Breaking NewsGulf

റിയാദിൽ കാറുകൾ കൂട്ടിയിടിച്ച്​ ഹൈദരാബാദ്​, രാജസ്ഥാൻ സ്വദേശികളായ കുടുബങ്ങളിലെ ചെറിയ കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു

റിയാദ് – ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട്​ ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന്​ സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച്​​ ചെറിയ കുട്ടികളടക്കം അഞ്ച് മരണം. ഒരാൾക്ക്​ ഗുരുതര പരിക്ക്​. വ്യാഴാഴ്​ച പുലർച്ചെയുണ്ടായ അപകടത്തിൽ ഹൈദരാബാദ് സ്വദേശി അഹ്​മദ് അബ്​ദുറഷീദി​െൻറ ഭാര്യ ഖന്‍സ, മകള്‍ മറിയം (മൂന്ന് വയസ്​​), രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, അമ്മാര്‍ (നാല്​ വയസ്​) എന്നിവരാണ് മരിച്ചത്. അഹ്​മദ് അബ്​ദുറഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്​ അപകടനില തരണം ചെയ്തിട്ടില്ല.

അടുത്ത സുഹൃത്തുക്കളായ അഹ്​മദ് അബ്​ദുറഷീദും മുഹമ്മദ് ഷാഹിദ് ഖത്രിയും റിയാദിലാണ്​ ജോലി ചെയ്യുന്നത്​. ഇരുവരും സകുടുംബം റിയാദിലെ സുവൈദി ഡിസ്​ട്രിക്​റ്റിലാണ്​ താമസിക്കുന്നത്​. അടുത്തടുത്ത ഫ്ലാറ്റുകളിലാണ്​ താമസിക്കുന്നതും. ഒരു കാറിലാണ്​ ഇരുകുടുംബങ്ങളും വ്യാഴാഴ്​ച പുലർച്ചെ മക്കയിലേക്ക്​ പുറപ്പെട്ടത്​. എന്നാൽ യാത്ര തുടങ്ങി അധികം കഴിയും മുമ്പ്​ തന്നെ അപകടമുണ്ടായി. എതിർവശത്തുനിന്ന് വന്ന കാറുമായി ഇവരുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു.

ഹൈദരാബാദ് സ്വദേശിയായ അഹ്​മദ് അബ്​ദുറഷീദിനൊപ്പം ഗർഭിണിയായ ഭാര്യ ഖൻസ, മകൾ മറിയം എന്നിവരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലെ സികാർ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രിയോടൊപ്പം ഭാര്യ സുമയ്യ, മകൻ അമ്മാർ അഹ്​മദ് എന്നിവരുമുണ്ടായിരുന്നു. അഹ്​മദ് അബ്​ദുറഷീദി​ന്റെ ഭാര്യ ഖൻസയും മകൾ മറിയവും അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഹ്​മദ് അബ്​ദുറഷീദ് അപകടനില തരണം ചെയ്തിട്ടില്ല. ഷാഹിദ് ഖത്രിയും ഭാര്യയും മകനും മരിച്ചു. ഷാഹിദും മകനും അപകട സ്ഥലത്തും ഭാര്യ സുമയ്യ ആശുപത്രയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ വെള്ളിയാഴ്ച റിയാദിൽ ഖബറടക്കും.

Shares:

Related Posts

Breaking News

പരിസ്ഥിതി സൗഹൃദ പാക്കേജിങ് രംഗത്തെ മികവ്; ഹോട്ട്പാക്കിനെ ആദരിച്ച് യു.എ.ഇ സർക്കാർ

അബൂദബി: അബൂദബിയിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026’ എക്സിബിഷനിൽ ദുബൈ ആസ്ഥാനമായ പ്രമുഖ പാക്കേജിങ് കമ്പനിയായ ഹോട്ട്പാക്കിന് യു.എ.ഇ സർക്കാറിന്റെ ഔദ്യോഗിക അംഗീകാരം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സുസ്ഥിര നിർമാണം, നവീകരണം, യു.എ.ഇയുടെ വ്യാവസായിക വളർച്ച എന്നീ
Breaking News

ഡി.എസ്.എഫ് ജ്വല്ലറികളിൽ തിരക്കേറി; യു.എ.ഇയിൽ സ്വർണവില കുറഞ്ഞു

ദുബായ് - ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ 25 കിലോ സ്വർണം വരെ നേടാവുന്ന ഓഫറുകൾ എത്തിയതോടുകൂടി ദുബായ് ഒട്ടുമിക്ക ജ്വല്ലറികളിലും സ്വർണം വാങ്ങുവാൻ എത്തുന്നവരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. എന്നാൽ ഇന്ത്യയിൽ സ്വർണ വില കൂടിയതും യു.എ.ഇയിൽ സ്വർണ വില കുറഞ്ഞതും
Breaking News

ബസ് സർവീസുകൾ നിയന്ത്രിക്കാൻ എ.ഐ സ്മാർട്ട് ഡാഷ്‌ബോർഡുകളുമായി ദുബായ് ആർ.ടി.എ.

ദുബായ്: ഇനി സ്റ്റോപ്പുകളിൽ ബസ് കാത്തുനിന്ന് സമയം കളയേണ്ടി വരില്ല. പൊതുഗതാഗതം കൂടുതൽ സ്മാർട്ടാക്കാനും ബസുകളുടെ സമയനിഷ്ഠ ഉറപ്പാക്കാനും എ.ഐ സാങ്കേതികവിദ്യയുമായി കൈകോർത്തിരിക്കുകയാണ് ദുബായ് ആർ.ടി.എ. ബസ് സർവീസുകളുടെ കൃത്യത ഉറപ്പാക്കാൻ ദുബായ് ആർ.ടി.എ തങ്ങളുടെ കൺട്രോൾ സെന്ററിൽ പുതിയ സ്മാർട്ട്
Gulf

ആദ്യ ഗ്ലോബൽ മീഡിയ കോൺഗ്രസ് ഈ മാസം 15 മുതൽ 17വരെ അബൂദബിയിൽ

അബൂദബി - അബൂദബി നാഷനൽ എക്സിബിഷൻ സെന്‍റർ(അഡ്നെക്), എമിറേറ്റ്സ് ന്യൂസ് ഏജൻസി(വാം)യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആദ്യ ഗ്ലോബൽ മീഡിയ കോൺഗ്രസ് ഈ മാസം 15 മുതൽ 17വരെ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആഗോള മാധ്യമ മേഖലയിലെ വെല്ലുവിളികൾ ചർച്ച
Leave a Reply

Your email address will not be published. Required fields are marked *