Breaking NewsFeatured

ദുബായ് വിമാനത്താവളത്തിൽ 23 കിലോ മന്ത്രവാദ അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ

ദുബായ് – ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 23 കിലോ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന 120 അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ. ആഫ്രിക്കൻ രാജ്യത്ത്​ നിന്നെത്തിയ ആളിൽ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ദുബായ് കസ്റ്റംസ്​ അനധികൃത ദുർമന്ത്രവാദ അസംസ്‌കൃത വസ്തുകക്കൾ പിടിച്ചെടുത്തത്​.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നിന്നാണ്​ ഇയാളെ പിടികൂടിയത്​. അനധികൃതമായ ​ദ്രാവകങ്ങൾ അടങ്ങിയ കുപ്പികൾ, ഏലസ്​, ലഘുലേഖകൾ, തുകൽക്കഷ്ണങ്ങൾ തുടങ്ങിയ 120 അനധികൃത അസംസ്‌കൃത വസ്തുക്കളാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ജൂലൈയിലും ദുബായ് വിമാനത്താവളത്തിൽ നിന്ന്​ ഇത്തരം ദുർമന്ത്രവാദ അനധികൃത വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇതോടെ 2019 മുതൽ ദുബൈ വിമാനത്താവളം വഴി കടത്താനുള്ള 22 ശ്രമങ്ങളാണ് ദുബായ് കസ്റ്റംസ്​ അനധികൃതർ തകർത്തത്​ ഒപ്പം 68 കിലോ ദുർമന്ത്രവാദ വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

ഇത്തരത്തിൽ പിടിയിലാകുന്നവർക്ക്​ കഠിന തടവും പിഴയുമാണ് ലഭിക്കുക. ഇത്തരത്തിൽ മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന അനധികൃത വസ്തുക്കൾ കൈവശം വെക്കുന്നതിനെ കുറിച്ചും, കൊണ്ടുവരുന്നതിന് കുറിച്ചും ഈ അടുത്തിടെ ദുബായ് അധികാരികൾ യാത്രക്കാർക്ക് കനത്ത താകീത് നൽകിയിരുന്നു. എന്നാൽ ഇപ്രകാരം ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ കുറിച്ച് യാത്രക്കാരെ​ ബോധവത്​കരിക്കുവാനും ഇത്തരം പ്രവർത്തികൾ തടയുവാൻ ഉതകുന്ന പരിശലലനം കസ്റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ നൽകുന്നുണ്ടെന്നും ദുബൈ കസ്റ്റംസ്​ പാസഞ്ചർ ഓപറേഷൻസ്​ ഡയറക്ടർ ഖാലിദ്​ അഹ്​മദ്​ പറഞ്ഞു.

Shares:

Related Posts

Breaking News

ലോഡ്ജിൽ വൃദ്ധൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: അയൽവാസി അറസ്റ്റിൽ

തൊടുപുഴ - മുട്ടത്തെ ലോഡ്ജിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്,​ ഈ മാസം 24നാണ് മുട്ടത്തെ ലോഡ്ജിൽ മാർത്താണ്ഡം സ്വദേശിയായ യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലാണ് കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. തലയ്ക്കുള്ളിൽ
Breaking News

ഉദ്യോഗസ്ഥർ ഇന്നുമുതൽ വീടുകളിലേക്ക്; ഷാ​ർ​ജ​യി​ൽ സെ​ൻ​സ​സ്

ഷാർജ - പരിശീലനം ലഭിച്ച മുന്നൂറോളം ഉദ്യോഗസ്ഥരാണ് ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ വീടുകളിലെത്തുക. ഇത്തരം ഉദ്യോഗസ്ഥർ വ്യാഴാഴ്ച മുതൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നത്. കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നവംബർ 20 വരെ
Entertainment

ഓർമ കേരളോത്സവം -2024 ഡിസംബർ ഒന്നിനും, രണ്ടിനും അൽ ഖിസൈസ് അമിറ്റി സ്കൂളിൽ

ദുബായ്: യുഎഇ ദേശിയ ദിനാഘോഷത്തിന്‍റെ ഭാഗമായി സാമൂഹ്യ-സാംസ്‌കാരിക കൂട്ടായ്മയായ ഓർമയുടെ നേതൃത്വത്തിൽ നടത്തുന്ന കേരളോത്സവം -2024 ഡിസംബർ 1, 2 തീയതികളിൽ നടത്തും. വൈകീട്ട് 4 മണി മുതൽ ദുബായ് അൽ ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടികൾ. ഡിസംബർ 1
Breaking News

ഇൻഡിഗോ ഇന്ത്യ-അബൂദബി പ്രതിദിന പുതിയ സർവിസ്സിനൊരുങ്ങുന്നു

അബൂദബി: ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മൂ​ന്ന്​ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ​ പ്ര​ഖ്യാ​പി​ച്ച്​ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. പു​തി​യ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട്​ ​സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വെ​പ്പാ​ണ്​
Leave a Reply

Your email address will not be published. Required fields are marked *