ഷാർജ – എക്സ്പോ സെന്ററിൽ ആരംഭിച്ച 14മത് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽനിന്ന് പുസ്തകങ്ങൾ വാങ്ങുന്നതിന് 25 ലക്ഷം ദിർഹം വകയിരുത്തി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. എമിറേറ്റിലെ ലൈബ്രറികൾക്ക് നൽകുന്നതിനാണ് പുസ്തകങ്ങൾ വാങ്ങുക. അതോടൊപ്പം ഫെസ്റ്റിവലിന്റെ പതിപ്പിൽ പങ്കെടുക്കുന്ന ലോകത്തെമ്പാടുമുള്ള പ്രസാധനാലയങ്ങൾക്ക് കൈത്താങ്ങാവുകയുമാണ് ഈ തീരുമാനം. എല്ലാ വർഷവും കുട്ടികളുടെ വായനോത്സവത്തിലും അന്താരാഷ്ട്ര പുസ്തകോത്സവത്തിലും എത്തിച്ചേരുന്ന പ്രസാധകരിൽനിന്ന് പുസ്തകങ്ങൾ വാങ്ങുന്നതിന് ഫണ്ട് അനുവദിക്കാറുണ്ട്. ഇത്തവണ കുട്ടികളുടെ വായനോത്സവത്തിൽ 16 രാജ്യങ്ങളിൽനിന്നുള്ള 141 അറബ്, അന്തർദേശീയ പ്രസാധകർ ബാലസാഹിത്യത്തിലെ ഏറ്റവും പുതിയ കൃതികൾ പ്രദർശിപ്പിക്കുന്നുണ്ട്. എക്കാലത്തും വായനയെയും വിജ്ഞാനത്തെയും പ്രോത്സാഹിപ്പിക്കുന്ന ഷാർജയുടെ നയനിലപാടുകൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. പ്രമുഖ എഴുത്തുകാർ, കലാകാരന്മാർ, പ്രസാധകർ, ചിത്രകാരന്മാർ എന്നിവരുൾപ്പെടെ 66 രാജ്യങ്ങളിൽനിന്നുള്ള 457ലധികം അതിഥികൾ 12 ദിവസത്തെ സാംസ്കാരിക ഉത്സവത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി 1,732 വൈവിധ്യമാർന്ന പരിപാടികളും ഇത്തവണ 14മത് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്.
- Home
- Breaking News
- കുട്ടികളുടെ വായനോത്സവത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 25 ലക്ഷം ദിർഹം അനുവദിച്ച് ശൈഖ് സുൽത്താൻ
കുട്ടികളുടെ വായനോത്സവത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 25 ലക്ഷം ദിർഹം അനുവദിച്ച് ശൈഖ് സുൽത്താൻ
Related Posts
ദുബായ് - നിലവിൽ യു.എ.ഇ വിപണിയിൽ കണ്ടുവരുന്ന 'കിങ് മൂഡ്', 'മോൺസ്റ്റർ റാബിറ്റ് ഹണി', എന്നീ ഉൽപന്നങ്ങൾക്ക് നിരോധം ഏർപ്പെടുത്തിയതായി അബൂദബി ആരോഗ്യവകുപ്പ് അറിയിച്ചു. പോഷകവർധക വസ്തു എന്ന പേരിൽ വിറ്റഴിച്ചിരുന്ന ഇവ ആരോഗ്യത്തിന് ഭീഷണിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കൊച്ചി - ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് യുഎഇയില്‍ വിജയകരമായ പ്രവര്‍ത്തനം 15 വര്‍ഷം പിന്നിട്ടു. ആഘോഷങ്ങളുടെ ഭാഗമായി ഇടപാടുകാരെ നേരിട്ട് കാണാനും ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യാനും ജീവനക്കാര്‍ക്കൊപ്പം വാര്‍ഷികം ആഘോഷിക്കാനും ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ
അബുദാബി - ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യ ജീവനു തന്നെ വെല്ലുവിളിയാവുന്ന ഗുരുതര രോഗങ്ങളെ നേരിടാനുള്ള പരിഹാരങ്ങള്‍ക്കായി അബുദാബിആരോഗ്യ വകുപ്പിന്റെ പുതിയ പദ്ധതി. ഗവേഷണം നടത്താന്‍ തയാറാവുന്നവർക്ക് വേണ്ട സംവിധാനങ്ങ ള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് അധികൃതര്‍.
കുവൈത്ത് സിറ്റി: രാജ്യത്ത് മത്സ്യ വിൽപനയിൽ 26.6 ശതമാനം ഇടിവ് നേരിട്ടതായി സെൻട്രൽ അഡ്മിനിസ്ട്രേഷൻ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടു. പുതിയ കണക്ക് പ്രകാരം 2024ന്റെ ആദ്യ പാദത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 732.85 ടണ്‍ വിറ്റപ്പോള്‍ ഈ വര്‍ഷം





