Breaking NewsFeatured

ആ​രോ​ഗ്യം, സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​കം മേ​ഖ​ല​ക​ളി​ല്‍ ദൃഢബന്ധം ശ​ക്ത​മാ​ക്കാനൊരുങ്ങി ഇ​ന്ത്യ-യു.എ.ഇ: എസ്. ജയ്​ശങ്കർ-ശൈഖ് അബ്ദുല്ല ബിന്‍ സായിദ്​ കൂടിക്കാഴ്ച

അ​ബൂ​ദ​ബി – യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ന്‍ സാ​യി​ദും ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​രോ​ഗ്യം, സാ​ങ്കേ​തി​ക​വി​ദ്യ, ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍, സാ​മ്പ​ത്തി​കം, വ്യാ​പാ​രം തു​ട​ങ്ങി നിലവിൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു. ഒപ്പം മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും വി​വി​ധ സം​ഭ​വ​വി​കാ​സ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വി​ഷ​യ​മാ​യി. ഇ​ന്ത്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ജി-20 ​പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ചും ഗ്രൂ​പ്പി​ല്‍ അ​തി​ഥി രാ​ജ്യ​മാ​യി യു.​എ.​ഇ പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​മ​ന്ത്രി​മാ​രും ച​ര്‍ച്ച ചെ​യ്തു.

2022 ഫെ​ബ്രു​വ​രി​യി​ല്‍ ഒ​പ്പുവെച്ച സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​ർ (​സെ​പ) മേ​യ് ഒ​ന്നി​ന് പ്രാ​വ​ര്‍ത്തി​ക​മാ​യ​ശേ​ഷം ഇ​ന്ത്യ​യു​ടെ യു.​എ.​ഇ​യി​ലേ​ക്കു​ള്ള പെ​ട്രോ​ളി​ത​ര ക​യ​റ്റു​മ​തി​യി​ല്‍ 14 ശ​ത​മാ​നം വ​ര്‍ധ​ന​വു​ണ്ടാ​യ​താ​യി കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ജി-20​ന് ഇ​ന്ത്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​തി​ന് യു.​എ.​ഇ എ​ല്ലാ പി​ന്തു​ണ​ക​ളും ന​ല്‍കു​മെ​ന്ന് ശൈ​ഖ് അ​ബ്ദു​ല്ല വ്യ​ക്ത​മാ​ക്കി. ഐ2-​യു2 ഗ്രൂ​പ്, ബ്രി​ക്‌​സ്, ഷാ​ങ്ഹാ​യി സ​ഹ​ക​ര​ണ സം​ഘ​ട​ന എ​ന്നി​വ​യി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു.

Shares:

Related Posts

Business

ഭാഗ്യശാലികൾക്ക് ടെസ്‌ല കാർ സമ്മാനവുമായി 10 X പ്രോപ്പർട്ടീസ്

ദുബായ്: യൂ.എ.ഇ.യിൽ പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ തിരഞ്ഞെടുപ്പിലൂടെ പ്രീമിയം ഇലക്ട്രിക് കാറായ ടെസ്‌ല മോഡൽ-3 , ഐ ഫോൺ15 പ്രോ മാക്സ് എന്നിവ ഭാഗ്യശാലികൾക്ക് നേടാനുള്ള അവസരത്തോടൊപ്പം വാങ്ങുന്ന അപ്പ്പാർട്മെന്റുകൾ സൗജന്യമായി ഫർനിഷിങ്ങും ചെയ്തുകൊടുക്കുവാനൊരുങ്ങുന്നു. ജൂൺ 1മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ
Breaking News

ദുബായിൽ സ്വ​ര്‍ണ വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ത്തി

ദുബായ് - യു.​എ.​ഇ​യി​ൽ സ്വ​ര്‍ണ​വി​ല ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി. ഒ​രു ഗ്രാം 22 കാ​ര​റ്റ് ​സ്വ​ര്‍ണ​ത്തി​ന് വ്യാ​ഴാ​ഴ്ച 185.75 ദി​ര്‍ഹ​മാ​യി​രു​ന്ന സ്വർണവില വെ​ള്ളി​യാ​ഴ്ചയോടെ184.50 ദി​ര്‍ഹത്തിലെത്തി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യു.​എ.​ഇ​യി​ലെ ഒട്ടുമിക്ക ജ്വ​ല്ല​റി​ക​ളും വി​ല​ക്കു​റ​വി​നൊ​പ്പം വി​വി​ധ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Featured

ബ്രൂണെ-ഇന്ത്യ ട്രേഡ് കമ്മീഷണറായി എൻ എം പണിയ്ക്കർ നിയമിതനായി

ബ്രൂണെയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണറായി മലയാളിയും പ്രവാസി വ്യവസായിയുമായ എൻഎം പണിയ്ക്കർ നിയമിതനായി. വിദേശകാര്യ മന്ത്രാലയത്തിന്റേയും ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർ​ഗനൈസേഷന്റെയും ശുപാർശകളെ തുടർന്നാണ് നിയമനം. ചെ​ന്നൈ​യി​ലെ ഐ.​ടി.​സി ഗ്രാ​ൻ​ഡ് ചോ​ള ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യി​ലെ ബ്രൂ​ണെ ദാ​റു​സലാം
Breaking News

ദുബായിൽ 4 വ്യത്യസ്ത ഇടങ്ങളിൽ ആധുനിക ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി ആർടിഎ

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അൽ സഫ1 സ്‌കൂൾ കോംപ്ലക്‌സിനുള്ളിലെ നാല് പ്രധാന സ്ഥലങ്ങളിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി. എൻട്രി, എക്സിറ്റ് പോയിന്‍റുകളുടെ വിപുലീകരണവും ട്രാഫിക് ലൈറ്റുകൾ, ക്രോസിങ്ങുകൾ എന്നിയാണ് ആധുനീക രീതിയിൽ മെച്ചപ്പെടുത്തിയത്. നിലവിലെ റോഡ് ശൃംഖലയുടെ
Leave a Reply

Your email address will not be published. Required fields are marked *