Breaking NewsFeatured

വിവിധ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ച മലയാളികളടക്കം 1530 തടവുകാരെ ജയിൽ മോചിതരാക്കി യു.എ.ഇ

ദുബായ് – ദേശീയ ദിനം പ്രമാണിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ച മലയാളികളടക്കമുള്ള 1530 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഒപ്പം മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.

എല്ലാ വർഷവും ആഘോഷ ദിനങ്ങളോടനുബന്ധിച്ച് യു.എ.ഇ ഭരണാധികാരികൾ തടവുകാരെ മോചിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ തടവുകാർക്ക് പുനരാലോചന നടത്താനും പുതിയ ജീവിതം നയിക്കാനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോചനം അനുവദിക്കുന്നത്. നിരവധി പ്രവാസികളാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. ചെറിയ കേസുകളിൽപെട്ട് തടവിലായി നാട്ടിൽ പോകാൻ കഴിയാത്തവർക്കും ആശ്വാസമാണ് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻന്റെ തീരുമാനം.

പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻന്റെപാത പിൻപറ്റി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും തടവുകാരുടെ മോചനത്തിന് ഉത്തരവിറാക്കിയിട്ടുണ്ട്. ഷാർജ എമിറേറ്റിലെ 333, ഫുജൈറയിലെ 153 തടവുകാരെയാണ് ദേശീയ ദിനം പ്രമാണിച്ച് മോചിപ്പിക്കുന്നത്.

Shares:

Related Posts

Business

അൽ ബറാരി സിഇഒ ഹസ്സ സാൽ അവതരിപ്പിച്ച എലമെന്റൽ 78; ദുബൈയിൽ പ്രകൃതിയോട് ചേർന്ന ആഡംബര താമസാനുഭവം

ഒന്ന്, രണ്ട്, മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ ഉൾപ്പെടുന്ന പദ്ധതിയിൽ പച്ചപ്പും മനോഹരമായ പൂന്തോട്ടങ്ങളും വിശ്രമത്തിനായുള്ള ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. റൂഫ്‌ടോപ്പ് സ്വിമ്മിങ് പൂൾ, സ്വകാര്യ കബാനകൾ, യോഗാ സ്പേസ്, ടെക്‌നോജിം സൗകര്യമുള്ള ജിം, കുട്ടികൾക്കായുള്ള ഇൻഡോർ–ഔട്ട്‌ഡോർ പ്ലേ ഏരിയകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
Breaking News

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ആദരവൊരുക്കി ഖത്തർ അമീർ; ലുസൈൽ പാലസിൽ ഔദ്യോഗിക വിരുന്ന്

ദോഹ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ആദരസൂചകമായി ഔദ്യോഗിക വിരുന്നൊരുക്കി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി. ദോഹയിലെ ലുസൈൽ പാലസിൽ നടന്ന വിരുന്നിൽ പ്രസിഡന്റ് മാക്രോണിനൊപ്പം അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും പങ്കെടുത്തു. ഖത്തറും ഫ്രാൻസും തമ്മിലുള്ള സൗഹൃദബന്ധത്തിന്
Gulf

ഈവർഷം രാജ്യത്ത് ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​; ദുബൈയിൽ പൊലീസ്​.

ദുബായ് - ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണിത്​. ഇതുപ്രകാരം ദുബൈയിൽ ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​ രേഖപ്പെടുത്തിയതായി ദുബൈയിൽ പൊലീസ്​ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുമായി താരതമ്യം ​ചെയ്തപ്പോഴാണ്​ ഈ വർഷം
Business

ദുബായിലെ ആദ്യ ഇന്‍-സ്റ്റോര്‍ ഫ്‌ളൂ വാക്‌സിനേഷനുമായി ആസ്റ്റര്‍ ഫാര്‍മസി

ദുബായ് - ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ റീടെയില്‍ വിഭാഗവും ജിസിസിയിലെ മുന്‍നിര ഫാര്‍മസി ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസി ഔട്‌ലെറ്റുകളില്‍ ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷനുകള്‍ വാഗ്ദാനം ചെയ്ത് ഈ രംഗത്ത് പ്രഥമ കാല്‍വെപ്പ് നടത്തിയതായി പ്രഖ്യാപിച്ചു. ദുബായില്‍ ഒരു ഫാര്‍മസി റീടെയില്‍ ശൃംഖല
Leave a Reply

Your email address will not be published. Required fields are marked *