FeaturedGulf

ദുബായ് ജിഡിആർഎഫ്എ ‘ഫ്രിഡ്ജ് അൽ ഫരീജ്’ സംരംഭം ആരംഭിച്ചു

ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കടുത്ത വേനൽക്കാലത്ത് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി “ഫ്രിഡ്ജ് അൽ ഫരീജ്” സംരംഭം ആരംഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ സംരംഭം, ദുബായിലെ വിവിധ നിർമ്മാണ സ്ഥലങ്ങളിലെയും ഫാക്ടറികളിലെയും തൊഴിലാളികൾക്ക് ശീതള പാനീയങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യുന്നതാണ് ലക്ഷ്യമിടുന്നത്.

ഇതിനകം ഏകദേശം 8,000 തൊഴിലാളികൾക്ക് ഈ സംരംഭം പ്രയോജനകരമായതായി ജിഡിആർഎഫ്എ അധികൃതർ അറിയിച്ചു. തൊഴിൽ-ജീവിത നിലവാരം മെച്ചപ്പെടുത്താനും അതുവഴി തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുമുള്ള ജിഡിആർഎഫ്എയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. അനുയോജ്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള പ്രാധാന്യം സംബന്ധിച്ച് അവബോധം വളർത്താനും തൊഴിലാളി സമൂഹം നൽകുന്ന വിലപ്പെട്ട സംഭാവനകളെ മാനിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടറും ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, “ഫ്രിഡ്ജ് അൽ ഫരീജ്”ഉദ്യമം തൊഴിലാളികൾക്ക് ആവശ്യമായ പിന്തുണയും പരിചരണവും നൽകാനും അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ജിഡിആർഎഫ്എ ദുബായുടെ സമർപ്പണത്തെ പ്രകടമാക്കുന്നതാണെന്ന് കൂട്ടിച്ചേർത്തു.

തൊഴിൽ ബന്ധ മേഖലയുടെ വികസനവും തൊഴിലാളികൾക്കുള്ള പിന്തുണയും ജോലിയുടെ ഗുണനിലവാരത്തെയും ഉൽപ്പാദനക്ഷമതയെയും നേരിട്ട് ബാധിക്കും. ഇത് ദുബായിയെ വിവിധ മേഖലകളിൽ ഒരു പ്രധാന ആഗോള നഗരമാക്കി മാറ്റുന്നതിന് സഹായകരമാവുമെന്നും ദേശീയ ലക്ഷ്യങ്ങളിൽ വലിയ സംഭാവന നൽകുമെന്നും മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു.

Shares:

Related Posts

Breaking News

ഇ-സ്കൂട്ടർ, സൈക്കി​ൾ യാത്രക്കാർക്ക് 1000ദിർഹം സമ്മാനം​; ആർ.ടി.എയാണ്​​ അവസരമൊരുക്കുന്നത്​

ദുബായ് - ദുബായിൽ ട്രാഫിക്​ നിയമം പാലിക്കുന്ന ഇ-സ്കൂട്ടർ, സൈക്കിൾ യാത്രക്കാർക്ക്​ അപ്രതീക്ഷിതമായി സമ്മാനം നൽകാൻ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ പദ്ധതി. ‘ദ സേഫ് റൈഡർ’ എന്നുപേരിട്ട പദ്ധതിയിൽ റോഡിൽ മുഴുവൻ നിയമങ്ങളും പാലിച്ച്​ യാത്ര ചെയ്യുന്ന 20പേരെ തെരഞ്ഞെടുത്താണ്​ സമ്മാനം
Gulf

അബുദാബി മിഡ് ടേം അവധി പ്ര​ഖ്യാ​പി​ച്ചു; ഒ​ക്ടോ​ബ​ര്‍ 17 മു​ത​ല്‍ 23 വ​രെ​.

അബുദാബി - ഒ​ക്ടോ​ബ​ര്‍ 17 മു​ത​ല്‍ 23 വ​രെ​ ഏ​ഴ് ദി​വ​സം അ​ബൂ​ദാ​ബി​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ള്‍ക്ക് മിഡ് ടേം അവധി പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ 24ന് ​സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കും. പ​ഠ​ന​നി​ല​വാ​രം വി​ല​യി​രു​ത്താ​ന്‍ അ​വ​ധി​ക്കാ​ലം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ വി​ദ്യാ​ര്‍ഥി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. ഓ​രോ കു​ട്ടി​ക​ളു​ടെ​യും പ​ഠ​ന​നി​ല​വാ​രം
Gulf

ദുബായിൽ പുതിയ 11 ഇടങ്ങളിലേക്ക് കൂ​ടി ഇ-​സ്കൂ​ട്ട​ർ; ട്രാ​ക്കു​ക​ളു​ടെ നീ​ളം 185 കി.​മീ​റ്റ​റി​ൽ നി​ന്ന്​ 390 കി.​മീ​റ്റ​റാ​കും.

ബായ് - 2023 മു​ത​ൽ ദുബായി​ലെ 11 പുതിയ ഇടങ്ങളി​ൽ കൂ​ടി ഇ-​സ്കൂ​ട്ട​ർ ട്രാ​ക്കു​ക​ൾ വ​രു​ന്നു. ഇ​തോ​ടുകൂടി ഇപ്പോൾ നിലവിലുള്ള ഇ-​സ്​​കൂ​ട്ട​റി​ന്​ അ​നു​മ​തി നൽകിയിട്ടുള്ള ഇടങ്ങളുടെ എ​ണ്ണം 21 ആ​യി ഉ​യ​രും. ഒപ്പം നി​ല​വി​ലുള്ള 185 കി​ലോ​മീ​റ്റ​റിനെ മറികടന്ന് ട്രാ​ക്കു​ക​ളു​ടെ നീ​ളം
Leave a Reply

Your email address will not be published. Required fields are marked *