത് 6.3ശതമാനം വർധിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ജനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.എയുടെ റിപ്പോർട്ട്. അതേസമയം, രാജ്യത്തിന് പുറത്തുള്ള ഖത്തർ ഐഡിക്കാരായ സ്വദേശികളെയും വിദേശികളെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ലോകകപ്പിന് തൊട്ടുമുമ്പ് 2022 ഒക്ടോബറിലാണ് ഏറ്റവും അവസാനമായി രാജ്യത്തെ ജനസംഖ്യ 30 ലക്ഷ്യത്തിലെത്തിയത്. 30.20 ലക്ഷമായിരുന്നു അന്നത്തെ ആകെ എണ്ണം.
You may also like
സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി മാംസ് & വൈഫ്സ് ആപ്പ്...
മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച...
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും;...
ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു
തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലന പദ്ധതിയുമായി...
പ്രമുഖ ജ്വല്ലറി ബ്രാൻഡ് താജ്വി ഗോൾഡ് ആൻഡ്...
About the author
