Breaking NewsGulf

യുഎഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾ തിരിച്ചടി; സൗജന്യ ല​ഗേജിന്റെ പരമാവധി ഭാരം കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ദു​ബായ്: യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യാ എക്സപ്രസ്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോവുന്ന ല​ഗേജിൻ്റെ പരമാവധി ഭാരം എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു. 30 കിലോ ല​ഗേജിൽ നിന്ന് 20 കിലോയിലേക്കാണ് കുറച്ചത്. ആ​ഗ്സറ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഈ നിയന്ത്രണം.

19ന് ശേഷം യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 20 കിലോ ബ​ഗേജും കിലോ ഹാൻഡ് ബാ​ഗുമാണ് അനുവദിക്കുക. അതേസമയം 19-ാം തീയതിയ്ക്ക് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 30കിലോ ല​ഗേജ് കൊണ്ടുപോകാനാവുന്നതാണ്. എയർ ഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ട പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

യുഎഇയിൽ മാത്രമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്ന് വിമാന യാത്ര ചെയ്യുമ്പോൾ സൗജന്യ ല​ഗേജിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.

Shares:

Related Posts

Breaking News

സന്നദ്ധ സേവനരംഗങ്ങൾ കൂടുതൽ സജീവമാക്കാനുള്ള പദ്ധതിയുമായി ദുബായ് ജി.ഡി.ആർ.എഫ്.എ

ദുബായ്: സന്നദ്ധ സേവനം കൂടുതൽ സജീവമാക്കാനുള്ള പദ്ധതികളുമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ഇയർ ഓഫ് വോളന്റിയറിംഗ് 2024 എന്ന പേരിൽ പദ്ധതി നടപ്പിലാക്കിയിരുന്നു .ഇത് വഴി
Featured

പ്രവാസ ലോകത്തിന്റെ നായകർക്ക് ആദരം; മെയ് ദിനത്തിൽ ലേബർ ക്യാംപുകളിൽ GDRFA

ദുബായ്; അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ പ്രവാസ ലോകത്തെ യഥാർത്ഥ നായകർക്കായി സ്നേഹവിരുന്നൊരുക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. മുപ്പത്തിയാറായിരത്തിലധികം തൊഴിലാളികളെ നേരിട്ട് സന്ദർശിച്ചാണ് ഇത്തവണത്തെ മെയ് ദിനം അവിസ്മരണീയമാക്കിയത്. GDRFA യുടെ ഇത്തരം ഇടപെടൽ ദുബായ്
Breaking News

നാല്​ പുതിയ ബസ്​ റൂട്ടുകൾ കൂടി തുറക്കാനൊരുങ്ങി ദുബായ് ആർ.ടി.എ

ദുബായ് - ദുബായിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​ഗ​താ​ഗ​തം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ദുബായ് റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി നാ​ല്​ പു​തി​യ ബ​സ്​ റൂ​ട്ടു​ക​ൾ കൂ​ടി തു​റ​ക്കു​വാനൊരുങ്ങുന്നു. ഇതനുസരിച്ചു റൂ​ട്ട്​ 18, 19, എ​ഫ്​ 29, ഡി.​ഡ​ബ്ല്യു.​സി 1 എ​ന്നി​വ​യാ​ണ്​ പു​തി​യ
Gulf

മലബാർ ഗോൾഡിന്റെ​​ പുതിയ ഷോറൂം ഫുജൈറയിൽ ബോ​ളി​വു​ഡ്​ ന​ട​ൻ അ​നി​ൽ ക​പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

ഫു​ജൈ​റ - യു.​എ.​ഇ​യു​ടെ വ​ട​ക്ക​ൻ എ​മി​റേ​റ്റാ​യ ഫു​ജൈ​റ​ക്ക്​ പൊ​ന്നി​ൻ​തി​ള​ക്കം സ​മ്മാ​നി​ച്ച്​ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്‍റെ പു​തി​യ ഷോ​റൂം. ഫു​ജൈ​റ​യി​ലെ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല റോ​ഡി​ൽ ആ​രം​ഭി​ച്ച ഷോ​റൂം വ​ൻ പ്ര​മു​ഖ​രു​ടെ​യും വ​ൻ ജ​നാ​വ​ലി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ബോ​ളി​വു​ഡ് ന​ട​നും മ​ല​ബാ​ർ ഗോ​ൾ​ഡ്
Leave a Reply

Your email address will not be published. Required fields are marked *