GulfUAE

വനിതകളുടെ സാംസ്‌കാരിക മുന്നേറ്റം ശ്രംസനീയം; എം പി രമ്യ ഹരിദാസ്

ദുബായ് – ധാര്‍മികതയും തികഞ്ഞ രാഷ്ട്രീയാവബോധവുമുയര്‍ത്തിപ്പിടിച്ച് പ്രവാസ മണ്ണില്‍ കെഎംസിസിക്ക് പിന്നില്‍ വനിതകള്‍ നടത്തുന്ന സാംസ്‌കാരിക മുന്നേറ്റം പ്രശംസനീയമാണെന്ന് രമ്യ ഹരിദാസ് എംപി. ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മലപ്പുറോത്സവ് 2022’ന്റെ ഭാഗമായി നടന്ന വനിതാ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പുരോഗമനത്തിന്റെ പേരില്‍ അശ്‌ളീലതയടിച്ചേല്‍പ്പിച്ച് ചിലര്‍ നടത്തുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തരം സംരംഭങ്ങള്‍ മഹിത മാതൃകകളാണെന്നും അവര്‍ പറഞ്ഞു. ദുബൈ കെഎംസിസി വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ എ.പി സഫിയ മൊയ്തീന്‍ അധ്യക്ഷയായിരുന്നു. വനിതാ കെഎംസിസി സംസ്ഥാന, ജില്ലാ ഉപദേശക സമിതി നേതാക്കളും ഭാരവാഹികളുമായ
എ.പി ഷംസുന്നിസ ഷംസുദ്ദീന്‍, ഹവ്വാഉമ്മ ടീച്ചര്‍, നസീമ അസ്‌ലം, ഹബീബ അബ്ദുറഹിമാന്‍, മിന്നത്ത് അന്‍വര്‍ അമീന്‍, നജ്‌ല റഷീദ്, നജ്മ സാജിദ്, റീന സലീം, മുംതാസ് യാഹുമോന്‍, സക്കീന മൊയ്തീന്‍, സഫിയ അഷ്‌റഫ് , ആമിന, റസീന റഷീദ്, റജുല സമദ്, ഷാനിയ ഫൈസല്‍, അഡ്വ. ഫമീഷ പ്രസംഗിച്ചു.

വനിതാ സെമിനാറിന് മുന്നോടിയായി വനിതകള്‍ക്കായി പാചക മത്സരവും കുട്ടികള്‍ക്കായി പെയിന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങളും നടന്നു. എം.പി നജ്‌ല റഷീദ്, ഫൗസിയ ഷബീര്‍ അതിഥികളായിരുന്നു. പാചക മത്സരത്തില്‍ റെഡ് പെപ്പര്‍ ഗ്രൂപ് ചീഫ് ഷെഫ് അജേഷ് കുമാറും കുട്ടികള്‍ക്കായി നടത്തിയ മത്സരത്തില്‍ കൃഷ്ണാനന്ദ് മാസ്റ്ററും വിധികര്‍ത്താക്കളായി.

റിന്‍ഷി ഷബീര്‍, സബീല നൗഷാദ്, മുബഷിറ മുസ്തഫ, നബീല സുബൈര്‍, സഹല ഫാത്തിമ, ആയിഷ സമീന, അയ്ഫൂന അബു, ആരിഫ ഷാഫി, സക്കീന മൊയ്തീന്‍, സഫിയ അഷ്‌റഫ്, സക്കീന അസീസ്, റസീന റഷീദ്, സക്കീന മുഹമ്മദ്, ജുനൈന, സുലു റഷീദ് നേതൃത്വം നല്‍കി. ജുമാന ഷാഫി ചടങ്ങിന്റെ അവതാരകയായിരുന്നു. കെഎംസിസി ജില്ലാ സെക്രട്ടറി അബ്ദുസ്സലാം പരി സ്വാഗതവും അഡ്വ. ഫമീഷ നന്ദിയും പറഞ്ഞു.

Shares:

Related Posts

Gulf

മലബാർ ഗോൾഡിന്റെ​​ പുതിയ ഷോറൂം ഫുജൈറയിൽ ബോ​ളി​വു​ഡ്​ ന​ട​ൻ അ​നി​ൽ ക​പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

ഫു​ജൈ​റ - യു.​എ.​ഇ​യു​ടെ വ​ട​ക്ക​ൻ എ​മി​റേ​റ്റാ​യ ഫു​ജൈ​റ​ക്ക്​ പൊ​ന്നി​ൻ​തി​ള​ക്കം സ​മ്മാ​നി​ച്ച്​ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്‍റെ പു​തി​യ ഷോ​റൂം. ഫു​ജൈ​റ​യി​ലെ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല റോ​ഡി​ൽ ആ​രം​ഭി​ച്ച ഷോ​റൂം വ​ൻ പ്ര​മു​ഖ​രു​ടെ​യും വ​ൻ ജ​നാ​വ​ലി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ബോ​ളി​വു​ഡ് ന​ട​നും മ​ല​ബാ​ർ ഗോ​ൾ​ഡ്
Gulf

സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് ആദ്യമായി ഒരു വനിത ചരിത്രം കുറിച്ചു.

ജിദ്ദ - സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെ ഭരണാധികാരി സൽമാൻ രാജാവ് നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് വരുന്നത്. നിലവിൽ പ്രസിഡന്റായിരുന്ന ഡോ. അവദ് അൽ അവ്വാദിനെ
Breaking News

അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന് (ലോകോത്തര യാ​ത്ര,ടൂ​റി​സം പ്ര​ദ​ർ​ശ​ന മേ​ളക്ക്​) ഇന്ന് ദുബായ് വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ കൊടിയേറി.

ദുബായ്: മുപ്പത്തിയൊന്നാമത് ആഗോളതല ടൂറിസം, യാത്രാമേളക്ക് ദുബായ് ഉണർന്നു കഴിഞ്ഞു.165 രാ​ജ്യ​ങ്ങ​ളിൽ നിന്നും 2300 ലേ​റെ പ്ര​ദ​ർ​ശ​ക​രും 41,000 സന്ദർശകരും ഈ വര്ഷം അണിനിരക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഇതിന്നായി ‘എം​പ​വ​റി​ങ്​ ഇ​ന്നൊ​വേ​ഷ​ൻ: ട്രാ​ൻ​ഫോ​ർ​മി​ങ്​ ട്രാ​വ​ൽ ത്രൂ ​എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്’ എ​ന്ന തീം ആണ്
Breaking News

വിസ കാലാവധി കഴിഞ്ഞാൽ യു.എ.ഇയിൽ ഇനി ദിവസവും 50 ദിർഹം പിഴ

ദുബായ് - യു.എ.ഇയിൽ മുൻപുണ്ടായിരുന്ന വിസ നിയമപ്രകാരം കാലാവധി കഴിഞ്ഞ വിസക്കാർക്ക് 100 ദിർഹമായിരുന്നു പിഴ എന്നാൽ പുതുക്കിയ നിയമവ്യവസ്ഥകൾ അനുസരിച്ചു ഇനിമുതൽ ഓരോ ദിവസവും 50 ദിർഹം വീതം പിഴ അടച്ചാൽ മതി. അതേസമയം, റസിഡന്‍റ് വിസക്കാരുടെ പിഴ 25
Leave a Reply

Your email address will not be published. Required fields are marked *