FeaturedGulf

സിനിമയില്‍ ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നു; റസൂല്‍ പൂക്കുട്ടി

ഷാര്‍ജ – സിനിമയില്‍ ചിത്രങ്ങള്‍ക്കൊപ്പം ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നതായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഈ യാഥാര്‍ത്ഥ്യം സിനിമാ ലോകം അംഗീകരിച്ചിരിക്കുന്നു. ശബ്ദം ആഖ്യാനമാണെന്ന തിരിച്ചറിവില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി നല്‍കിയ പുരസ്‌കാരം തന്റെ ടീമിന് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.

നമ്മള്‍ വായിക്കുമ്പോള്‍ അതിലെ വരികളാണ് ഇമേജുകളായി മാറുന്നത്. സിനിമയില്‍ ചിത്രങ്ങളും ഒപ്പം ശബ്ദവും ഇമേജുകളായി മാറുന്നു. സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ഘടകങ്ങളെ തിരിച്ചറിയാന്‍ അതേക്കുറിച്ചുള്ള അവബോധം ആവശ്യമാണ്. ഒരു പക്ഷെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ അത്തരമൊരു അറിവ് നേടിയാണ് സിനിമ കാണുന്നത്. അതുകൊണ്ടാണ് സന്തോഷ് ശിവന്റെയും മറ്റു ടെക്‌നീഷ്യന്മാരുടെയും പേരുകള്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിക്കുന്നത്. ഹിന്ദിയെ അപേക്ഷിച്ച് മികച്ച സാഹിത്യ രചനകള്‍ സിനിമയാക്കുന്നതും പ്രാദേശിക ഭാഷകളിലാണ്-റസൂല്‍ പൂക്കുട്ടി പറഞ്ഞു.

അമിതാബച്ചന്റെ അഞ്ച് പതിറ്റാണ്ടിലെ സിനിമാ ജീവിതത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ മികച്ച ഡയലോഗുകള്‍ കോര്‍ത്തിണക്കി റസൂല്‍ പൂക്കുട്ടി തയ്യാറാക്കിയ കോഫി ടേബിള്‍ ബുക്ക്് പ്രകാശനം ചെയ്തു. ‘സൗണ്ടിംഗ് ഓഫ് അമിതാബ് ബച്ചന്‍’ എന്ന പുസ്തകത്തില്‍ അമിതാബിന്റെ അമ്പത് സിനിമകളില്‍ നിന്നുള്ള ഡയലോഗുകളും അപൂര്‍വ്വ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം റസൂല്‍ പൂക്കുട്ടിയുടെ ശബ്ദകലാ ജീവിതത്തെ ആസ്പദമാക്കി ബൈജു നടരാജന്‍ എഴുതിയ ‘ശബ്ദതാരാപഥം’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.

അമിതാബ് ബച്ചന്റെ മികച്ച അമ്പത് ശബ്ദങ്ങളുടെ ശേഖരമാണ് ചിത്രീകരണ രൂപത്തില്‍ ഈ പുസ്‌കത്തിലുള്ളത്. മികച്ച്കാ രിക്കേച്ചറുകളിലാണ് അമിതാബ് ബച്ചനെ അവതരിപ്പിച്ചിരിക്കുന്നത്. ശബ്ദതാരാപഥത്തിന്റെ രണ്ടാം പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡിസി ബുക്‌സാണ്.

Shares:

Related Posts

Breaking News

ഉയർന്ന ഇന്ധനവില അജ്മാനിൽ ടാക്സി നിരക്ക് വര്‍ധിപ്പിച്ചു

അ​ജ്മാ​ന്‍ - നിലവിലെ യു.എ.യിലെ ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തോ​ടെ ടാ​ക്സി നി​ര​ക്കു​ക​ൾ ഉ​യ​ർ​ന്ന​താ​യി അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഒ​രു കി​ലോ​മീ​റ്റ​റി​ന് 1.78 ദി​ർ​ഹം ആ​യി​രു​ന്ന വില ഈ ​മാ​സം കി​ലോ​മീ​റ്റ​റി​ന് 1.83 ദി​ർ​ഹം ഈ​ടാ​ക്കു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചത്‌.
Breaking News

അനിൽ ആന്റണി ബി.ജെ.പി യിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി - ബി.ബി.സി ഡോക്യുമെന്ററിയോടെ പുകഞ്ഞിരുന്ന എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പ്രശ്നങ്ങൾക്കൊടുവിൽ തിരിച്ചടികളും പ്രതിസന്ധികളും മറികടക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് കോൺഗ്രസ്സിലെതന്നെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പിയുടെ
Breaking News

ഇൻഡിഗോ ഇന്ത്യ-അബൂദബി പ്രതിദിന പുതിയ സർവിസ്സിനൊരുങ്ങുന്നു

അബൂദബി: ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മൂ​ന്ന്​ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ​ പ്ര​ഖ്യാ​പി​ച്ച്​ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. പു​തി​യ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട്​ ​സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വെ​പ്പാ​ണ്​
Gulf

വണ്ണം കുറച്ചവര്‍ക്ക് വമ്പൻസമ്മാനവുമായി റാക് ഹോസ്പിറ്റല്‍

റാ​സ​ല്‍ഖൈ​മ - ആ​രോ​ഗ്യ മേഖലയിൽ എന്നും വ്യത്യസ്‌തകൾ പരീക്ഷിക്കുന്ന റാ​ക് ഹോ​സ്പി​റ്റ​ല്‍ റാസൽഖൈമ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ‘ബി​ഗ്ഗ​സ്റ്റ് വെ​യ്റ്റ് ലോ​സ് ച​ല​ഞ്ച്’ വി​ജ​യി​ക​ള്‍ക്ക് കാ​ഷ് പ്രൈ​സും സാ​ക്ഷ്യ​പ​ത്ര​വും വി​ത​ര​ണം ചെ​യ്തു. ഏഴ് എമിറേറ്റുകളിൽ നിന്നായി പതിനായിരത്തോളം പേര്
Leave a Reply

Your email address will not be published. Required fields are marked *