ദുബായ് – യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മകൾ ശൈഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിവാഹിതയാകാനൊരുങ്ങുന്നു. ബിസിനസുകാരനും സംരംഭകനുമായ ശൈഖ് മാന ബിൻ മുഹമ്മദ് ബിൻ റാശിദ് ബിൻ മാന ആൽ മക്തൂമാണ് വരൻ. വരനും വധുവും സമൂഹ മാധ്യമങ്ങൾ വഴിയാണ് വിവാഹം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വരന്റെ പിതാവ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ മാന ആൽ മക്തൂം വിവാഹത്തിന് ആശംസയായി രചിച്ച കവിതയാണ് നവദമ്പതികൾ ഇൻസ്റ്റഗ്രാമിൽ കല്യാണക്കാര്യം വെളിപ്പെടുത്തി പോസ്റ്റ് ചെയ്തത്. നികാഹ് ദിവസത്തേക്ക് ആശംസയായി രചിച്ചതാണ് കവിത. എന്നാൽ വിവാഹം സംബന്ധിച്ച ഔദ്യോഗിക വിശദീകരണമോ റിപ്പോർട്ടോ പുറത്തുവന്നിട്ടില്ല. ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദധാരിയായ ശൈഖ മഹ്റയുടെ കുതിരകളോടുള്ള ഇഷ്ടം പ്രസിദ്ധമാണ്. ദുബായിൽ റിയൽ എസ്റ്റേറ്റ്, സാങ്കേതികവിദ്യ മേഖലയിൽ നിരവധി വിജയകരമായ സംരംഭങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ് ശൈഖ് മാന.
- Home
- Breaking News
- ശൈഖ് മുഹമ്മദിന്റെ മകൾ ശൈഖ മഹ്റ വിവാഹിതയാകുന്നു
ശൈഖ് മുഹമ്മദിന്റെ മകൾ ശൈഖ മഹ്റ വിവാഹിതയാകുന്നു
Related Posts
ദുബായ്: യു.എ.ഇയിൽ സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ ഈ മേഖലയിലെ ആദ്യ എമിറാത്തി ആപ്പായ 'ഒ ഗോൾഡ്' സൗകര്യമൊരുക്കുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഒ ഗോൾഡ് ' ആപ്പും ഡി.എം.സി.സി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ചാണ്
ഒമാൻ - ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് ഒമാനിലേക്ക് സർവിസ് ആരംഭിച്ചു. മസ്കത്ത്-മുംബൈ റൂട്ടിലാണ് ആദ്യ സർവിസ്. ഇപ്രകാരം ആഴ്ചയിൽ ഏഴുവീതം വിസ്താര എയർലൈൻസിന് സർവിസുകൾ നടത്തുന്നതിന് സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിരുന്നു. എല്ലാ
ദുബായ്: യു.എ.ഇയിലെ 2024 ജൂൺ മാസത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം പെട്രോളിന് 20 ഫിൽസും ഡീസലിന് 19ഫിൽസുമാണ് കുറഞ്ഞിരിക്കുന്നത്. യു.എ.ഇ ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്. പുതിയ വില ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ
ചെന്നൈ - രാജീവ് ഗാന്ധി വധക്കേസിൽ സുപ്രധാന പ്രതികളിൽ ഒരാളായ നളിനി ജയിൽ മോചിതയായി. അടുത്തിടെയാണ് സുപ്രീംകോടതി നളിനി അടക്കമുള്ളവരെ മോചിതരാകിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. നളിനിക്ക് പുറമെ ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരും ഇന്നു മോചിതരാകും. എന്നാൽ, ഇവർ





