Breaking NewsFeatured

‘ഫ്രൻഡ്സ് ആൻഡ് ഫാമിലി അക്കമഡേഷൻ’ രജിസ്ട്രേഷൻ നവംബർ ഒന്നുവരെ മാത്രം ഖത്തർ

ഖത്തർ – ലോകകപ്പിനായി വിദേശങ്ങളിൽനിന്നെത്തുന്ന കാണികൾക്ക് ആതിഥേയത്വമൊരുക്കുന്നതിനുള്ള ‘ഫാമിലി ആൻഡ് ഫ്രണ്ട്സ് അക്കമഡേഷന്‍’ രജിസ്ട്രേഷന്‍ നവംബര്‍ ഒന്നോടെ നിർത്തലാക്കുമെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി അറിയിച്ചു.ഖത്തറിലുള്ളവര്‍ക്ക് ലോകകപ്പിനെത്തുന്ന അവരുടെ കുടുംബത്തെയും, സുഹൃത്തുക്കളെയും കൂടെത്താമസിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. ഖത്തറിലെ ലക്ഷകണക്കിന് മലയാളി ഫുട്ബാള്‍ ആരാധകര്‍ ഏറെ പ്രയോജനപ്പെടുത്തിയ സൗകര്യമാണ് ഫ്രൻഡ്സ് ആൻഡ് ഫാമിലി അക്കമഡേഷന്‍.

ഇതിന്നായി ഖത്തറിലുള്ളവർ അക്കമഡേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് ആതിഥേയാരായി എത്തുന്നവർക്ക് സൗകര്യമൊരുക്കേണ്ടത്. എന്നാൽ ഈ സേവനം ഖത്തർ നവംബര്‍ ഒന്നുവരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നാണ് ലോകകപ്പ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. പിന്നീട് നവംബര്‍ ഒന്നിനുശേഷം ടിക്കറ്റ് ലഭിക്കുന്നവര്‍ ഖത്തര്‍ അക്കമഡേഷന്‍ ഏജന്‍സി വഴിയോ തേഡ് പാര്‍ട്ടി വഴിയോ താമസം ബുക്ക് ചെയ്യേണ്ടിവരും.

Shares:

Related Posts

Featured

സൗദിയിൽവെച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിൽ നിര്യാതനായ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം പൂവച്ചൽ സ്വദേശി ഷജീമാണ് മരിച്ചത്. (43). എയർ ഇന്ത്യയുടെ ജിദ്ദ-ഡൽഹി-തിരുവനന്തപുരം വിമാന സർവീസിൽ വൈകീട്ട് 6.40 ഓടെയാണ് നാട്ടിലെത്തിയത്. 15 വർഷത്തോളമായി അൽബാഹ ഫിഷ് മാർക്കറ്റിൽ ജോലിചെയ്യുകയായിരുന്നു ഷജീം.
Breaking News

പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​വുമായി മറ്റൊരു​ ജ​ല​ദി​നാ​ച​ര​ണം; പ്ലാ​സ്റ്റി​ക്കി​ൽ​ തീർത്ത കൂ​റ്റ​ൻ തി​മിം​ഗ​ലം അഥിതിയായി

ദുബായ് - 2023 മാ​ർ​ച്ച്​ 22ലെ ​ലോ​ക ജ​ല​ദി​നതോടനുബന്ധിച്ച് ദുബായ് അ​ൽ മം​സാ​ർ കോ​ർ​ണി​ഷ്​ ബീ​ച്ചി​ൽ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച്​ ദുബായ് മു​നി​സി​പ്പാ​ലി​റ്റി മാതൃകയായി. എ​മി​റേ​റ്റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ റീ​സൈ​ക്കി​ൾ ചെ​യ്ത പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളും കു​പ്പി​ക​ളും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കൂറ്റൻ
Entertainment

ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ലെ അഞ്ചാമനെ പരിചയപ്പെടുത്തി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി

ദുബായ് - സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​യു​ടെ ‘ഞ​ങ്ങ​ളു​ടെ സം​ഘ​ത്തി​ലെ അ​ഞ്ചാ​മ​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്​’ എന്ന പ്ര​ഖ്യാ​പ​നം എല്ലാവരെയും ആകാംഷയിലാക്കി. നാ​ലു​പേ​ർ മാ​ത്ര​മാ​യി​രു​ന്നു ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തിൽ പു​റ​പ്പെ​ട്ട​ത്. ആരാണ് ഈ അഞ്ചാമൻ എ​ന്നാ​യി​രു​ന്നു എല്ലാവരുടെയും ഉത്കണ്ഠ. അ​ൽ നി​യാ​ദി​ത​ന്നെ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. ‘അ​വ​ന്‍റെ പേ​ര്​
Business

ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി നിത അംബാനി; വില 100 കോടി, ആകെയുള്ളത് 11 എണ്ണം മാത്രം

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി 'ഓഡി എ9 കെമിലിയോണ്‍' എന്ന ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി. ഇന്ത്യൻ നിരത്തുകളില്‍ ഓടുന്ന കാറുകളില്‍ ഏറ്റവും വിലകൂടിയ മോഡലുകളില്‍ ഒന്നാണിത്. ഒരു സ്വിച്ച് അമര്‍ത്തിയാല്‍
Leave a Reply

Your email address will not be published. Required fields are marked *