GulfQatar

സന്ദർശകരുടെ എണ്ണത്തിലെ വൻ വർധന; ഖത്തറിന് പ്രതീക്ഷയേറുന്നു.

ദോഹ – ഖത്തർ പ്ലാ​നി​ങ് ആ​ൻ​ഡ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​ അ​തോ​റി​റ്റി (പി.​എ​സ്.​എ) പുറത്തുവിട്ട പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ആ​ഗ​സ്​​റ്റ് മാ​സ​ത്തി​ൽ ഖ​ത്ത​റി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 1,48,000 ക​വി​ഞ്ഞ് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 138.3 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യതായി അധികൃതർ വ്യകതമാക്കി. എന്നാൽ ആ​കെ സ​ന്ദ​ർ​ശ​ക​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ്. മൊത്തം സന്ദർശകരുടെ 59 ശ​ത​മാ​നവും.

വ്യോ​മ​ഗതാഗതം ഉപയോഗപ്പെടുത്തിയാണ് സ​ന്ദ​ർ​ശ​ക​രി​ൽ 50 ശ​ത​മാ​നം പേ​രും എ​ത്തി​യ​ത് പി.​എ​സ്.​എ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ലോകകപ്പിന്റെ ഒരുക്കങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്ന വേളയിലാണ് ഇത്തരം ഒരു മാറ്റം കാണാനായത്. അ​തേ​സ​മ​യം, ഈ ​വ​ർ​ഷം ആ​ഗ​സ്​​റ്റി​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെയ്തവരുടെ ആ​കെ എണ്ണത്തിലും വൻവർധന രേഖപെടുത്തിയിരുന്നതായി അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ചൂണ്ടിക്കാട്ടി മൊത്തം 8830 വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ നടന്നിരുന്നു. പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നി​ൽ മു​ൻ​മാ​സ​ത്തെ​ക്കാ​ൾ 50.3 ശ​ത​മാ​നം വ​ർ​ധ​ന​യും പ്ര​തി​വ​ർ​ഷ ക​ണ​ക്കു​ക​ളി​ൽ 26.4 ശ​ത​മാ​നം വ​ർ​ധ​ന​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ വരുന്ന ഇത്തരം മാറ്റങ്ങൾ വാൻ പ്രതീക്ഷയാണ് നൽകുന്നത് എന്നും അധികൃതർ കൂട്ടിച്ചേർത്തു.

Shares:

Related Posts

Breaking News

കോവിഡ് വാക്‌സിനേഷന്‍; നൂറിൽ നൂറും അബുദാബിക്ക്.

അബുദാബി - ലണ്ടന്‍ ആസ്ഥാനമായ ഡീപ് നോളജ് അനലിറ്റിക്‌സ് (ഡി.കെ.എ.) പുറത്തു വിട്ട ലോകത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കരസ്ഥമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ അബൂദബി ഏറ്റവും ഉയർന്ന നിരക്ക് കരസ്ഥമാക്കിയത്, നൂറ് ശതമാനത്തിന് അടുത്താണ് അബുദാബിയുടെ വാക്‌സിനേഷന്‍ നിരക്കെന്ന്
Breaking News

വിസ കാലാവധി കഴിഞ്ഞാൽ യു.എ.ഇയിൽ ഇനി ദിവസവും 50 ദിർഹം പിഴ

ദുബായ് - യു.എ.ഇയിൽ മുൻപുണ്ടായിരുന്ന വിസ നിയമപ്രകാരം കാലാവധി കഴിഞ്ഞ വിസക്കാർക്ക് 100 ദിർഹമായിരുന്നു പിഴ എന്നാൽ പുതുക്കിയ നിയമവ്യവസ്ഥകൾ അനുസരിച്ചു ഇനിമുതൽ ഓരോ ദിവസവും 50 ദിർഹം വീതം പിഴ അടച്ചാൽ മതി. അതേസമയം, റസിഡന്‍റ് വിസക്കാരുടെ പിഴ 25
Breaking News

ദുബായ് ‘ആ​ഗോ​ള​ഗ്രാ​മം’ ചൊ​വ്വാ​ഴ്ച പൊതുജനങ്ങൾക്ക്

ദുബായ് - ദു​ബൈ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 27മത് സീ​സ​ൺ 2022 ഒക്ടോബർ 25 ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. പു​തി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ ആ​ഗോ​ള ഗ്രാ​മം ആ​രാ​ധ​ക​ർ​ക്കാ​യി മി​ഴി​തു​റ​ക്കു​ന്ന​ത്. 2023 ഏ​പ്രി​ൽ വ​രെ​യാ​ണ്​ പു​തി​യ സീ​സ​ൺ അ​ര​ങ്ങേ​റു​ക. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ അ​ർ​ധ​രാ​ത്രി​വ​രെ​യാ​ണ്​
Breaking News

സുരക്ഷയിൽ കൂടുതൽ കരുതലുമായി ഷാർജ പോലീസ്; നടപടികൾ ജനകീയം

ഷാ​ർ​ജ - "സു​സ്ഥി​ര വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക്" എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഷാർജ പോലീസ്​ ആ​സ്ഥാ​ന​ത്ത്​ സം​ഘ​ടി​പ്പി​ച്ച ഏഴാമ​ത് വാ​ർ​ഷി​ക മീ​ഡി​യ ഫോ​റ​ത്തി​ൽ ഷാർജ പോലീസ് 2022 ​വ​ർ​ഷം നി​ശ്ച​യി​ച്ച ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ അ​തോ​റി​റ്റി വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി യതായും, പു​തി​യ
Leave a Reply

Your email address will not be published. Required fields are marked *