Breaking NewsFeatured

ഷാര്‍ജയെ ഇളക്കിമറിക്കാന്‍ കിംഗ് ഖാന്‍ വെള്ളിയാഴ്ച രാജ്യാന്തര പുസ്തകമേളയില്‍

ഷാര്‍ജ – രാജ്യാന്തര പുസ്തകമേളയില്‍ ബോളിവുഡ് താരം ഷാരൂഖാന്‍ അതിഥിയായെത്തുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ഷാരൂഖാന്‍ നവംബര്‍ 11 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പുസ്തക മേളയില്‍ ബാള്‍റൂമില്‍ സിനിമാപ്രേമികളുമായി സംസാരിക്കും.

മിഡില്‍ ഈസ്റ്റില്‍ ധാരാളം ആരാധകരുള്ള ഷാരൂഖാന്റെ സിനിമ ഇമാറാത്തികള്‍ക്കും ഏറെ ഇഷ്ടമാണ്. ഇത്തവണത്തെ ഷാര്‍ജ പുസ്തകമേളയില്‍ ബോളിവുഡില്‍ നിന്നെത്തുന്ന ഏകതാരവും ഷാരൂഖ് ആയിരിക്കും. തിരക്കിട്ട സിനിമാ ജീവിതത്തിനിടയില്‍ ആഴത്തിലുള്ള വായനക്ക് സമയം കണ്ടെത്തുന്ന വ്യക്തിയാണ് ഷാരൂഖ്. നല്ല പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ഷാരൂഖ് തന്റെ വായനാ അനുഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കും. ബോളിവുഡില്‍ ആള്‍റൗണ്ടറായ ഷാരൂഖാന്‍ നിര്‍മ്മാതാവ് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.

മൂന്ന് പതിറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഷാരൂഖ് എന്‍പതിലധികം സിനിമകളില്‍ അഭിനയിച്ചു. ഹിന്ദി സിനിമയില്‍ റൊമാന്റിക് നായകനായി പ്രത്യക്ഷപ്പെട്ട ഷാറൂഖ് ഇപ്പോഴും ലോകം മുഴുവനും യുവാക്കളുടെ ഹരമാണ് പ്രത്യേകിച്ച് മധ്യ പൗരസ്ത്യമേഖലയിൽ.

Shares:

Related Posts

Gulf

ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവതിയക്ക് 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിയ്ക്ക് 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു. കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനി റഹ്‌മത്ത് ബി മമ്മദ് സാലിക്കാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. 2023 ഏപ്രില്‍ 24ന് അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപത്ത് വെച്ചുണ്ടായ
Gulf

ലോകകപ്പ്; ഖത്തർ റെയിൽ സൈബർ സുരക്ഷ ഓപറേഷൻ കേന്ദ്രം വിലയിരുത്തി അധികൃതർ.

ദോഹ - ലോകകപ്പിനെത്തുന്ന ലക്ഷോഭലക്ഷം ആരാധകരുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഖത്തർ റെയിൽ സൈബർ സുരക്ഷ ഓപറേഷൻ കേന്ദ്രം സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ്​ ബിൻ തുർക്കി അൽ സുബൈയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും
Breaking News

ലോഡ്ജിൽ വൃദ്ധൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: അയൽവാസി അറസ്റ്റിൽ

തൊടുപുഴ - മുട്ടത്തെ ലോഡ്ജിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്,​ ഈ മാസം 24നാണ് മുട്ടത്തെ ലോഡ്ജിൽ മാർത്താണ്ഡം സ്വദേശിയായ യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലാണ് കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. തലയ്ക്കുള്ളിൽ
Breaking News

സ്കൂളിലെത്തുന്ന രക്ഷിതാക്കൾക്ക്​ ഗ്രീൻപാസ്​ നിർബന്ധം; ഷാർജ.

ഷാർജ - കോവിഡ്​ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ഷാർജ പ്രൈവറ്റ്​ എജുക്കേഷൻ അതോറിറ്റിയുടെ ​പുതിയ നിർദേശം. ഷാർജയിലെസ്കൂളുകളിലെത്തുന്ന രക്ഷിതാക്കൾക്ക്​ അൽഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ നിർബന്ധമാക്കി.പി.സി.ആർ പരിശോധന നടത്തുന്നവർക്ക് മാത്രമാണ് അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ്​ലഭിക്കുക. വാക്സിനെടുത്തവർക്ക്​ പരിശോധന നടത്തിയ ദിനം മുതൽ 30 ദിവസത്തേക്കും, വാക്സിനെടുക്കാത്തവർക്ക്​ ഏഴ്​ ദിവസത്തേക്കുമാണ്​ ഗ്രീൻപാസ്​ ലഭിക്കുക. സ്കൂളുകളുടെഗേറ്റിൽ അൽഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ കാണിച്ചെങ്കിൽ മാത്രമെ ഉള്ളിലേക്ക്​ കടത്തിവിടുകയുള്ളൂ. എന്നാൽ ഇതോടൊപ്പം മറ്റ്​ നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്​. കോവിഡ്​ ബാധിതർക്ക്​ അഞ്ച്​ ദിവസം ഐസൊലേഷൻ മതി. കോവിഡ്​ ബാധിച്ചവരുമായിഅടുത്തിടപഴകിയവർക്ക്​ ക്വാറന്‍റീൻ വേണ്ട. വിദ്യാർഥികൾക്കും അധ്യാപകർക്കുംജീവനക്കാർക്കും മാസ്ക്​ നിർബന്ധമില്ല. എന്നാൽ, കോവിഡ്​ സംശയിക്കപ്പെടുന്നവർതിരിച്ചെത്തുമ്പോൾ നെഗറ്റീവ്​ പി.സി.ആർ ഫലം ഹാജരാക്കണം.  എന്നാൽ,രോഗലക്ഷണങ്ങളുണ്ടെങ്കിൽ പി.സി.ആർ പരിശോധന  വീണ്ടും നടത്തണം. ഇവക്കു പുറമെസ്കൂളിലെ ദിവസേനയുള്ള സാനിറ്റൈസേഷനും വൃത്തിയാക്കലും തുടരണമെന്നുംനിർദേശമുണ്ട്​.
Leave a Reply

Your email address will not be published. Required fields are marked *