Breaking NewsFeatured

കൈറ്റ് ബീച്ചിൽ വോളിബോൾ വേൾഡും, ദുബായ് സ്പോർട്സ് കൗൺസിലും കൈകോർക്കുന്നു

ദുബായ് – ദുബായിലെ വോളിബാൾ പ്രേമികൾക്ക് ആവേശമൊരുക്കി കൈറ്റ് ബീച്ചിൽ ‘ബീച്ച് പ്രോ ടൂർ’ ഒരുക്കിയാണ് വോളിബോൾ വേൾഡും, ദുബായ് സ്പോർട്സ് കൗൺസിലും കൈകോർക്കുന്നത്. ഒക്ടോബർ 22 മുതൽ 25 വരെയും 27 മുതൽ 30 വരെയുമാണ് ടൂർണമെന്‍റുകൾ നടക്കുക. ദുബായിൽ ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായ രണ്ട് ബീച്ച് വോളി ടൂറുകൾ നടക്കുന്നത്.

ബീച്ച് പ്രോ ടൂറിൽ ലോകത്തിലെ പ്രഗത്ഭരായ 24 ടീമുകളാണ് പങ്കെടുക്കുക. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ സമയത്താണ് ടൂർണമെന്‍റ് നടക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ ഫിറ്റ്നസ് ചലഞ്ചുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും അരങ്ങേറും. പ്രത്യേകിച്ച് മറ്റിടങ്ങളിലെ ഫിറ്റ്നസ് ചലഞ്ചിൽ നിന്നും വ്യത്യസ്തമായി ബീച്ച് ഫാൻസിനെ ലക്ഷ്യമിട്ടായിരിക്കും ഇവിടെ ഫിറ്റ്നസ് ചലഞ്ച് നടക്കുക. ദുബായിലും കൈറ്റ് ബീച്ച് പരിസരങ്ങളിലും ഉത്സവാന്തരീക്ഷത്തിലായിരിക്കും ടൂർണമെന്റ് അരങ്ങേറുക എന്ന് വോളി വേൾഡ് സി.ഇ.ഒ ഫിൻ ടെയ്ലർ പറഞ്ഞു. എന്നാൽ ഈ രണ്ട് ടൂർണമെന്‍റുകളുടെയും ലൈനപ്പ് ഈ മാസം 26ന് പ്രഖ്യാപിക്കും.

Shares:

Related Posts

Ayatollah ali khamenei
Breaking News

ഇറാന്‍ പരമോന്നത അധികാരി ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

ടെഹ്റാൻ: യുഎസ് പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു. ഖമേനി മരിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഞായറാഴ്ച പുലർച്ചെ റിപ്പോർട്ട് ചെയ്തത്.ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനും സർക്കാർ നടത്തുന്ന ഐആർഎൻഎ വാർത്താ ഏജൻസിയും
Featured

അധ്യാപകർ സൂക്ഷിക്കുക! പെരുമാറ്റച്ചട്ടവുമായി അബൂദബി; ചട്ടം ലംഘിച്ചാൽ കർശന അച്ചടക്ക നടപടി

അബൂദബി: സ്കൂളുകളിൽ അധ്യാപകർ പാലിക്കേണ്ട പെരുമാറ്റച്ചട്ടവുമായി അബൂദബി. എല്ലാ വിദ്യാഭ്യാസ സജ്ജീകരണങ്ങളിലും ബഹുമാനം, സമഗ്രത, പ്രഫഷനലിസം എന്നിവ വളർത്തിയെടുക്കുന്നതിനൊപ്പം വിദ്യാർഥികളെയും ജീവനക്കാരെയും വിശാലമായ സ്കൂൾ സമൂഹത്തെയും സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചാൽ ഗുരുതരമായ നിയമനടപടികൾക്ക് വിധേയരാവേണ്ടിവരുമെന്ന് അധികൃതർ താക്കീത് നൽകി.
Featured

ലോക വനിതാ ദിനത്തിൽ 25 ലക്ഷം രൂപയുടെ ‘അൽമിറ’ സ്‌കോളർഷിപ്പ് വിതരണം ചെയ്ത് വേൾഡ് സ്റ്റാർ ഹോൾഡിങ്സ്

ദുബായ് - ലോക വനിതാ ദിനത്തിൽ മിടുമിടുക്കികളായ മക്കളുടെ പേരിൽ, അഭിമാനത്താൽ തലയുയർത്തി സ്‌കോളർഷിപ്പ് സ്വീകരിക്കാൻ 25 പ്രവാസികൾ ദുബായിലെത്തി. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഏറ്റവും അർഹരായ പ്രവാസികളുടെ, നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ
Leave a Reply

Your email address will not be published. Required fields are marked *