News Kerala/India

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍.

THE MEDIA TOC

കൊല്ലം – ചടയമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം അക്കോണം സ്വദേശി കിഷോര്‍ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അടൂര്‍ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയാണ് ഈ മാസം 20ന് ആത്മഹത്യ ചെയ്തത്. യുവതി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ളയാണു മരിച്ചത്. വിദേശത്തു നിന്നെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെന്നാണ് ഭര്‍ത്താവിന്റെ മൊഴി നല്‍കിയത്.

ഒരു വര്‍ഷം മുന്‍പായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. കുവൈത്തില്‍നിന്ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെന്നാണ് കിഷോറിന്റെ മൊഴി. എന്നാലിതില്‍ ദുരൂഹതയുണ്ടെന്നാണ് ലക്ഷ്മിയുടെ വീട്ടുകാരുടെ ആരോപണം.

വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. എന്താണ് ലക്ഷ്മിയെ മരണത്തിലേക്ക് എത്തിച്ചതെന്നു വ്യക്തമല്ല. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വര്‍ണവും പണവും നല്‍കിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പറയുന്നു. കിരണിന്റെ വീട്ടില്‍ അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്.

Shares:

Related Posts

Entertainment

സിയാലിൽ നിന്ന് ‘ലൂക്ക’ ദോഹ വഴി ദുബായിലേക്ക് പറന്നു

കൊച്ചി: കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടു പോകാനുള്ള സൗകര്യം നിലവിൽ വന്നു. വ്യാഴാഴ്ച പുലർച്ചെ, ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി കൊച്ചിയിൽ നിന്ന് ദോഹ വഴി ദുബായിലേക്ക് പറന്നത്. ഖത്തർ എയർവെയ്‌സിലാണ് ‘ലൂക്ക’ കൊച്ചിയിൽ
News Kerala/India

ഭാരതത്തിന്റെ ആയുധക്കരുത്തിൽ മറ്റൊരു നാഴികല്ല് “അഗ്നി” ഇനി ഇന്ത്യയ്‌ക്ക് സ്വന്തം: വിസ്‌മയത്തോടെ ലോകരാജ്യങ്ങൾ: ചൈനയെ അടക്കം 20 രാജ്യങ്ങളെ മുഴുവനായി ആക്രമിക്കാൻ കഴിയും.

ന്യൂഡൽഹി - കഴിഞ്ഞ ദിവസം ഇന്ത്യ ഒഡിഷ തീരത്തു നിന്ന് വിജയകരമായി പരീക്ഷിച്ച അഗ്നി-5 അതിർത്തിയിൽ സംഘർഷമുണ്ടാക്കുന്ന ചൈനയ്‌ക്കുള്ള ശക്തമായ താകീതായി. കഴിഞ്ഞ വർഷം ഒക്ടോബറിലും ഇന്ത്യ അഗ്‌നി-5 പരീക്ഷണം നടത്തിയിരുന്നു. 5500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 5ന് നിമിഷനേരത്തിൽ ചൈനയെ
News Kerala/India

മൈസൂരുവിൽ മലയാളി പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ആൺ സുഹൃത്ത് കസ്റ്റഡിയിൽ

ചേർപ്പ് - മൈസൂരിൽ വല്ലച്ചിറ കാരമുക്ക് ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് (30) മൈസൂരിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ശരീരത്തിൽ കണ്ടെത്തിയ മുറിപ്പാടുകളെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തായ ഷഹാസിനെ മൈസൂർ പൊലീസ്
News Kerala/India

ട്വന്റി20 ലോകകപ്പ്; ശ്രീ​ല​ങ്ക​ക്കും നെ​ത​ർ​ലാൻഡ്സിനും വിജ​യം

ആ​സ്ട്രേ​ലി​യ - അ​ഞ്ചു വി​ക്ക​റ്റി​ന് ന​മീ​ബി​യ​യെ തോ​ൽ​പി​ച്ച ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ നെ​ത​ർ​ല​ൻ​ഡ്സു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വിജയം കരസ്ഥമാക്കി.ഇതോടെ ഓ​റ​ഞ്ചു​പ​ട ഗ്രൂ​പ് എ​യി​ൽ നാ​ലു പോ​യ​ന്റു​മാ​യി സൂ​പ്പ​ർ 12 സാ​ധ്യ​ത കൈവരിച്ചു. യു.​എ.​ഇ​യെ 79 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ശ്രീ​ല​ങ്ക ആ​ദ്യ ജ​യം ക​ര​സ്ഥ​മാ​ക്കി.
Leave a Reply

Your email address will not be published. Required fields are marked *