GulfUAE

സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരം കെ.സി വേണുഗോപാലിന്​

ദുബായ്: മുൻ മുഖ്യമന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാലിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സി.എച്ച് മുഹമ്മദ് കോയ തന്‍റെ ജീവിതത്തിലൂടെ നൽകിയ സന്ദേശം പൊതുജനങ്ങളിലേക്കും പുതുതലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി. മുൻ വർഷങ്ങളിൽ യഥാക്രമം എൻ.കെ പ്രേമചന്ദ്രൻ എം.പി, സി.പി ജോൺ, ശശി തരൂർ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്കാര ജേതാക്കൾ.

സി.പി ബാവ ഹാജി ചെയർമാനും എം.സി വടകര, സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, പി.എ സൽമാൻ ഇബ്രാഹിം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ 26ന് ദുബൈയിൽ സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമർപ്പിക്കുമെന്ന്​ ജൂറി ചെയർമാൻ ഡോക്ടർ സി.പി ബാവ ഹാജി, ജൂറി അംഗം പി.എ സൽമാൻ ഇബ്രാഹിം, ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡന്‍റ്​ കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, ട്രഷറർ ഹംസ കാവിൽ നജീബ് തച്ചംപൊയിൽ, തെക്കയിൽ മുഹമ്മദ്, മൊയ്തു അരൂർ, കെ.പി അബ്ദുൽവഹാബ്, ഷംസു മാത്തോട്ടം, ഷെരീജ് ചീക്കിലോട്, ജസീൽ കായണ്ണ എന്നിവരും ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Gulf

ജി.സി.സി ‘സിംഗിൾ എൻട്രി പോയിന്റ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ച്‌ ദുബായ്

ദുബൈ: ഗൾഫ് രാജ്യങ്ങൾക്കിടയിലെ വിമാനയാത്ര നടപടികൾ സുഗമമാക്കാനും ഏകീകരിക്കുന്നതിനും വേണ്ടിയുള്ള ജി.സി.സി ‘സിംഗിൾ എൻട്രി പോയന്‍റ് ഫോർ എയർ ട്രാവൽ’ പദ്ധതിയുടെ ആദ്യഘട്ടം ചൊവ്വാഴ്ച ആരംഭിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ
Featured

ഷാ​ർ​ജ ബി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യ ആ​ർ​ട്സ് പാ​ല​സ്​ തു​റ​ന്നു

ഷാ​ർ​ജ - ഷാ​ർ​ജ ബി​നാ​ലെ​യു​ടെ 15മത് പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി പു​നഃ​സ്ഥാ​പി​ച്ച ആ​ർ​ട്​​സ്​ പാ​ല​സും അ​ൽ ദൈദ് പ​ഴ​യ ക്ലി​നി​ക്ക് കെ​ട്ടി​ട​വും സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഹിസ് ഹൈനസ് ശൈ​ഖ് ഡോ.​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.
Featured

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും; പ്രതികരിക്കാതെ ഇസ്രയേല്‍

തെഹ്‌റാൻ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നതായി സൂചന. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ മാധ്യമങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് അറിയിച്ചിട്ടില്ല. നിലവിൽ
Breaking News

അ​ജ്മാ​നി​ലെ കോ​വി​ഡ് ഡ്രൈ​വ്ത്രൂ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു.

അജ്‌മാൻ - അബുദാബി ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി​യാ​യ 'സേ​ഹ'​യുടെ തീ​രു​മാ​നപ്രകാരം അ​ജ്മാ​നി​ലെ കോ​വി​ഡ് ഡ്രൈ​വ്ത്രൂ സ്ക്രീ​നി​ങ്​ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ 16മു​ത​ൽ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന്​ നേ​ര​ത്തേ ത​ന്നെ അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​വി​ഡ്​​ പി.​സി.​ആ​ര്‍ ടെ​സ്റ്റു​ക​ൾ​ക്കോ വാ​ക്‌​സി​നേ​ഷ​നു​ക​ൾ​ക്കോ വി​ധേ​യ​രാ​വേ​ണ്ട താ​മ​സ​ക്കാ​ർ 'സേ​ഹ' ആ​പ്
Leave a Reply

Your email address will not be published. Required fields are marked *