BusinessGulf

മികച്ച വിലയില്‍ ഷോപ്പിംഗ് സമ്മാനിച്ച് വണ്‍ സോണ്‍ ഇന്റര്‍നാഷണല്‍ സഹാറ സെന്ററില്‍

ഷാര്‍ജ: ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച ഷോപ്പിംഗ് സമ്മാനിച്ച് മുന്നേറുന്ന കൊറിയ ആസ്ഥാനമായ വണ്‍ സോണ്‍ ഇന്റര്‍നാഷണലിന്റെ പുതിയ ഷോറൂം ഷാര്‍ജ സഹാറ സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്ര താരവും ഇന്‍ഫ്‌ലുവന്‍സറുമായ ആര്‍ജെ മിഥുന്‍ രമേഷും ലക്ഷ്മി മേനോനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വണ്‍ സോണ്‍ ഇന്റര്‍നാഷനല്‍ മാനേജിംഗ് ഡയറക്ടര്‍ ഷിനാസ് ചടങ്ങില്‍ സംബന്ധിച്ചു. ഫാഷന്‍ ആക്‌സസ്സറീസ്, ഫേന്‍സി, നോവല്‍റ്റി, ഗിഫ്റ്റ്‌സ്, ജ്വല്ലറി, ഹെല്‍ത്ത്-ബ്യൂട്ടി പ്രൊഡക്റ്റ്‌സ്, ഡിജിറ്റല്‍ ആക്‌സസറീസ്, കിച്ചന്‍ എസന്‍ഷ്യല്‍സ്, സെറാമിക് വെയര്‍, ടോയ്‌സ്, ക്രിയേറ്റിവ് ഹോം കെയര്‍, കോസ്‌മെറ്റിക്‌സ്, ബാക്ക് റ്റു സ്‌കൂള്‍ പ്രൊഡക്ട്‌സ് തുടങ്ങി 8000ത്തിലധികം ഉല്‍പ്പന്നങ്ങള്‍ 3.50 ദിര്‍ഹമിന് ലഭിക്കുന്നു.

ഇവിടെ പുതുതായി ഏര്‍പ്പെടുത്തിയ ‘ക്രേസി പ്രൈസ് സോണില്‍ 4.99 ദിര്‍ഹം, 9.99 ദിര്‍ഹം തുടങ്ങിയ വിലകളിലും കിഡ്‌സ് ഗാര്‍മെന്റ്‌സ് 50 ശതമാനത്തിന് മുകളില്‍ വിലക്കിഴിവിലും ലഭിക്കുന്നു. ദീര്‍ഘകാലം നിലനില്‍ക്കുന്ന ഗുണനിലവാരമുള്ള കൊറിയന്‍ ഉല്‍പ്പന്നങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളില്‍ കൂടി വണ്‍ സോണ്‍ ഇന്റര്‍നാഷനല്‍ ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഷിനാസ് പറഞ്ഞു. നിലവില്‍ ദുബൈയിലെ അല്‍ഗുറൈര്‍ മാള്‍, മദീന മാള്‍, അബുദാബി ഡെല്‍മ മാള്‍, അല്‍വാദ മാല്‍, അല്‍ ഐന്‍ ബറാറി മാള്‍ എന്നിവിടങ്ങളിലാണ് വണ്‍ സോണ്‍ ഷോറൂമുകളുണ്ട്. ഷാര്‍ജ സഹാറ സെന്റര്‍ ഷോറുമാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചത്. നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് അത്യാവശ്യം സാധനങ്ങള്‍ വളരെ ചെറിയ വിലക്ക് വണ്‍ സോണില്‍ നിന്നും സ്വന്തമാക്കാം. വിവരങ്ങള്‍ക്കും ഓഫറുകള്‍ക്കും 24 മണിക്കൂറുമുള്ള 058 623 0703 എന്ന കസ്റ്റമര്‍ കെയര്‍ വാട്‌സാപ്പ് നമ്പറിലും ഇന്‍സ്റ്റയിലും ബന്ധപ്പെടാം.

Shares:

Related Posts

Gulf

ഖ​ത്ത​ർ ലോ​ക​ക​പ്പ് തന്റെ അ​വ​സാ​ന​ത്തെ ലോ​ക​ക​പ്പാ​യി​രി​ക്കു​മെ​ന്ന് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി.

2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ അ​വ​സാ​ന ലോ​ക​ക​പ്പ് ആ​യി​രി​ക്കുമെന്ന് മെ​സി വ്യ​ക്ത​മാ​ക്കി. സ്പോ​ർ​ട്സ് ചാ​ന​ലാ​യ ഇ​എ​സ്പി​എ​ന്നിന് ​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മെ​സി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ലോ​ക​ക​പ്പി​ന്‍റെ ദി​വ​സ​ങ്ങ​ൾ താ​ൻ എ​ണ്ണി​യെ​ണ്ണി ക​ഴി​യു​ക​യാ​ണ്. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ക​ടു​ത്ത​താ​ണ്, ഫേ​വ​റേ​റ്റു​ക​ൾ അ​വ​സാ​ന വി​ജ​യി​ക​ളാ​വ​ണ​മെ​ന്നി​ല്ലെ​ന്നുംഒ​രേ സ​മ​യം ഉ​ത്ക​ണ്ഠ​യും
Gulf

ദുബായ് കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കണ്ണൂര്‍ മഹോത്സവം ശനിയാഴ്ച തുടക്കം

ദുബായ് കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കണ്ണൂര്‍ മഹോത്സവം ശനിയാഴ്ച തുടക്കം ദുബായ് - യുഎഇയിലെ കണ്ണൂരുകാരുടെ സമ്പൂര്‍ണ സംഗമത്തിന് വേദിയൊരുക്കി ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കണ്ണൂര്‍ മഹോത്സവം മെഗാ ഇവന്റ് നവംബര്‍ 19, 20 തീയതികളില്‍ ഷാര്‍ജ എക്‌സ്‌പോ
Featured

ദുബായിലെ മശ്‌രിഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ

ദുബായ്: ദുബായിലെ മശ്‌രിഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്ന പേരിൽ അറിയപ്പെടുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അടുത്ത 10 വർഷത്തേക്ക് മശ്‌രിഖ് സ്റ്റേഷൻ ഇൻഷൂറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നായിരിക്കും അറിയപ്പെടുക. ഷെയ്ഖ് സായിദ്
Breaking News

ഷാര്‍ജ പുസ്തക മേളയില്‍ മലയാളിതാരം ജയസൂര്യ

ഷാര്‍ജ - 41മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ മലയാള സിനിമാ താരം ജയസൂര്യ വ്യാഴം (10 -11- 2022) രാത്രി 8 മണിക്ക് ബാള്‍റൂമില്‍ സിനിമാ പ്രേമികളുമായി സംവദിക്കും. ചുരുങ്ങിയ കാലത്തിനിടയില്‍ മലയാള സിനിമാ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ട താരമായി മാറിയ
Leave a Reply

Your email address will not be published. Required fields are marked *